Sunday, January 3, 2010

ഒത്തുചേരൽ..

‘അച്ഛാ.. ഞങ്ങൾ മാമനോടൊത്ത് പോയി 2012 സിനിമ കണ്ടു!’

‘എങ്ങിനെയുണ്ടായിരുന്നു?’

ലോകം അവസാനിക്കുന്നതിനെപ്പറ്റിയുള്ള ഒരു സിനിമ. അധികവും ഗ്രാഫിക്സ് (വാക്ക് ശരിയായോ) ചേർത്ത്, അതിഭാവുകത്വത്തിൽ..

ഇളയ കുട്ടി: ശരിക്കും 2012 വിൽ ലോകം അവസാനിക്കുമെന്ന് കരുതുന്നുണ്ടോ?

പെട്ടെന്ന് അച്ഛൻ : ഇല്ല. അമ്മയെപ്പോലെ 1000 ആളുകൾ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂ... (ചിരിക്കുന്നു)

അമ്മ: (ചിരിച്ചുകൊണ്ട്) ലോകം ഒരിക്കൽ അവസാനിക്കുമായിരിക്കും. പക്ഷെ 2012 വിൽ ഒന്നും അവസാനിക്കില്ല. അവസാനിക്കുന്നെങ്കിൽ വളരെ സാവധാനം ആയിരിക്കും.. ഭൂമിയുടെ ടെമ്പറേച്ചർ ഒക്കെ വ്യത്യാസപ്പെട്ട്, വ്യത്യാസപ്പെട്ട്, പണ്ട് ഡൈനോസർ ഒക്കെ എസ്റ്റിങ്ഗ്യൂഷ് ചെയ്തില്ലേ, അതുപോലെ ഓരോ ജീവികളായി ഇല്ലാതായി ഇല്ലാതായി, മനുഷ്യരുടെ എണ്ണവും കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ മരുഭൂമിപോലെയായി മാറും.

അച്ഛൻ: ഹാ.. ഹാ..അമ്മയുടെ ബുദ്ധി കണ്ടോ! ഞാൻ പറഞ്ഞില്ലേ, അമ്മയെപ്പോലെ ഇനി ഒരു 1000 പേർ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂന്ന്!

ടി. വിയിൽ ഐഡിയ സ്റ്റാർ സിങ്ങർ തകർത്തുവച്ച് നടക്കുന്നു. രഞ്ജിനി ഹരിദാസ് പഴയതിലും വലിയ പ്രൌ‌ഢിയോടേ..

അമ്മ: “രജ്ഞിനി ഇതിനായി ജനിച്ച ഒരു അവതാരം തന്നെ സംശയമില്ല!. ആരെന്തുപറഞ്ഞാലും ഒരു കൂസലുമില്ല!”

ഇതിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ ബ്രോക്കൺ മലയാളത്തിൽ ആകൃഷ്ടരായ കുട്ടികൾ ചിരിക്കുന്നു.

‘നിങ്കളുടെ പാട്ട് കേട്ടാൽ എനിക്ക് ഒരു ‘പത്തി’ കൊടുക്കാൻ തോന്നും’. (എന്നിട്ട് ഭാഗ്യത്തിന് ചിരിക്കുന്നു! അല്ലെങ്കിൽ കരുതിയേനെ പാട്ടുകേട്ടപ്പോൾ ഒരു അടികൊടുക്കാൻ തോന്നി എന്ന്!) ഇതൊന്നും അറിയാതെ, ലക്ഷ്മി ഗോപാലസ്വാമി തുടരുന്നു.. ‘പക്ഷെ ഞാൻ ഒരു ‘എട്ടി’ കൊടുക്കും..’

മക്കൾ ചിരി തടുത്തു നിർത്താനാകാതെ പൊട്ടിച്ചിരിക്കുന്നു. (ഞങ്ങളുടെ മലയാളം എത്രയോ ബെറ്റർ എന്ന ആശ്വാസമാകും)

ശാലിനി (അമ്മ) തിരുത്തി, “ലക്ഷ്മി ശരിക്കും മലയാളിയല്ല, ‘കന്നട’യോ മറ്റോ ആണ്. അതാ മലയാളം ഇങ്ങിനെയാകുന്നത്. പക്ഷെ, നല്ല ഭംഗി അല്ലെ കാണാൻ?!”

