Saturday, November 28, 2009

സിനിമകൾ..

വെറുതെ ബ്ലോഗുകളൊക്കെ വായിച്ചിട്ട് പോകാമെന്നു കരുതി. പിന്നെ മനസ്സു കേൾക്കുന്നില്ല.അതിനു വല്ലതും എഴുതണം പോലും! എങ്കിപ്പിന്നെ എഴുതിക്കോട്ടെ, പാവമല്ലെ.

രണ്ടു ദിവസമായി രണ്ടുമൂന്ന് സിനിമകൾ കണ്ടു.
ആദ്യം കണ്ടത് ‘കയ്യൊപ്പ്’ എന്ന പടമായിരുന്നു. മമ്മൂട്ടിയും കുശ്ബുവും കൂടി അഭിനയിച്ച പടം. മമ്മൂട്ടി എന്തു തികവോടെ അഭിനയിച്ചിരിക്കുന്നു! നല്ല ഒരു പടം.
രണ്ടാമത് ‘ടൈം’ കണ്ടത് മറ്റാരോ കണ്ടതിന്റെ അനുഭവം എഴുതിയതിൽ വാസ്തവം വല്ലതും ഉണ്ടോന്നൊക്കെ അറിയാനുംകൂടിയായിരുന്നു. ഏതിനും ആദ്യാവസാനം കണ്ടു. (ആത്മ എത്ര നോക്കിയിട്ടും ക്യാമറയുടെ ആംഗിളും സുരേഷ് ഗോപിയുടെ തലയും ക്ലോസപ്പും.. ഒന്നും മനസ്സിലായില്ലേ..! അതിനിനി ഒരു ജന്മം കൂടി ജനിക്കണമായിരിക്കും). ഏതിനും സുരേഷ് ഗോപി തകർത്തഭിനയിച്ചിരിക്കുന്നു! (സുരേഷ് ഗോപിയുടെ പടം ആദ്യമായാണ് ക്ഷമയോടെ ഇരുന്ന് കാണുന്നത്) അല്പം കൂടി മിതത്വം പാലിച്ചിരുന്നെങ്കിൽ ഒരുപക്ഷെ സഹിക്കബിൾ ആകുമായിരുന്ന ഒരു പടമെന്നു തോന്നി.
ഇന്ന് ദിലീപിന്റെ ‘ചെസ്സ്’ എന്ന പടം കണ്ടു. കണ്ടെന്നു വച്ച് നഷ്ടമൊന്നും തോന്നില്ല. എനിക്കിഷ്ടമായി ദിലീപിന്റെ അഭിനയം.
ഒടുവിൽ കണ്ടത് മോഹൻലാലിലെ ‘ബാബാ കല്യാൺ’। മോഹൻലാൽ തന്റെ പ്രായത്തിന്റെ പക്വതയോടെ അഭിനയിക്കുന്നതായി തോന്നി। നടിക്ക് പ്രായം കുറവാണെന്നൊന്നും തോന്നിച്ചില്ല। കാരണം അല്പം പക്വതയുള്ള നായകനും നായികയും ആയിരുന്നു।
എല്ലാ പടങ്ങളും ടി।വി. യിൽ വന്നപ്പോൾ കണ്ടതാണേ॥
വെറുതെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നപ്പോൾ എഴുതിയെന്നേ ഉള്ളൂ..

ബാക്കി നാളെ..

നാളെ വന്നു,
ഞാനും വന്നു
എനിക്ക് ബ്ലോഗെഴുതാതിരിക്കാനാവുന്നില്ല. വലിയ വിശേഷങ്ങളില്ലെങ്കിലും എന്തുചെയ്യാന്‍!
ദൈവം ഒരുപക്ഷെ, ആത്മയെപ്പോലുള്ളവര്‍ക്കുവേണ്ടിയായിരിക്കാം ബ്ലോഗ് കണ്ടുപിടിച്ചതും!
എഴുതി കൊതിയൊക്കെ തീര്‍ത്തോട്ടെ എന്നു കരുതിക്കാണും..

