Sunday, September 27, 2009

ഇഹലോകവാസവും താരാരാധനയും പിന്നെ അല്പം ആത്മീയതയും...

കഴിഞ്ഞ ജീവിതത്തിന്റെ ബാക്കി എങ്ങിനെയെന്നാൽ..
ഞാന്‍ ബ്ലോഗെഴുതുന്നതെന്തിനാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലൊ,
ബോറടി മാറ്റാനും, പിന്നെ ജീവിച്ചിരിക്കുന്നു എന്നു തോന്നാനും, ഇതിനെല്ലാറ്റിനുമുപരി എന്റെ ഹോബിയും..

എഴുതാന്‍ വന്നതെന്തെന്നു വച്ചാല്‍..,
കഴിഞ്ഞ പോസ്റ്റില്‍ എഴുതി ‘നാം പെട്ടെന്നെങ്ങന്ന് മരിച്ചുപോകുന്നു എന്നു കരുതുക, അതുവരെയേ കാണുള്ളൂ ഈ എഴുത്ത്’ എന്ന് എഴുതിയല്ലൊ, എത് തന്നെ രണ്ടര്‍ത്ഥത്തിലും എടുക്കാം.

പെട്ടെന്നങ്ങ് മരിച്ചുപോകും എന്നു കരുതി മനസ്സില്‍ തോന്നുന്നതെന്തും വലിച്ചുവാരിയെഴുതി മറ്റുള്ളവരുടെ വെറുപ്പും നിന്ദയും കൂട്ടിവച്ചും പോകാം..,

മറിച്ചും ആകാം.., നമ്മുടെ മനസ്സിലെ നല്ല വിചാരങ്ങളും പ്രവൃത്തികളും എഴുതുകയും ആകാം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നാം ഇന്നങ്ങ് മരിച്ചുപോവുകയാണ്, ഇഹലോകത്തില്‍ ബ്ലോഗെഴുതാന്‍ പറ്റില്ല; നാം പോസ്റ്റിയത് ഡിലീറ്റ് ചെയ്യാനും മാറ്റിയെഴുതാനും ഒന്നും പറ്റാത്ത സ്ഥലത്തായിപ്പോകുന്നു എന്നു കരുതുക;
അവിടെനിന്നും(പരലോകത്ത് നിന്നും) നോക്കുമ്പോള്‍ നാം എഴുതിയതൊക്കെ ആത്മാര്‍ത്ഥമായും നമ്മുടെ മനസ്സാക്ഷിക്കനുസൃതമായിരുന്നു എന്നും കരുതി സമാധാനിക്കാന്‍ തക്കവണ്ണം ആയിരിക്കണം നമ്മുടെ എഴുത്ത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

(പെണ്ണുങ്ങൾ എഴുതുന്നത് ആണുങ്ങൾ എഴുതുന്ന അതേ ഒരു കാഴ്ചപ്പാടോടെ കാണാനപേക്ഷ. തുടരട്ടെ..,)

ഇന്ന് വിശേഷങ്ങള്‍ എന്തൊക്കെ എന്നു ചോദിച്ചാല്‍,

കമ്പ്ലീറ്റ് ബോറടി തന്നെയായിരുന്നു. എന്നാല്‍‌പിന്നെ ബോറടി മാറ്റാനായിട്ട് ടി.വി കാണാമെന്നു കരുതി.

ടി.വി യില്‍ ‘പാര്‍ത്ഥന്‍ കണ്ട പരലോകം‘ തകര്‍ത്തുവച്ച് നടക്കുന്നു!
ജയറാമിന്റെ തകര്‍പ്പന്‍ അഭിനയം! ജയറാം വളരെ സ്മാര്‍ട്ടും, സുന്ദരനും ഒക്കെയാണെന്നറിയാമായിരുന്നെങ്കിലും, ‘തലയിരിക്കമ്പം വാ‍ലാടാരുതെന്ന’ പഴമൊഴിയില്‍ കണ്ണടച്ചു വിശ്വസിച്ച്, മമ്മൂക്കയും മോഹന്‍ലാല്‍ സാറും ഒക്കെയുള്ളപ്പോള്‍ പിന്നെ മറ്റുള്ളവരൊക്കെ എത്ര തകര്‍പ്പന്‍ അഭിനയങ്ങള്‍ കാഴ്ച്ചവച്ചാലും അക്സപ്റ്റ് ചെയ്യാന്‍ ഒരു മടി.
അങ്ങിനെ അക്സപ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പോയവരില്‍ ഒരുപാട് നല്ല നടന്മാര്‍ ഉള്‍പ്പെടുന്നു മുകേഷ്, സിദ്ദിക്ക്, സായ്കുമാർ, ജഗദീഷ്, ലാലുഅലക്സ്, .... പിന്നെ ദിലീപ് (ദിലീപിന്റെ നിലനില്‍പ്പ് രഹസ്യം ഇപ്പോഴും ഒരല്‍ഭുതമാണ്. വിവാഹക്കാര്യത്തിലായാലും അഭിനയത്തിലായാലും). ശരീര സൌന്ദര്യമല്ല, അഭിനയത്തികവും ആത്മവിശ്വാസവും, കഠിനാധ്വാനവും ആണ് ഒരു നടനാവശ്യമെന്ന് കാട്ടിത്തരികയാണൊ ദിലീപ് ?!