അപ്പോൾ നന്ദൻ (അച്ഛൻ) ഒരു പഴയ കഥ പറയുന്നു,

തന്റെ ഒരു മലയാളി കൂട്ടുകാരന്റെ ഭാര്യ തമിഴ് നാട്ടിൽ ജീവിച്ചപ്പോൾ ഉണ്ടായ അനുഭവം വിവരിക്കുന്നു..

കൂട്ടുകാരന്റെ ഭാര്യ രാവിലെ തനിച്ച് തൊട്ടടുത്ത മാർക്കറ്റിൽ പോകുന്നു. തിരക്കുള്ള വഴിയേ നടക്കുമ്പോൾ പുറകേ വരുന്ന തമിഴർ തമിഴർ ‘വ-വിട്, കൊഞ്ചം വ-വിട്.. (വഴി വിട്) അമ്മാ.. എന്നും പറഞ്ഞ് കൂടെ..

കുറെയായപ്പോൾ മലയാളി വീട്ടമ്മ ആകെ നാണം കെട്ട്, ഒന്നും വാങ്ങാതെ, തീരിച്ച് വീട്ടിലെത്തി ഭർത്താവിനോട് വിവരം പറയുമ്പോഴാണ് അവരുടെ വഴിയും നമ്മുടെ വഴിയും തമ്മിലുള്ള വ്യതാസം മനസ്സിലായത്.

എല്ലാവരും ചിരിക്കുന്നു.

പെട്ടെന്ന് ശാലിനി: “തമിഴർക്ക് ഇനിയും ചില വാക്കുകളുണ്ട്, ‘ ചാറ്റൽ നിന്നുപോയി’ എന്ന് തമിഴിൽ എങ്ങിനെയാണ് പറയുന്നതെന്നറിയാമോ?!

നന്ദൻ ഉടൻ: ഞാൻ പറഞ്ഞില്ലേ, അമ്മയെപ്പോലെ ഇനിയും 1000 പേർ കൂടി ജനിച്ചാലേ ഭൂമി അവസാനിക്കൂന്ന്..!

മക്കൾ ചിരിക്കുന്നു..

എം ജി ശ്രീകുമാറിന്റെ കണ്ണുകൾ കണ്ടോ.. ഒരു പ്രത്യേകതയില്ലേ?

അച്ഛൻ: മക്കളേ നിങ്ങൾക്ക് അച്ഛനെയാണോ മാമനെയാണോ ഇഷ്ടം?

മക്കൾ: അച്ഛനു പകരം അച്ഛനേ ഉള്ളൂ, മാമനു പകരം മാമനും.

അമ്മ: അതുപിന്നെ മാമന്റെ സ്നേഹം അച്ഛന്റെ സ്നേഹത്തിനു പകരം ആവുമോ? സ്വന്തം മക്കളെയും ഭാര്യയെയും ഒക്കെ സ്നേഹിക്കുന്നതിനിടയിൽ പാവം ഞങ്ങളെക്കൂടി സന്തോഷിപ്പിക്കാൻ ശ്രമിച്ചു.

അച്ഛൻ: അപ്പോൾ പിന്നെ അവിടെ അങ്ങ് നിന്നോളാഞ്ഞതെന്തേ?!

മക്കളും അമ്മയും തമ്മിൽ തമ്മിൽ നോക്കുന്നു, ‘ഒരു അച്ഛന്റെ; ഭർത്താവിന്റെ; അഭാവം തങ്ങളുടെ യാത്രയിലും ജീവിതത്തിലും ഉൾക്കൊള്ളുന്നത്’ നിശബ്ദരായി അംഗീകരിച്ച് പരസ്പരം നോക്കുന്നു.. ഈ നഷ്ടങ്ങൾ അറിയാൻ അച്ഛൻ മിനക്കെടുന്നും ഇല്ലല്ലൊ!

ഇതിനിടയിൽ അച്ഛൻ അടുത്ത ദിവസം എന്തൊക്കെ ചെയ്യണമെന്ന കാൽക്കുലേഷൻസിൽ പെട്ടു പോയീ..

