Thursday, September 10, 2009

മാറ്റക്കളിക്കാരൻ

ഞാൻ, അറിയാതെ കളിക്കളത്തിൽ വന്നുപെട്ടുപോയ;
കളി തീരെയറിയാത്ത ഒരു വെറും യാത്രക്കാരൻ.
എന്നിട്ടും,
അവരുടെ കളിക്കളത്തിൽ വന്നുപെട്ടു എന്ന ഒറ്റക്കാരണത്താൽ
അവർ എന്നെ കളിക്കളത്തിൽ നിർത്തി.
എനിക്ക് കളിതീരെയറിയില്ല എന്നറിഞ്ഞിട്ടും,
അവർ എനിക്ക് അവരുടെ യൂണീഫോം ഇടീച്ചു.
കളിയിൽ ആഗ്രഹം തോന്നിത്തുടങ്ങിയപ്പോൾ;
അറിയാതെ എന്റെ കൈതട്ടി അവർക്ക് വിജയം കിട്ടിയപ്പോൾ;
അഭിനന്ദിക്കുന്നതിനുപകരം അവർക്ക് അതൊരു ക്ഷീണമായിതോന്നി,
അവർ എന്നെ വെറും ഒരു മാറ്റക്കളിക്കാരനായിട്ട്
മാറ്റിനിർത്തി.
എന്റെപോലും കഴിവില്ലാത്തവരെ പരിശീലിപ്പിച്ച്
അവരുടെ കളിക്കാരാക്കി.
മാറ്റക്കളിക്കാരനായി നിന്ന എന്നെ പിന്നെ എപ്പോഴോ
എതിർ പക്ഷത്ത് നിർത്തി
കളിയറിയാത്ത ഒരാൾ എതിർപക്ഷത്തുള്ള ഗർവ്വുമായി
അവർ തകർത്തു കളിക്കുന്നു
അവരുടെ വിജയത്തിനു സാക്ഷിയാകാനായി
എതിർപക്ഷത്തിന്റെ യൂണിഫോമുമിട്ട്
ഞാൻ നിൽക്കുന്നു
അവരുടെ വിജയം നോക്കിനിൽക്കാൻ
ഒരു പരാജയക്കാരൻ അവർക്ക് വേണമായിരുന്നു
ശക്തിതീരിയില്ലാത്ത ഒരു എതിരാളി
കളിയറിഞ്ഞുകൂടാത്ത;
കളിക്കാനാഗ്രഹമില്ലാത്ത ഒരു കളിക്കാരൻ

4 comments:

Raji said...

പാവം കളിക്കാരന്‍.

ആത്മ said...

കളിക്കാരനെ കളിക്കളത്തിൽ തനിയേ ആക്കീട്ടു പോകുന്നത് അത്ര നന്നല്ല ട്ടൊ,
കളിക്കാരനു ഇപ്രാവശ്യം ഉപദേശമൊന്നും ഇല്ലേ? :)

വല്യമ്മായി said...

ആത്മേച്ചി മാറ്റാത്തി(സാറാ ജോസഫിന്റെ) വായിച്ചിട്ടുണ്ടോ?

ആത്മ said...

വായിച്ചിട്ടില്ല വലിയമ്മായി