ബിജുമേനോനും പൃഥ്വിരാജിനും ഒക്കെ മേല്‍പ്പോട്ടുവരാനാകാത്തതും നമ്മുടെ (പൂരിഭാഗത്തിന്റെ) ഈ ഏകനടാരാധനാ വ്രതമാണെന്നു തോന്നുന്നു..

അപ്പോള്‍ പറയാന്‍ വന്നതെന്തെന്നു വച്ചാല്‍.., ഈ ഏകാരാധനാവ്രതവുമായി നടന്ന ഞാന്‍ മോഹന്‍ലാലിന്റെ ആരാധികയായിരുന്നു. അതുകൊണ്ട്, (അതുകൊണ്ട് മമ്മൂമ്മക്കൊന്നും സഭവിച്ചില്ല എന്നത് വേറേ കാര്യം!) മമ്മൂക്കയുടെ എത്രയോ നല്ല പടങ്ങള്‍ ആസ്വദിക്കാനാകാതെ വന്നു. പിന്നെ സുഹാസിനിയും മറ്റും കൂടെ അഭിനയിക്കുന്നതുകൊണ്ടും കഥയും അഭിനയവും മറ്റും അത്ര മികച്ചതായതിനാലും ശ്രദ്ധിക്കാതിരിക്കാനാവാഞ്ഞതുകൊണ്ട് കണ്ടിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സ്ഥാനത്ത് മോഹന്‍ലാലായിരുന്നെങ്കില്‍.. എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.
പിന്നീട് നല്ല പ്രായമൊക്കെ കഴിഞ്ഞ് അല്പം കൂടി മച്യൂരിറ്റി ഒക്കെ വന്ന ശേഷമാണ് മമ്മൂക്കയുടെ പല പടങ്ങളും കണ്ട് ആസ്വദിക്കയും ആ നല്ല നടനെ തിരിച്ചറിയുകയും ചെയ്തു തുടങ്ങിയത് (എന്നു പറഞ്ഞ് മോഹന്‍ലാലിന്റെ സ്ഥാനം അവിടെതന്നെയുണ്ട്‍ താനും)

പിന്നീടൊന്നും മനസ്സിലായി, നല്ല സിനിമകള്‍ ആസ്വദിക്കണമെങ്കില്‍ ഈ ‘ഏകഫാന്‍ വ്രതം’ മറ്റിവച്ച് (നമ്മുടെ നായികമാരോട് കാട്ടും പോലെ- കേരളത്തിലെ പോരാഞ്ഞിട്ട് അന്യഭാഷയിലെ താരസുന്ദരിമാരെ പോലും ഹൊ എന്തൊരാരാധന!), അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കണം എന്നും തോന്നി.
(അതൊക്കെ ഒരുതരം ഇഷ്ടം എന്നതില്‍ കവിഞ്ഞ് മാന്യതയ്ക്ക് കുറച്ചിലല്ല എന്നും മനസ്സിലായി. സ്ത്രീകൾ ഇത്രയൊക്കെ എഴുതിയത് അതിരുകടന്നോ ആവോ! ആർക്കറിയാം..!)

അങ്ങിനെ പറഞ്ഞു വന്നത് ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കെ, പാര്‍ത്ഥന് ശ്രീകൃഷ്ണന്റെ ദര്‍ശനം കിട്ടിത്തുടങ്ങുന്നതുവരെ ഓ.കെ.
പിന്നീടെന്തുപറ്റി?! പെട്ടെന്ന് കഥയുടെ ഒഴുക്ക് നഷ്ടമായപോലെ.. ആകെ ബോറ്!
ജയറാമിനാണോ? സംവിധായകനാണോ? അതോ കഥയാണോ പണി പറ്റിച്ചത്?! (അതോ കാണിയായ ആത്മയ്ക്കാണോ കുഴപ്പം!)