ഇന്ന് ‘നരൻ’‍ സിനിമ കണ്ടു.
മോഹന്‍ലാലിനു തടികൂടിയിരുന്നെങ്കിലും (ഇപ്പോള്‍ കുറച്ചെന്നു തോന്നുന്നു), എന്തൊരു അഭിനയമാണെന്റെ ഭഗവാനേ! അഭിന്നയിക്കുന്നെങ്കില്‍ ഇങ്ങനെ അഭിനയിക്കണം (ഇതൊരു സാദാ വീട്ടമ്മയുടെ വീക്ഷണമാണേ..).
ആത്മ‍ വീണ്ടും മോഹന്‍ലാല്‍ ഫാന്‍ ആയി. മെനിങ്ങാന്ന് ‘കയ്യൊപ്പ്’ സിനിമ കണ്ടപ്പോള്‍ അലപ്പസ്വല്പം ചാഞ്ചല്യം തോന്നിയതായിരുന്നു. ഇപ്പോള്‍ അതൊക്കെ പോയി. ഇനി ഈ ജന്മം അഭിപ്രായം മാറുമെന്നു തോന്നുന്നില്ല (അതിനു തക്ക വയസ്സും ഇനി ഇല്ലല്ലൊ).
പൃഥ്വിരാജൊക്കെ വന്നപ്പോള്‍ ഒരു നിമിഷം ശങ്കിച്ചിരുന്നു മോഹന്‍ലാല്ന്റെ പദവി പോകുമെന്ന്.
ഒന്നും ഉണ്ടായില്ല. പൃഥ്വിരാജ് മൂത്തവരെ ബഹുമാനിച്ച്, സ്വയം ഒതുങ്ങി നില്‍ക്കുന്നതൊ അറിയില്ല.
ഏതിനും ഒന്നുമായില്ല. മോഹന്‍ലാല്‍ ഇപ്പോള്‍ പഴയ പ്രൌഡിയില്‍ തന്നെ തിരിച്ചു വന്നിരിക്കുന്നു.

അല്ല, ഇപ്പം മോഹന്‍ലാലിന്റെ അഭിനയം കൊള്ളില്ല, അല്ലെങ്കില്‍, ഓവര്‍ ഏജ് ആകാന്‍ പോകുന്നു, എന്നൊക്കെ വയ്ക്കുക, പക്ഷെ, അതുപോലെ കാണികളെ പിടിച്ചിരുത്തുന്ന അഭിനയം മറ്റാര്‍ക്ക് കാഴ്ച്ചവയ്ക്കാനാകും?! ഒരുപാട് പേരുണ്ട് മോഹന്‍ലാലിനെപ്പോലെയോ അതിലധികമോ അഭിനയിക്കുന്നത്. പക്ഷെ, നല്ല ഒരു സിനിമ കണ്ടു എന്ന സംതൃപ്തിയോടെ എഴുന്നേറ്റുപോകാന്‍ ആത്മ ആരേം കണ്ടില്ല.

ജനം എപ്പോഴും ജയിക്കുന്നവരുടെ കൂടെ നില്‍ക്കും. ശ്രീശാന്ത് പോക്കാണെന്നും പറഞ്ഞ് ബ്ലോഗിലും എവിടെയും ശ്രീശാന്തിനു കോട്ടം വന്നപ്പോള്‍ പലരും പറഞ്ഞു (സ്പോര്‍ട്ട്സുമായി ഒരു ബന്ധവും പാവം വീട്ടമ്മയ്ക്കില്ലേ..കേരളരക്തസ്നേഹം മാത്രം). ഇനിയിപ്പോള്‍ വീണ്ടും ശ്രീശാന്തിനെ പൊക്കി എടുത്ത് നടക്കും. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ എന്നതിനു ഉത്തമോദാഹരണം.

അതുപോലെ തന്നെ എല്ലായിടത്തും കാര്യങ്ങള്‍. സ്വയം രക്ഷിക്കാത്തവരെ ദൈവത്തിനുപോലും രക്ഷിക്കാനാവില്ലെന്നാണ് ചൊല്ല്. അതുകൊണ്ട് നാം തന്നെ നമ്മെ ഉയര്‍ത്തുക.. ബാക്കി ദൈവവും (ദൈവവും നാം ഉം ഒന്നല്ലെ!), പിന്നെ ബാക്കി സമൂഹവും. എല്ലാ കാര്യങ്ങളും ഇങ്ങിനെ തന്നെ.
തളര്‍ന്നുപോയാല്‍ പോയീ..

[ആത്മയ്ക്ക് തോന്നുന്നത് ആത്മ എഴുതി. (ആത്മയുടെ ലോകപരിചയത്തിനകത്തില്‍ (അടുക്കള) നിന്നു കിട്ടിയ അറിവ്). പാടുപെട്ട്.. അല്ല.. പാടുപെട്ടല്ല.. ആത്മസംതൃപ്തിക്കായി എഴുതുന്നു.. എങ്കിപ്പിന്നെ കമന്റ് കിട്ടിയില്ലെങ്കിലും സാരമില്ല നാലുപേര് വായിക്കുന്നെങ്കില്‍ വായിച്ചോട്ടെ എന്നുകരുതി ഇത് കട്ട് ചെയ്ത് പുതിയ പോസ്റ്റാക്കാന്‍ പോകുന്നു. എഴുതിയത് മഹത്തരമായതുകൊണ്ടൊന്നുമല്ല.
ബ്ലോഗില്‍ അങ്ങിനെയൊക്കെ ഓപ്ഷന്‍സ് ഉള്ളതുകൊണ്ടു മാത്രം.. ]

റെസ്റ്റ് ഇന്‍ നെക്സ്റ്റ് (ഇനി അടുത്തതില്‍ റെസ്റ്റെടുക്കാം..)