ഈ കൂടിച്ചേരലിനിടയിൽ എപ്പോഴോ ഉടലെടുത്ത അസൂയയും(?) (താനില്ലാതെയും ഇവർ സന്തോഷിച്ചു എന്ന തോന്നലോ?! മനുഷ്യ മനസ്സ് ദുരൂഹം!) പിന്നെ പിറ്റേന്നു രാവിലെ കാണിച്ച ഡിപ്രഷനിൽ വെറുപ്പും ഉണർന്നപ്പോൾ കഥ മാറിപ്പോയീ...

[ഇന്നലത്തെ കഥവായിച്ച് ആർക്കെങ്കിലും ബോധക്ഷയം ഉണ്ടായെങ്കിൽ അതിൽ നിന്നുണരാനായി അല്പം കൂടി ബെറ്റർ ആയ ഒരു കഥ..]

14 comments:

വല്യമ്മായി said...

ഇന്നലത്തെ കഥ വായിച്ച് ഇവിടൊരാള്‍ എന്നൊട് ചോദിച്ചു,"എടീ,ആത്മെച്ചി ബുജിയായോ" എന്ന് ;)

Raji said...

ചേച്ചി, തിരിച്ചു വന്നല്ലോ :))....കുറെ നാള്‍ ആയി ചേച്ചീടെ എഴുത്ത് മിസ്സ്‌ ചെയ്യുവായിരുന്നു..

ലക്ഷ്മി ഗോപാലസ്വാമി കന്നഡിഗ അല്ലേ?..
അവര്‍ മലയാളം പറയുന്നതിന് ഒരു ഭംഗി തോന്നാറുണ്ട്..

SAJAN SADASIVAN said...

nice
:)

ആത്മ said...

വലിയമ്മായി,:)
കണ്ടതിൽ വളരെ സന്തോഷം! ബുജിയെന്നൊക്കെ കേൾക്കുമ്പോൾ ചിരി വരുന്നു.
എന്തോ മനസ്സിൽ എല്ലാം കൂടി നിറഞ്ഞു കവിഞ്ഞു നിന്നപ്പോൾ അങ്ങെഴുതിപ്പോയതാണ്!

രാജിയെ കണ്ടതിലും സന്തോഷം! :)
ലക്ഷി ഗോപാലസ്വാമി കന്നടയാണെന്ന് തിരുത്താം..


SAJAN SADASIVAN,
thanks! :)

കോറോത്ത് said...

appo athmechi thirumbi vanthaachaa :) ?

ആത്മ said...

aamaam, thirumbi vanthaachch! :)neenka saukhyamaayirukkaa?

pattepadamramji said...

ദ്രശ്യമാധ്യമങ്ങളെ അനുകരിച്ച് ന്യായികരണങ്ങള്‍ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ ശകാരിക്കാന്‍ കഴിയാത്ത ഒരു നാളെ വരുന്നു...കൊള്ളാം.

Diya said...

welcome back.. :) really missed your posts....

Happy New Year Athma!!!

ആത്മ said...

pattepadamramji,
അഭിപ്രായം അറിയിച്ചതിനു വളരെ വളരെ നന്ദി!

ആത്മ said...

Diya,
"Happy New Year!"
athEy, maRannathukoNtalle, miss cheythath?!
chummaa.. thamaaSa.. :)

കോറോത്ത് said...

Parayan vittu poyi!!!

Happy new year :):)

ശ്രീ said...

അല്‍പം കുടുംബ വിശേഷങ്ങള്‍... ല്ലേ?

പുതുവത്സരാശംസകള്‍, ചേച്ചീ
:)

ആത്മ said...

കോറോത്ത്,
"Happy New Year!" :)

ആത്മ said...

ശ്രീ,
കണ്ടതിൽ സന്തോഷം! :)
“പുതുവത്സരാശംസകൾ”‌!

എന്റെ കുടുംബ വിശേഷം ഒന്നും അല്ല ട്ടൊ, അപ്പുറത്തെ നങ്ങേലിയുടെ വിശേഷങ്ങളാണധികവും...