ആത്മ ഇടയ്ക്കു വച്ച് ഒന്ന് അടുക്കളേല്‍ പോയിട്ടു വന്നപ്പോഴുണ്ട്, ദാ
നന്ദനം സിനിമേടെ എന്‍ഡിംഗ് പോലെ ജയറാം അങ്ങിനെ ഗുരുവായുരമ്പല നടയില്‍ നിന്ന് കൃഷ്ണ്ണന് റ്റാ റ്റാ പറയുന്നു..

എന്തേ മോഹന്‍ലാലിന്റെയും മമ്മൂക്കയുടെയും പടങ്ങളൊഴികെ ബാക്കിക്കൊക്കെ ഒരു പെര്‍ഫെക്ഷന്‍ വരാത്തത്. മന‍പൂര്‍വ്വമാകുമോ! ആ അറിയില്ല!
*
പിന്നീട് ടി. വി യില്‍ മുടങ്ങാതെ കാണുന്നത് സ്വാമി ഉദിത് ചൈതന്യജിയുടെ സംഭാഷണമാണ്. അതില്‍ മായയും മന്ത്രവും എന്തിനു മതവും (മഹാഭാഗവത കഥയാണു പറയുന്നതെങ്കില്‍ പോലും) അല്ല പ്രാധാന്യം. ജീവിതം എന്താണ്, എങ്ങിനെയാണ്, എന്നൊക്കെ ഒരു സാമാന്യ ബോധം കൈവരും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാല്‍, തീര്‍ച്ച.

(ബ്ലോഗെഴുത്ത് അല്പം കൂടിപ്പോയ സമയമാകയാല്‍, കുറച്ചെ കേള്‍ക്കാന്‍ പറ്റിയുള്ളൂ, ഒരിക്കൽ സി.ഡി വാങ്ങി മുഴുവനും കേള്‍ക്കണം...)

*
രണ്ടുമൂന്നു ഗദ്യകവിത പോലെ എന്തൊക്കെയോ എഴുതി
പോസ്റ്റ് ചെയ്യാന്‍ മടി. അബോധമനസ്സില്‍ ഒരു നിമിഷം വന്നുപോകുന്ന ചിന്തകളും വികാരങ്ങളും (വലിയ വിമര്‍ശ്ശനബുദ്ധ്യാ അല്ലാതെ എഴുതിപ്പോകുന്ന, അല്ലെങ്കിൽ, ‘ഹൃദയത്തിന്റെ മാത്രം ഒരു ഭാക്ഷ’ യല്ലെ അത്?) അതൊക്കെ ആത്മയുടെ സ്ഥായിയായ ഭാവങ്ങളാണെന്ന് കരുതി തെറ്റിധരിക്കപ്പെടുമോ എന്ന ഒരു ഭീതികൊണ്ട്, കഴിവതും പബ്ലിഷ് ചെയ്യില്ല, എങ്കിലും ചിലപ്പോള്‍... ചില ദുര്‍ബല നിമിഷത്തില്‍..,-ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കുമ്പോള്‍- അത് പബ്ലിഷ് ആയിപ്പോകും..-

നിര്‍ത്തട്ടെ,

[കുറച്ചുനാള്‍ മുന്‍പ് എന്റെ കൂട്ടുകാരി അവളുടെ മകനെ വെളിനാട്ടിലൊക്കെ അയച്ച് എന്തെങ്കിലും പ്രൊഫഷണല്‍ കോര്‍സിനു ചേര്‍ക്കണന്നു കരുതി നടന്നതിനെ ആസ്പദമാക്കി ഒരു കൊച്ചു കഥപോലെ എന്തോ ഒന്നെഴുതി. സമയം കിട്ടുമ്പോള്‍ തെറ്റുതിരുത്തി അത് പോസ്റ്റ് ചെയ്യണം..
ഒരുപാട് ആഗ്രഹങ്ങൾ ബാക്കികിടക്കുന്നു..! ]

13 comments:

വല്യമ്മായി said...

മനസ്സില്‍ നിന്ന് നേരിട്ട് ബ്ലോഗിലേക്ക് വന്ന പോലുള്ള് ഈ എഴുത്ത് ആത്മേച്ചിക്ക് മാത്രം പറ്റുന്നതാണ്,വളരെ ഇഷ്ടമായി :)

ആത്മ said...

