Thursday, October 15, 2009

നോ തിങ്കിംഗ്...

അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു.
സ്നേഹിച്ചോളൂ, നോ പ്രോബ്ലം (നമ്മൾ നമ്മുടെ നിലവിട്ട് കളിക്കരുതല്ലൊ! അല്പം കഴിഞ്ഞ് വന്ന് ‘അമ്മേ, ഞാൻ അമ്മയെ വെറുക്കുന്നു’ എന്നും പറയും.. ആത്മേ... സംയമനം.. സംയമനം..)
അമ്മേ, അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടോ?
പിന്നില്ലേ, നിങ്ങൾ രണ്ടുപേരും കഴിഞ്ഞേ എനിക്ക് ലോകത്തിൽ മറ്റെന്തിനോടും സ്നേഹമുള്ളൂ.
അച്ഛനോട് അമ്മയ്ക്ക് സ്നേഹമില്ലേ?
അച്ഛനോട് സ്നേഹമല്ല,
ങ്ങ്ഹേ! സ്നേഹമില്ലേ?!
സ്നേഹമല്ല; അതിനുമപ്പുറം ഒരു ബന്ധമാണ് ഉള്ളത്. .(സ്നേഹിച്ചാൽ പിന്നെ പൊസ്സസ്സീവ് ആകും.. പിന്നെ വഴക്കാവും.. അതുകൊണ്ട് സ്നേഹത്തിനെ ഡൈവേർസിഫൈ ചെയ്തു.. എഴുത്ത്, പ്രകൃതി, ബ്ലോ‍ഗ്.. എന്നിങ്ങനെ!)
വേണമെങ്കിൽ അതിനെ ‘ജീവിതം’ എന്നു വിളിക്കാം..
അച്ഛൻ സന്തോഷമായിരുന്നാലേ അമ്മയ്ക്ക് ആ ദിവസം എന്തെങ്കിലും ചെയ്യാൻ പോലും തോന്നൂ..
നിങ്ങളെ നോക്കണമെങ്കിലും, ബ്ലോഗ് എഴുതണമെങ്കിലും, സ്വപ്നം കാണണമെങ്കിലും, ചെടി നടണമെങ്കിലും ഒക്കെ...
ഓക്കെ.. ഓക്കെ..
*

ഇനി, ദുഃഖിക്കാതിരിക്കാൻ ഒരു കുറുക്കുവഴി ...

ദുഃഖിക്കാതിരിക്കാൻ ഒരെളുപ്പവഴി!
‘സ്റ്റോപ്പ് തിങ്കിംഗ്’.. ‘ചിന്തകൾ നിർത്തുക’.
നമ്മൾ (ഞാനല്ല) വണ്ടിയൊക്കെ ഓടിച്ചുകൊണ്ടു പോകുമ്പോൾ പെട്ടെന്നു റോഡിനു നടുവിൽ സ്റ്റോപ്പ് സൈനും പിടിച്ചോണ്ട് ഒരു പോലീസ് നിൽക്കുന്നകാണുമ്പോൾ കാല് അറിയാതെ ബ്രേക്കിൽ ചവിട്ടിപ്പോകില്ലേ..? ആ.. അതുപോലെ.. ച്ഛടേന്ന് ചിന്തകളും സ്റ്റോപ്പ് ചെയ്യുക.

