Wednesday, February 10, 2010

രക്ഷപ്പെടൽ..

കഴിഞ്ഞ പോസ്റ്റ് കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു! എന്നാൽ ഒരു കമന്റുപോലും ഇല്ല. അല്ല, കമന്റർഹിക്കുന്ന രീതിയിൽ ഞാനൊന്നും എഴുതിയും ഇല്ല എന്നത് തർക്കമറ്റവിഷയം!

എങ്കിലും, പാവം ഒരു സ്ത്രീ ഒരു ബ്ലോഗും ഉണ്ടാക്കി എന്തൊക്കെയോ എഴുതുന്നു.. എന്നാൽ ഒരു ഭംഗിവാക്കു പറഞ്ഞിട്ടു പോയേക്കാം എന്ന് ങ്ഹേ! ആരുടെ ബുദ്ധീലും തോന്നുന്നില്ലാ..എല്ലാവരും കമന്റോ? ഞാൻ തരികയേ ഇല്ല (മോഹൻലാൽ കിലുക്കം..) പിന്നെ വേണമെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞ് വല്ലതും ശ്രമിക്കാം.. കുറ്ച്ചു കഴിഞ്ഞ്.. ശ്രമിക്കാം..( സിംഗപ്പൂർ ഡോളേർസ് മണിയോഡറായി അയക്കാം എന്നപോലെ മോഹൻലാലിന്റെ സ്റ്റൈലിൽ) എന്നും പറഞ്ഞ് പാട്ടും പാടി അങ്ങ് പൊയ്ക്കളയും.. എന്തുചെയ്യാം കഷ്ടകാലം എന്നു പറഞ്ഞാൽ മതിയല്ലൊ

ഞാൻ ഇപ്പോൾ വീണ്ടും എഴുതുന്നതിന്റെ ഉദ്ദേശ്യങ്ങൾ പലതാണ്..ഒന്ന് ഈയ്യിടെതന്നെ ഒരാപത്തു വരാനിരിക്കുന്നു! സാധാരണ ബ്ലോഗെഴുത്ത് തകൃതിയായി നടത്തുന്നത്.യധാർത്ഥ ജീവിതത്തിലെ ചില ടെൻഷനുകളിൽ നിന്നും ഒരു രക്ഷപ്പെടലിനും കൂടിയാണ്.. മനസ്സിന്റെ ഡൈവർട്ട് ചെയ്യാനായി ഒരു സൂത്രം! അത്രയേ ഉള്ളൂ ട്ടൊ.. സാ‍രമില്ല.. കമന്റെഴുതാൻ സമയമൊന്നും ഇല്ലെങ്കിൽ ഇടണ്ട.. ആത്മ വെറുതെ പറഞ്ഞതല്ലെ, ഏയ്.. ആത്മ കമന്റുദ്ദേശിച്ചൊന്നും അല്ല എഴുതുന്നത്.. പിന്നെ കമന്റ് കിട്ടിയാലേ എഴുതാൻ പറ്റൂ എന്നു കരുതി തളരുന്നവർക്ക് ആത്മ ഒരുപദേശം തരാം.. ‘നമ്മൾ ഒരു പോസ്റ്റ് എഴുതി എന്നു കരുതുക.. ആരും കമന്റ് എഴുതിയില്ല. രണ്ടാമതൊന്നും കൂടി എഴുതീട്ടും കമന്റ് കിട്ടുന്നില്ല എന്നു കരുതുക.. വീണ്ടും എഴുതുക.. അങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുക..അപ്പോൾ പിന്നെ.. പിന്നെ, പിന്നെ പതിയെ അതൊരു ശീലമായിക്കൊള്ളും..’ (ഇതും ഏതോ ഒരു സിനിമയിൽ കേട്ട ഡയലോഗ് ആണ്)

ഒരു നല്ല ആശയവുമില്ലാതെ എഴുതിയ ഈ പോസ്റ്റിനും കമന്റൊന്നും കിട്ടിലെന്നും പറഞ്ഞ് ആത്മ വിഷമിക്കില്ല ട്ടൊ, ബി ഹാപ്പി.. നല്ല എന്തെങ്കിലും ചിന്തകൾ തോന്നുന്നെങ്കിൽ പിന്നീട് വന്ന് എഴുതിക്കൊള്ളാം..