ഒരാളെങ്കിലും എഴുതിയല്ലൊ,
അതും വലിയമ്മായി!
ഇപ്പോൾ സമാധാനമായി.
ആരുടെയും കമന്റ് കാണാതിരുന്നപ്പോൾ എന്റെ പോസ്റ്റ് എന്തൊക്കെയോ നെഗറ്റീവ് ചിന്തകൾ
ഉണ്ടാക്കി എന്നും പറഞ്ഞ് ഒരു ക്രിമിനലിനെപ്പോലെ
നടക്കുകയായിരുന്നു..
എന്താണ് കുഴപ്പെമെന്ന് ആരോട് ചോദിക്കാൻ?!
വലിയമ്മായി സത്യം തന്നെയാണല്ലൊ പറയുന്നത് അല്ലെ?
വിശ്വസിച്ചോട്ടെ?
അതോ വെറുതെ സമാധാനിപ്പിക്കാൻ എഴുതിയതാണോ?
:)

തറവാടി said...

ഈ പോസ്റ്റ് കൊള്ളാം :)

ആത്മ said...

നന്ദി! :)

മാണിക്യം said...

ആത്മ ഈ വീക്ക് എന്‍ഡ് വീക്ക് എന്‍ഡ് എന്നു പറഞ്ഞാല്‍ എന്താന്നാ വിചാരം?
വാരാന്ത്യം അതു തന്നെ ! ഒരന്ത്യോം ഇല്ലാത്ത പണികള്‍ തലയില്‍ വന്നു കയറുന്ന ദിവസങ്ങള്‍!
വാരാന്ത്യം -പണികള്‍ വരുന്നതിനു ഒരന്ത്യോം ഇല്ലാന്ന് ..
ബ്ലോഗ് പോയിട്ട് എന്റെ മുഖം പോലും ഞാന്‍ ഒന്നു കണ്ണാടിയില്‍ കണ്ടില്ല.കാലുവെന്ത നായേക്കൂട്ട് പാഞ്ഞു, എന്നിട്ടോ? നായ് നടന്നാ ഫലോമില്ലാ നായിക്കിരിക്കാന്‍ നേരോം ഇല്ലാ ...
ആത്മയോട് ശരിക്കും അസുയ തോന്നിത്തുടങ്ങി ടിവിയുടെ പൊടി തുടക്കാനെ നേരം കിട്ടൂ ഇരുന്ന് കാണാന്‍ പറ്റില്ല ബ്ലോഗ് വായന അതു തുടരുന്നു എഴുതാന്‍ നേരം കിട്ടുന്നില്ല... വായന തുടരും.ആത്മ എഴുതി പത്തായത്തില്‍ പൂട്ടി വയ്ക്കണ്ടാ പോസ്റ്റ് ചെയ്യ് വായിച്ചോളാം ഒന്നിരുന്നു കിട്ടിയാല്‍ എന്റെ അഭിപ്രായവും പറയും
ഒഴുക്കുള്ള എഴുത്ത് ഈശ്വരന്‍ അനുഗ്രഹിക്കട്ടെ സ്നേഹാശംസകളോടേ മാണിക്യം

ആത്മ said...

യ്യോ!
എന്നോടസൂയയോ!!! ശിവ! ശിവ!

തന്നട്ടം തനിയേ ആത്മ ജോലിയൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോൾ ഇപ്പം അങ്ങോട്ടാലോചിച്ചതേയുള്ളൂ,
‘ആത്മയെ ഇങ്ങ്നെ ഏകാന്തതയിൽ തള്ളി പുറത്ത്
ആർമാദിക്കുന്നവരൊക്കെ ഒരിക്കൽ അനുഭവിക്കും’ എന്ന്.
എങ്ങിനെ അനുഭവിക്കും? എന്നു ആത്മ ആത്മയുടെ അസൂയപിടിച്ച മനസ്സാക്ഷിയോടു തന്നെ തിരിച്ചു ചോദിച്ചപ്പോൾ അതു പറഞ്ഞു, ‘പുറത്തെ ആർമാദത്തിന് ഒരു ലിമിറ്റ് കാണില്ലേ, അതുകഴിഞ്ഞ് അവർക്ക് എങ്ങോട്ട് പോകാനാകും!!!
തിരിഞ്ഞ് കൂട്ടിക്കേറാമെന്നു കരുതിയാൽ അവിടെ,
ഇതിനകം ഏകാന്തതയുമായി വല്ലാത്ത ഒരുതരം ആത്മബന്ധവുമായി ഇരിക്കുന്ന ആത്മയേ ഉള്ളൂ..
ആത്മയെ അവർക്ക് അക്സപ്റ്റ് ചെയ്യാനാകുമോ? ഇല്ലാതാനും! അനുഭവിക്കട്ടെ, അനുഭവിക്കട്ടെ..’
എന്നിങ്ങനെ ഓരോന്ന് പുലമ്പിക്കോണ്ട് വന്ന് ബ്ലോഗ് നോക്കിയപ്പോൾ ഇതാ മാണിക്ക്യത്തിലൂടെ ഉടൻ മറുപടി കിട്ടി!
അതിന് മാണിക്ക്യം എന്നെ ഒരുതരത്തിലും ദ്രോഹിച്ചില്ലല്ലൊ, പിന്നെ എങ്ങിനെ പുറത്തെ ലോകത്തിൽ ഞാൻ പരിതപിച്ചതിനുത്തരം അകത്തെ(ബ്ലോഗിൽ)ലോകത്ത് നിന്നും കിട്ടി?!
എല്ലാം മായാജാലം...!!!