ഇനി ‘സ്റ്റോപ്പ് തിങ്കിങ്ങി’നു ഒരു ഉദാഹരണ കഥപറയാം ട്ടൊ,
ഇന്നലെ ഒരു ബ്ലോഗ് വായിച്ചപ്പോൾ കണ്ട ലിങ്കിലൂടെ പോയി വായിച്ച പത്രവാർത്ത (അല്ലെങ്കിൽ നോ പത്രം വായന) ഉദാഹരണമായി എടുക്കാം..
ഒരു അച്ഛൻ (ഒരു മാനസിക രോഗി) മൂന്ന് സുന്ദരി പെണ്മക്കളെയും അവരുടെ അമ്മയെയും കൊടുമപ്പെടുത്തി (പീഢിപ്പിച്ച്) ഒരു പരുവമാക്കിയ കഥയാണ്! ഒടുവിൽ അയൽ‌പ്പക്കക്കാർക്കോ ദയതോന്നി രക്ഷപ്പെടുത്തിപോലും! ബി.ഏ ക്കോ മറ്റോ പഠിച്ചുകൊണ്ടിരുന്ന സുന്ദരി അച്ഛന്റെ വാക്കല്ലാത്ത അടി കൊണ്ട് കഴുത്തൊടിഞ്ഞ്, കോഴിയെപ്പോലെ തളർന്ന് ഇരിക്കുന്നു!! അമ്മ എല്ലും തോലുമായി.. ഇനിയൊരു സഹോദരി സംഭവിച്ചതൊന്നും അംഗീകരിക്കാൻ കൂട്ടാക്കാതെ സമനില തെറ്റിയ മനസ്സുമായി.. നാല് പെർഫക്റ്റിലി നോർമ്മൽ ലേഡീസിനെ ഒരു മനുഷ്യൻ വിചാരിച്ചപ്പോൾ ഇത്രയുമൊക്കെ ആക്കാൻ സാധിച്ച; അനുവദിച്ചുകൊടുക്കുന്ന; സമൂഹത്തിനെയാണോ, ആചാരങ്ങളെയാണോ, അതോ ആ മനുഷ്യനെയോ കുറ്റം പറയേണ്ടത്?
ആരെ വേണമെങ്കിലും കുറ്റം പറയാം.. വെളിയിൽ നിന്ന് കാണുന്നവർക്ക്.. (ഞാൻ പറയും, പെണ്ണുങ്ങളുടെ സുരക്ഷിതത്വത്തിന് പണ്ടത്തെ മരുമക്കത്തായമായിരുന്നു ഭേദം എന്ന്)
പക്ഷെ, ആ അമ്മയ്ക്കും മക്കൾക്കും ആരോടും പരാതിയില്ല..കാരണം..?! അവർ വളരെ നേരത്തെ തന്നെ തിങ്കിംഗ് സ്റ്റോപ്പ് ചെയ്തിരുന്നു.. അപ്പോൾ അവർ സത്യത്തെ കണ്ടു!
അച്ഛന്റെ നിലതെറ്റിയ മാനസികാവസ്ഥയാണ് തങ്ങൾക്ക് സഹിക്കേണ്ടുന്ന പീഢനങ്ങൾക്കൊക്കെ ഉത്തരവാദി എന്നു മനസ്സിലാക്കാൻ അവർക്ക് തിങ്കിംഗ് സ്റ്റോപ്പ് ചെയ്യേണ്ടി വന്നു. പിന്നെ ശരീരത്തിന്റെ വേദന മാത്രം സഹിച്ചാൽ മതി. മനസ്സിനു വേദനയിൽ നിന്നും മുക്തമാകാം..
അതുകൊണ്ടല്ലെ, രക്ഷപ്പെട്ടതിനുശേഷവും ‘അച്ഛനു ശിക്ഷയൊന്നും കൊടുക്കണ്ട, അസുഖം ചികിത്സിച്ചു ഭേദമാക്കിയാൽ മതി’ എന്ന് അവര്‍ പറയാൻ കാരണം...!

ഇനി, ചിന്തിച്ചാലൊരന്തവുമില്ലാതെ, ഒരു ന്യായവും കണ്ടെത്താനാവാതെ, നരകിച്ചു മരിച്ച; ജീവിക്കുന്ന; ജീവനുകളും ഭൂമിയിൽ ഉണ്ട്.. അവിടെയും ‘സ്റ്റോപ്പ് തിങ്കിങ്ങ്’ മാത്രമേ രക്ഷയുള്ളൂ...
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കൊണ്ടോ, കളിച്ചുകൊണ്ടോ ഒക്കെ ഇരിക്കുമ്പോൾ പെട്ടെന്ന്, ഭൂകമ്പത്താലും, സുനാമിയാലും, യുദ്ധത്താലും, ഒക്കെ മേൽക്കൂര ഇടിഞ്ഞുവീണും, മണ്ണിനടിയിൽ പെട്ടും, വെള്ളത്തിൽ മുങ്ങിയും, തീയിൽ പെട്ടും ഒക്കെ.. ആർക്കും രക്ഷപ്പെടുത്താനാവാതെ പരസ്പരം നോക്കി മരിച്ചുകൊണ്ടിരിക്കുമ്പോൾ..?! (മുതിർന്നവർക്കറിയാം ഇതൊക്കെ പ്രകൃതിക്ഷോഭവും മറ്റും ആണെന്ന്. പിഞ്ചുകുട്ടികൾ പെട്ടെന്നു സംഭവിക്കുന്ന ആ ദുർഗതി, വേദന, വെപ്രാളം ഒക്കെ എന്താണെന്നു കരുതി സമാധാനിക്കും!!) അപ്പോഴും ‘സ്റ്റോപ്പ് തിങ്കിംഗ്’..‘ചിന്തിക്കാതിരിക്കുക.’ ആരോടും ന്യായത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും യാചിക്കാതിരിക്കുക.. അനുഭവിക്കുന്ന സത്യത്തെ മാത്രം അംഗീകരിക്കുക.