പി. എസ്സ്.
കട്ട് ആന്റ് പേസ്റ്റ് ചെയ്യാന്‍ ധൈര്യം വന്നില്ല. ചിലപ്പോൾ അല്പം കൂടി ചേര്‍ക്കാന്‍ പറ്റുമെങ്കില്‍ ചേര്‍ത്തിട്ടാകാം.

21 comments:

വല്യമ്മായി said...

ഇവിടെ പലതും മനസ്സില്‍ എഴുതി ഞാന്‍ മാത്രം വായിച്ച് മായ്ച്ച് കളയുന്നു.തിരക്ക് മടി :(

പുതിയ മാതൃഭൂമിയില്‍ സാറജോസഫിന്റെ ഇന്റര്വ്യൂ ഉണ്ട്,അത്ല്‍ പറയുന്നുണ്ട് അടുക്കളയില്‍ പലതിനുമിടയിലിരിക്കുന്ന കുറ്റിപ്പെന്‍സില്‍ എടുത്താണ് പെണ്ണുങ്ണ്ടെ എഴുത്തെന്ന് :)

ആത്മ said...

കണ്ടതിൽ സന്തോഷം വലിയമ്മായി! :)
വലിയമ്മായി തിരക്കാണെന്നറിയാം.
ആത്മയ്ക്ക് അടുക്കള ജോലികളൊക്കെ ചെയ്യുമ്പോഴാണ് എഴുതാൻ ഓരോ ഐഡിയകൾ കിട്ടുന്നത്. വെറുതെ ഇരിക്കൂമ്പോൾ ഒന്നും തോന്നില്ല.
മനസ്സിൽ തോന്നുന്നതൊക്കെ കുറിച്ചുവച്ചിട്ട് സമയം കിട്ടുമ്പോൾ എഴുതാൻ നോക്കൂ.. ഒരു കൊച്ചു ബുക്കും പേനയും എപ്പോഴും കൂടെ കരുതി വച്ചിരുന്നാൽ മതി.

ആത്മ നാട്ടിൽ പോകാറായി വരുന്നു. വലിയമ്മായി തിരക്കല്ലെ, അതുകൊണ്ട് ഇപ്പോഴേ പറഞ്ഞേക്കാം ട്ടൊ,:)

സു | Su said...

സിനിമ കണ്ടിരിക്കലാണ് ആത്മേച്ചിയുടെ പരിപാടി അല്ലേ? വലിയ വിശേഷങ്ങളല്ലെങ്കിലും ബ്ലോഗിലെഴുതാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ? അതൊക്കെയങ്ങ് എഴുതിയാൽ മതി.

:)

പാവപ്പെട്ടവന്‍ said...

ജനം എപ്പോഴും ജയിക്കുന്നവരുടെ കൂടെ നില്‍ക്കും
പരമസത്യം

ആത്മ said...

സൂജീ,
ഇന്നലെയും സൂജിയ്ക്ക് എഴുതിയ മറുപടി പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. അത് സേവ് ചെയ്ത് വച്ചിരുന്നു. ഇന്ന് പോസ്റ്റ് ചെയതപ്പോഴും പബ്ലിക്ഷ് ആവുന്നില്ല.
അല്പം നീണ്ട മറുപടിയായിരുന്നു.ഇനിയിപ്പോൾ ബ്ലോഗിലെ പോസ്റ്റിൽ ചേർത്ത് നോക്കാം..

സൂജി പറയുമ്പോലെ.. ആത്മ എഴുതുന്നു...എന്തിനെന്നറിയില്ല!

ആത്മ said...

പാവപ്പെട്ടവൻ,:)
അതെ. പക്ഷെ, ചിലരൊക്കെ ജയിക്കാത്തവരോടൊപ്പവും നിൽക്കും..!

Diya said...

ezhuthi kondeyirikoooo..:)

Typist | എഴുത്തുകാരി said...

അതൊക്കെ തന്നെ എല്ലാരും ചെയ്യുന്നതു്. ചിലര്‍ അതു വളരെ രസകരമായി പറയുന്നു. നമുക്കു പറ്റുന്നപോലെ നമുക്കെഴുതാമെന്നേ, അല്ല പിന്നെ. :)

ആത്മ said...