ആത്മ said...

ഈശ്വരാനുഗ്രഹം കിട്ടാൻ പ്രാർത്ഥിച്ചതിനു നന്ദി ട്ടൊ, :)
മാണിക്ക്യം ശരിക്കും ഒരു മാണിക്ക്യം തന്നെ!

വല്യമ്മായി said...

ചേച്ചിയെ തനിച്ചാക്കി പുറത്ത് പോകുന്നവരൊക്കെ ചേച്ചിക്കും കൂടെ വേണ്ടിയല്ലേ പുറത്ത് പോകുന്നത്?

ആത്മ said...

അത് മെയിൻ ആയിട്ടുള്ളവരല്ലെ,
അതിന്റെ ചുറ്റും വലകൾ നെയ്യുന്ന ഒരു കുറച്ചു മനുഷ്യരുണ്ട്. അവരാണ് ആത്മയെ ഒറ്റപ്പെടുത്താനായി
കരുക്കൾ നീക്കി രസിക്കുന്നത്.
പറയാനാണെങ്കിൽ ഒരുപാ‍ടുണ്ട് അമ്മായി..
അത് പിന്നെ പെണ്ണുങ്ങൾ നുണപറയുമ്പോലെയായിപ്പോകും..
അമ്മയെന്നു കരുതുന്നോർ അമ്മയല്ലാതാകുമ്പോൾ..
സഹോദരർ എന്നു കരുതുന്നവരിൽ സാഹോദര്യത്തിന്റെ പോടിപോലും കാണാൻ കഴിയാതിരിക്കുമ്പോൾ..
എല്ലാവരു ഒരുതരം രാഷ്ട്രീയം പോലെ എടുത്തിരിക്കുകയാണ് ജീവിതം.
തമ്മിൽ മത്സരിക്കേണ്ട ഒരു കാര്യമില്ലെങ്കിലും
മത്സര.. മത്സരം.. മത്സരം..
അവർക്ക് മത്സരിക്കാൻ ആരെയും കിട്ടിയില്ലെങ്കിൽ
മത്സരിക്കാൻ വളരേ ഭയന്ന് വീട്ടിൽ ഒതുങ്ങിക്കഴിയുന്നവനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മത്സരിച്ചുകളയും.. :)

വല്യമ്മായി said...

ലോകം മുഴുവന്‍ നേരെയാക്കി നമുക്ക് ജിവിക്കാന്‍ പറ്റില്ല ആത്മേച്ചി,കുറേയൊക്കെ അവഗണിക്കുക,ആവശ്യമില്ലാത്ത ചിന്ത്കള്‍ക്ക് മനസ്സിലിടം കൊടുക്കാതെ നമ്മെ ദ്രോഹിക്കുന്നവരെ കൂടി സ്നേഹിച്ച് തോല്പ്പിക്കാന്‍ ശ്രമിക്കുക, :)

ആത്മ said...

സ്നേഹിച്ച് സ്നേഹിച്ച് ഞാൻ തന്നെയാന് അവരെയൊക്കെ വഷളാക്കി
എന്നെ കൂട്ടിൽ കയറ്റിപ്പിച്ചത്.
ഇനീം സ്നേഹിച്ചിട്ട് ഇപ്പം അവർക്കെന്തു കിട്ടാൻ?
പിന്നെ ഞാനെവിടെപ്പൊകാൻ?!
വലിയമ്മായിയുടെ നല്ല മനസ്സിന് എന്നും നന്മയുണ്ടാകട്ടെ! :)

Raji said...

ചേച്ചി,...ഞാനും കണ്ടിരുന്നു ആ സിനിമയുടെ അവസാന ഭാഗങ്ങള്‍....'തീരെ പോരാ' എന്ന് തോന്നി...അവസാനം ഒക്കെ ചേച്ചി പറഞ്ഞ പോലെ ഒരു നന്ദനം സ്റ്റൈല്‍..

ആത്മ said...

:)