ആത്മയുടെ വീടിന്റെ പിറകിലെ ചെടികൾ ഒന്നായി ഒരുദിവസം അപ്രത്യക്ഷമായപ്പോഴും ഈ ഫീലിംഗ് ആയിരുന്നു! ചിന്ത നിലച്ചപോലെ! ഒരു വഴിക്കും ചിന്തിക്കാനാകുന്നില്ല. ഇപ്പോഴും പിറകിലെ ശൂന്യത കാണുമ്പോൾ വേദനയോ ദേഷ്യമോ ഒന്നും അല്ല. ഒരു നിസ്സംഗത. സത്യത്തെ അംഗീകരിക്കൽ.. അതല്ല; ആരെങ്കിലും മനപൂർവ്വം ചെയ്തതാണെന്നോ മറ്റോ ഒക്കെ ചിന്തിക്കാൻ പോയാൽ പിന്നെ മനസ്സിനു ഒരു സ്വസ്ഥതയും കാണില്ല. ഒന്നോടെ അപ്രത്യക്ഷമായ പേരയുടെ ഒരു ശാഖ പണ്ട്, ആത്മയോട് ചോദിക്കാതെ പെയിന്റ് അടിക്കാൻ വന്നവർ വെട്ടിക്കളഞ്ഞതിനും ഒക്കെ എത്രനാൾ വിഷമിച്ചും പരിതപിച്ചും ഒക്കെ നടന്നിരുന്നു! ഇപ്പോൾ എല്ലാം ഒരുമിച്ചു പോയിട്ടും ഈ നിസ്സംഗത വരാൻ കാരണമെന്തേ..?! ആർക്കറിയാം...

(ആർക്കും വായിക്കാനും കമന്റെഴുതാനും ഒന്നും സമയവും സൌകര്യവുമില്ല എന്നറിയാം എങ്കിലും എഴുതാൻ തോന്നുമ്പോഴല്ലെ എഴുതാൻ പറ്റൂ.. ഒന്നു പറഞ്ഞോട്ടെ, ആത്മയ്ക്ക് ആരോടും സ്നേഹക്കുറവോ ഒന്നും ഇല്ല. സ്നേഹം കൂടിപ്പോകുന്നതുകൊണ്ടുള്ള കുഴപ്പങ്ങളേ ഉള്ളൂ.. സ്വയം ശ്വാസിച്ചു നേരെയാക്കാൻ നോക്കുമ്പോൾ അറിയാതെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നെങ്കിൽ ദയവുചെയ്ത് ക്ഷമിക്കുക.)

15 comments:

കോറോത്ത് said...

Ahaaaa...ellam paranju kazhinjittu post nte avasanam athmachecheem think cheythille :)

ആത്മ said...

തിങ്ക് ചെയ്തെന്നു മാത്രമല്ല, തിങ്ക് ചെയ്ത് തിങ്ക് ചെയ്ത് ഇരിക്കപ്പൊറുതിയില്ലാതെ മൂന്നോ നാലോ പ്രാവശ്യം തിരുത്തി എഴുതിയ ശേഷമാണ് ഒരു വിധം തിങ്ക് ചെയ്യൽ നിർത്താൻ പറ്റിയത്!
ഇപ്പോൾ തൽക്കാലം ചിന്തകളൊക്കെ ഒന്നടങ്ങി..
ശാന്തമായി..:)
പറയാനും എഴുതാനും ഒക്കെ എന്തെളുപ്പം അല്ലെ,
പ്രാവർത്തികമാക്കാൻ ഭയങ്കര ബുദ്ധിമുട്ടു തന്നെ!

കോറോത്തിനെ കണ്ടതിൽ സന്തോഷം!
നാളെ ദീപാവലി അല്ലെ,
“ഹാപ്പി ദീപാവലി!”

മാണിക്യം said...

ആത്മേ നോ കോണ്ടാക്‌റ്റ് എന്നു കരുതല്ലെ. പോസ്റ്റ് വന്നലുടനെ അറിയും. ആത്മയുടെ ബ്ലോഗ് മാണിക്യത്തില്‍ഉണ്ട് എന്റെ പ്രശ്നം ഒന്നു കീബോര്‍ഡിനരുകില്‍ ഇരിക്കാന്‍ സാധിക്കുന്നില്ല . നേരത്തെ ഒരു മണി വരെ ഒക്കെ ഇരുന്നെഴുതുകയും വായികുകയും ചെയ്യുമാരുന്നു ഇപ്പോള്‍ അത്രയും നേരം ഇരിക്കാന്‍ പറ്റുന്നില്ല. എന്നാലും വായന ഒട്ടും കുറക്കുന്നില്ല, ആത്മയുടെ പോസ്റ്റ് വായിക്കുമ്പോല്‍ ങേ ഇതെപ്പോഴ എന്റെ മനസ്സില്‍ കടന്നു കയറിയത് എന്നു ചിന്തിച്ചു പോകും!
സമാനചിന്തകള്‍ ധാരാളം ...
So stop thinking.. or keep on thinking to stop thinking...

