Sunday, July 19, 2009

പരാതികള്‍; പരിഭവങ്ങള്‍...

എല്ലാവര്‍ക്കും സ്വന്തം ഭര്‍ത്താക്കന്മാരെക്കുറിച്ച് വാതോരാതെ പരാതികളാണ്..
‘തന്റെ ബര്‍ത്ത്ഡേ ഓര്‍ത്തില്ല’
‘തനിക്ക് പ്രസന്റ് വാങ്ങി തരുന്നില്ല’
‘അമ്മ പറയുന്നതേ കേള്‍ക്കൂ’
‘ബാച്ചിലേര്‍സിനെപ്പോലെ പൊറുപ്പില്ലാതെ നടക്കുന്നു’
‘തന്നെ എപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നു ’
‘പണ്ടൊരു സ്നേഹബന്ധം ഉണ്ടായിരുന്നു ’
‘ഇപ്പോഴും ഒന്ന് ഉണ്ടോന്ന് സംശയം ’
‘ആ ഹൃദയത്തില്‍ എനിക്ക് സ്ഥാനമേ ഇല്ല’ (തന്റെ സ്ഥാനം അടുക്കളേല്‍ മാത്രം)
‘ഞാന്‍ നന്നായി അണിഞ്ഞൊരുങ്ങുന്നതിഷ്ടമല്ല ’
‘എന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി അടുക്കുന്നതിഷ്ടമല്ല ’
‘ഞാന്‍ ജോലിക്കു പോകുന്നതിഷ്ടമല്ല ’
‘നേരത്തെ വീട്ടില്‍ വരില്ല ’
‘കൂട്ടുകാരോടൊപ്പം കറങ്ങും’
‘മദ്യപിക്കും.. ’
ഇനിയുമെത്രയോ..

ഇതെല്ലാം കൂടെ കേട്ടും കണ്ടും ഒക്കെ പതം വരാറായപ്പോള്‍ ആത്മ ഒരു പുതിയ തത്വം കണ്ടെത്തി!

ഓ.കെ,
ഈ ശീലങ്ങളൊക്കെ ഉണ്ട്.. ‘നമുക്ക് ഡൈവോര്‍സ് ചെയ്യാം..’
നില്‍ക്കൂ.. ഒരു നിമിഷം..
മേല്‍പ്പറഞ്ഞ ദുര്‍ഗ്ഗുണങ്ങളെല്ലാം സ്വന്തം പിതാവിനോ സഹോദരനോ ആണ് ഉള്ളതെങ്കിലോ?!
നാം അവരെയും ഡൈവോര്‍സ് ചെയ്യുമോ?
അവരെ സ്നേഹിക്കില്ലേ?

അപ്പോള്‍ തെറ്റല്ല പ്രശ്നം. നമ്മുടെ പ്രതീക്ഷകള്‍ തകരുന്നതാണ് പ്രശ്നം.
നാം ഭര്‍ത്താവില്‍ നിന്ന് ഇന്നതിന്നതൊക്കെ പ്രതീക്ഷിക്കുന്നു.
അദ്ദേഹം നമ്മെ ഇന്ന ഇന്ന രീതിയില്‍, അളവില്‍ ഒക്കെ വിശ്വസിക്കണമെന്നും മനസ്സിലാക്കണമെന്നും സ്നേഹിക്കണമെന്നും ഒക്കെ കണക്കുകൂട്ടി വയ്ക്കുന്നു..
പക്ഷെ, അദ്ദേഹവും ഒരു മനുഷ്യനല്ലേ?

ജീവിതത്തില്‍ ആകെയുള്ള, ആദ്യമായുണ്ടായ ഒരു കൂടിച്ചേരല്‍. പവിത്രമായ രീതിയില്‍, ബന്ധുമിത്രാദികളോടൊപ്പം നാളും തീയതിയും മുഹൂര്‍ത്തവും ഒക്കെ നോക്കി രണ്ടുപേരെ ചേര്‍ത്തുവയ്ക്കുകയാണ് , യുഗയഗാന്തരങ്ങളായി..
ആ ബന്ധത്തെയും എന്തുകൊണ്ട് മാതാവുമായുള്ള ബന്ധമായോ പിതാവുമായുള്ള ബന്ധമായോ സഹോദരനുമായുള്ള ബന്ധത്തിനു തുല്യമായോ ഒക്കെ കരുതി ക്ഷമിച്ചുകൂടാ? സഹിച്ചുകൂടാ?
അവരും ഇച്ചിരി സുഖിച്ചോട്ടെ, സന്തോഷിച്ചോട്ടെ,
സ്റ്റില്‍ അവര്‍ നമ്മുടെ സ്വന്തമല്ലെ എന്നങ്ങു കരുതി നോക്കൂ...
(പറ്റില്ലെങ്കില്‍ ഇച്ചിരി പാടാ‍ണ്)