12 comments:

കോറോത്ത് said...

njan commentiye ::))

Diya said...

:)

ആത്മ said...

:)
കമന്റൊന്നും കാണില്ല ആത്മേ..ബിസ്റ്റ്റോങ്ങ് എന്നൊക്കെ പറഞ്ഞാണ് വരുന്നതെങ്കിലും, ഉള്ളിൽ.. ‘ഒരു കമന്റെങ്കിലും കാണാതിരിക്കില്ലാ’.. എന്നും ഒരു പ്രതീക്ഷ ഇല്ലാതാക്കാനാകുന്നില്ല.
താങ്ക്സ് കോറോത്ത്!
സുഖം തന്നെ എന്നു വിശ്വസിക്കുന്നു

ആത്മ said...

Diya, :)

താങ്ക്സ്!

ഈ Diya എവിടുന്നായിരിക്കും പ്രത്യക്ഷപ്പെടുന്നത്!
സ്റ്റാറ്റസ്സ് കൌണ്ടറിൽ‌ പോയി നോക്കീട്ടും രാജ്യോം വഴീം ഒന്നും ഇല്ല! വല്ല മാജിക്കൊക്കെ ഉള്ള നാട്ടീന്നായിരിക്കും അല്ലെ?!

Raji said...

സുഖം ഇല്ലായിരുന്നു ചേച്ചി....കുറച്ചു നാള്‍ ആയിട്ട്...ഇപ്പോഴാ ബ്ലോഗ്‌ ഒക്കെ നോക്കുന്നെ..:)..ഇനിയും എഴുതൂ...

ആത്മ said...

ആത്മചേച്ചിയ്ക്കും മിക്കപ്പോഴും അസുഖങ്ങളാണ്.
സാരമില്ല. റെസ്റ്റ് എടുക്കൂ ട്ടൊ,

Typist | എഴുത്തുകാരി said...

ദേ ഞാനും വന്നൂട്ടോ. പിണങ്ങല്ലേ!

ശ്രീ said...

ഹ ഹ. വിഷയങ്ങളില്ലാത്തതാണല്ലോ ഈ പോസ്റ്റിന്റെ തന്നെ വിഷയം .

പിന്നെ, കഴിഞ്ഞ പോസ്റ്റ് കണ്ടിട്ടില്ല എന്ന് തോന്നുന്നു. നോക്കട്ടെ

ആത്മ said...

Typist | എഴുത്തുകാരി, :)
ആത്മയ്ക്കോ?! പിണക്കമോ?! ഏയ് ഇല്ലേ ഇല്ല,
ഉണ്ടെങ്കിൽ ഒരൽ‌പ്പം കുശുമ്പുമാത്രം.. അതും പതിയെ മാറിക്കൊള്ളൂം.. ഇതിൽ‌ കമന്റിന്റെ കാര്യം എഴുതിയില്ലേ ഏതാണ്ടതുപോലെ, സാവധാനം ശീലമായിക്കോളും..:)

ആത്മ said...

ശ്രീ,:)
ആത്മയുടെ കഥകളൊക്കെ വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ വളരെ ഉപകാരം ട്ടൊ,
ഇന്ന് ആത്മ അല്പം ബിസിയായിപ്പോയി..
നാളെ ബാക്കി എഴുതാം.. വളരെ വളരെ നന്ദി!

വല്യമ്മായി said...

ഇവിടെ മനുഷ്യം പോസ്റ്റെഴുതാന്‍ വിഷയങ്ങളില്ലാതെ ഇരിക്കുമ്പോഴാ ചേച്ചി ശൂന്യതയില്‍ നിന്നൊരു വസന്തം വിരിയിക്കുന്നത് :)

ആത്മ said...

അയ്യോ! വലിയമ്മായി..! :)

ഇനി കുറേ നാളത്തേയ്ക്കുള്ള ആത്മവിശ്വാസത്തിനിതു മതി.മെനി മെനി താങ്ക്സ് കേട്ടോ!
ആത്മ ഇനീം എഴുതും...:)