ആത്മ said...

‘ഹാപ്പി ദീപാവലി’ മാണീക്ക്യം! :)

ബിസിയായി നടക്കുന്നവരോടൊക്കെ അസൂയയാണ് ആത്മയ്ക്ക്. എങ്ങിനെ ഇച്ചിരി ബിസിയാകാം എന്നും പറഞ്ഞ് നടക്കുകയായിരുന്നു ആത്മ. ഇന്ന് ആത്മയും ഇച്ചിരി ബിസിയായി. അതിനി ഒരു പോസ്റ്റായി മാറുമോ ആവോ! ഏതിനും ബിസിയായീ..:)

എന്റെ ബ്ലോഗ് മാണിക്ക്യത്തിന്റെ സൈറ്റിൽ കണ്ട് പെരുത്ത് സന്തോഷായി :)
തങ്ക്യൂ..

Raji said...

കൂടുതല്‍ ആലോചിച്ചാല്‍ തലവേദന തന്നെയാണ്.

ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങള്‍ കൊണ്ടു നിറഞ്ഞതാണ്‌ ജീവിതം എന്ന് കരുതി സമാധാനിക്കാം :)

കോറോത്ത് said...

HAppy Deepawali :)

ആത്മ said...

Raji,
അതെ! :)
വിധിയുടെ കയ്യിലെ വിളയാട്ടു പമ്പരമല്ലോ..

'ഹാപ്പി ദീപാവലി' രാജീ.. :)

ആത്മ said...

കോറോത്ത്,
നന്ദി! :)

സു | Su said...
This comment has been removed by the author.
സു | Su said...

ആത്മേച്ചീ, ആലോചിക്കാതെ/ ചിന്തിക്കാതെ ഇരിക്കാൻ പറ്റുമോ? ഇനി അങ്ങനെ ചെയ്യാമെന്നു വിചാരിച്ചാൽത്തന്നെ ചിന്തകളൊക്കെ വന്ന് ചുറ്റും നിൽക്കില്ലേ? വിട്ടുപോവില്ലെന്ന മട്ടിൽ? അതുകൊണ്ട് ചിന്തിക്കാം. :) തലപുകയ്ക്കാതെ.

ആത്മ said...

അതിനൊരു വഴിയുണ്ട്..:)
ചിന്തകൾ ചുറ്റിനും വന്നു നിൽക്കുമ്പോൾ, ഈ മ്യൂസിയത്തിലൊക്കെ ആളെ കയറ്റി വിട്ടിട്ട് ഇറക്കില്ലേ,അതുപോലെ ‘ഓ, കെ ചിന്തേ,
ഇനി ഒരു അഞ്ചുമിനിട്ടിനകം ചുറ്റിക്കറങ്ങിയിട്ട് പൊയ്ക്കോളൂ’ എന്നും പറഞ്ഞ് തിരക്കുകൂട്ടുന്ന ചിന്തകളെ മാത്രം കയറ്റിയിറക്കിവിട്ടിട്ട് പിന്നെ ബാക്കി സ്റ്റോപ്പ് ചെയ്യാം എല്ലെ,:)

വല്യമ്മായി said...

ചിന്തയില്ലാതെ എന്ത് ജീവിതം :)പോസ്റ്റാദ്യം കണ്ടിരുന്നെങ്കിലും കമന്റ് എഴുതാന്‍ കഴിഞ്ഞില്ല :)

ആത്മ said...

:)
ചിന്തിച്ച് ചിന്തിച്ച് വട്ടായെന്നു തോന്നുന്നു വലിയമ്മായി!
രണ്ട് പോസ്റ്റുകള്‍ എഴുതി. നല്ല വട്ടന്‍ ചിന്തകള്‍!ആരെങ്കിലും വട്ടാണൊ എന്നു സംശയിക്കും എന്നു കരുതി ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നില്ല. നാളെ ഒന്നുകൂടിയൊക്കെ നന്നായി ആലോചിച്ചിട്ട് ചിലപ്പോള്‍ പോസ്റ്റ് ചെയ്യാം, :)

Diya said...

a post which made me really think... good job Athma!!!

ആത്മ said...

sarikkum parayukayanO?! :)
enkippinne atuththa chinthakLum post chythittuNt. samayam kittumbOL vaayikkoo tto.
vaayichch abhipraayam aRiyichchathinu hR^dayam niRanjnja nandhi!