Diya,
എഴുതിയാലും എഴുതിയില്ലെങ്കിലും ജീവിതം തീർന്നുകൊണ്ടേ ഇരിക്കും. എങ്കിപ്പിന്നെ എഴുതിക്കൊണ്ടേ ഇരിക്കാം അല്ലെ,

ഇനി ചിലപ്പോൾ നാട്ടിപ്പോയിട്ടൊക്കെ വന്നേ എഴുത്ത് നടക്കൂ.. എഴുതിക്കൊണ്ടിരുന്നപ്പോൾ ഇതെങ്ങിനെ ഒന്ന് നിർത്തിക്കിട്ടും എന്നായിരുന്നു ആശങ്ക. പക്ഷെ, രണ്ടുദിവസം ചേർത്ത് എഴുതാതിരുന്നാൽ ശ്വാസം മുട്ടുമ്പോലെ. അതുകൊണ്ട് എഴുതും ട്ടൊ,
ദിയയെ കണ്ടതിൽ വളരെ സന്തോഷം!

ആത്മ said...

Typist | എഴുത്തുകാരി,
കണ്ടതിൽ വളരെ വളരെ സന്തോഷം!
അഭിപ്രായം അറിയിച്ചതിൽ അതിലും വലിയ സന്തോഷം!
ഇനിയും സമയം കിട്ടുമ്പോൾ ഇതുവഴി വരുമല്ലൊ,:)

Raji said...

"..നാം തന്നെ നമ്മെ ഉയര്‍ത്തുക.. ബാക്കി ദൈവവും.."....ishtappettu chechi...

ആത്മ said...

ishtappettennaRinjnjathil santhOsham!:)

ആത്മ നാട്ടിലാണ് ട്ടൊ,
അവിടെ എല്ലാവര്‍ക്കും സുഖം തന്നെ എന്നു വിശ്വസിക്കുന്നു

സസ്നേഹം
ആത്മ

വല്യമ്മായി said...

pusthakanghal vanghaan marakkenda :)

ആത്മ said...

അമ്മായി,:)

സമയം കിട്ടുമെങ്കില്‍ വായിച്ചിരിക്കേണ്ട നല്ല കുറെ ബുക്കുകളുടെ പേര്‍ ദയവായി എഴുതൂ..
ഇപ്പോല്‍ ആത്മേടെ മനസ്സില്‍ രണ്ടാമൂഴവും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കഥകള്‍, ഒക്കെയേ ഓര്‍മ്മവരുന്നുള്ളൂ..

എഴുതാന്‍ മറക്കല്ലേ...:)

ആത്മ said...

സമയം ഇല്ലെങ്കില്‍ സാരമില്ല ട്ടൊ,വിഷമിക്കണ്ട,
ആത്മ പഴയ പേജുകളൊക്കെ തിരഞ്ഞ് കണ്ടുപി
ടിക്കാം..
:)

വല്യമ്മായി said...

ഒരു സങ്കീര്‍ത്തനം പോലെ
ആയുസ്സിന്റെ പുസ്തകം
മാറ്റാത്തി,അലാഹയുടെ പെണ്മക്കള്‍.
രാജലക്ഷ്മിയുടെ മാധവിക്കുട്ടിയുടെ ഗീതാഹിരണ്യന്റെ കഥകള്‍.

വല്യമ്മായി said...

സൂ ചേച്ചിയുടെ കയ്യിലും കാണും ഇതിലും വലിയ ലിസ്റ്റ്.

Raji said...

ഡിയര്‍ ചേച്ചി..
ഈ ബുക്സ് ഒക്കെ വായിച്ചിട്ടില്ലെങ്കില്‍ ഒന്ന് നോക്കു..
ആശാ പൂര്‍ണ ദേവിയുടെ ബുക്സ് ....
പ്രഥമ പ്രതിശ്രുതി, സുവര്‍ണ ലത, ബകുളിന്റെ കഥ....
സാവിത്രി റോയ്-ടെ ബുക്സ്.
നെല്ലിന്റെ ഗീതം, രാഗം ( മാല്‍ശ്രീ ), പദ്മ മേഘന.
മാധവിക്കുട്ടി- സുലോചന ചേര്‍ന്നെഴുതിയ 'കവാടം' ...
സി. രാധാകൃഷ്ണന്റെ ബുക്സ്.. അതില്‍ സ്പന്ദ മാപിനികളെ നന്ദി, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഉള്ളില്‍ ഉള്ളത്.
എന്‍. മോഹനന്റെ ചെറു കഥാ സമാഹാരം.

നാട്ടില്‍ സന്തോഷമായിരിക്കുന്നു എന്ന് വിചാരിക്കുന്നു :)

കോറോത്ത് said...

books :)

Paandavapuram - sethu
pravasam - m mukundan

ആത്മ said...

njaan commentinu marupati ezhuthaan vaurumbOL computter disconnect aayippOkunnu!
enthu cheyyaan!
nandhi nandhi, nandhi :)

ആത്മ said...

valiyammaayi, Raji, Koroth, :)

books ne patti paRanjnju thannathinu vaLare vaLare nandhi.

aathma thalkkaalam kerala maNNum manushyarumaayi izhukichchErnnupoyee...:)