സ്ത്രീ ഹൃദയവും മനസ്സും ഒക്കെ ഉള്ളില്‍ ചെന്ന് മനസ്സിലാക്കാന്‍ കഴിവുള്ളവരെ കിട്ടുക അപൂര്‍വ്വ ഭാഗ്യം ആണ് (അവര്‍ സ്വന്തം ഭാര്യയുടെ ഹൃദയം മാത്രമെ ആഴത്തില്‍ മനസ്സിലാക്കൂ എന്ന് വാശിയോടെ ഇരുന്നാല്‍)
പക്ഷെ മിക്ക ചെറുപ്പക്കാരും അങ്ങിനെയല്ല. അവര്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് നടക്കുന്നു.. യുഗയുഗാന്തരങ്ങളായി...
അവരെ പിടിച്ച് കെട്ടിയിടുകയോ, അടക്കിഭരിക്കയോ , ഒരു പൂവില്‍ നിന്നുമാത്രം മധു നുകരണമെന്നു ശഠിക്കുകയോ ഒക്കെ ചെയ്യുന്നത് വങ്കത്തമാണെന്ന് ആത്മ പറയും (ഉപ്പു തിന്നുന്നവര്‍ വെള്ള കുടിക്കുമെന്നു അറിയാമല്ലൊ അല്ലെ, ഹും!)

ഒ. കെ, ലെറ്റ് അസ് കണ്ടിന്യൂ അബൌറ്റ് മൊറാലിറ്റി

തുടരും...
ചിലപ്പോള്‍..

മേല്‍പ്പറഞ്ഞ പരാതികള്‍ക്ക് പ്രതിവിധി ആലോചിക്കയായിരുന്നു..
പ്രതിവിധികള്‍:

‘തന്റെ ബര്‍ത്ത്ഡേ ഓര്‍ത്തില്ല’ ( സാരമില്ല നമുക്കോര്‍ക്കാം..)
‘തനിക്ക് പ്രസന്റ് വാങ്ങി തരുന്നില്ല’ (നമുക്ക് സ്വയം പോയി ഒന്ന് വാങ്ങാം...)
‘അമ്മ പറയുന്നതേ കേള്‍ക്കൂ’ (നമുക്ക് അവരുടെ അമ്മയാകാം..)
‘ബാച്ചിലേര്‍സിനെപ്പോലെ പൊറുപ്പില്ലാതെ നടക്കുന്നു’ (അവരുടെ അമ്മയാകാം..)
‘തന്നെ എപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നു ’ (കേട്ടില്ലെന്ന് നടിക്കൂ, അവരങ്ങോട്ട് മാറുമ്പോള്‍ ആത്മപ്രശംസകൊണ്ട് നമ്മെ സ്വയം മൂടുക)
‘പണ്ടൊരു സ്നേഹബന്ധം ഉണ്ടായിരുന്നു ’ (പണ്ടല്ലെ, അപ്പോള്‍ സ്നേഹിക്കാനൊക്കെ അറിയാം..)
‘ഇപ്പോഴും ഒന്ന് ഉണ്ടോന്ന് സംശയം ’ (നമ്മുടെ അച്ഛനോ സഹോദരനോ ആണെന്ന് കരുതുക)
‘ആ ഹൃദയത്തില്‍ തനിക്ക് സ്ഥാനമേ ഇല്ല’ -തന്റെ സ്ഥാനം അടുക്കളേല്‍ മാത്രം-(സാരമില്ല, സ്വതന്ത്രമായി നടക്കാമല്ലൊ)
‘ഞാന്‍ നന്നായി അണിഞ്ഞൊരുങ്ങുന്നതിഷ്ടമല്ല ’ (അത്രേം എളുപ്പം)
‘എന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി അടുക്കുന്നതിഷ്ടമല്ല ’ (അടുത്തില്ലെങ്കിലും പിരിയാത്തെ ബന്ധമല്ലെ അവരുമായുള്ളത്)
‘ഞാന്‍ ജോലിക്കു പോകുന്നതിഷ്ടമല്ല ’ (വേണ്ട)
‘നേരത്തെ വീട്ടില്‍ വരില്ല ’ (വരണ്ട ആ സമയം ബ്ലോഗെഴുതുകയോ ടി.വി കാണുകയോ, ഫോണില്‍ നുണപറയുകയോ ആവാം..)
‘കൂട്ടുകാരോടൊപ്പം കറങ്ങും’ (ചുണയുണ്ടെങ്കില്‍ കുറച്ച് കൂട്ടുകാരെയുണ്ടാക്കി സ്വയം കറങ്ങൂ. അല്ലെങ്കില്‍ കമാന്നൊരക്ഷരം മിണ്ടാതെ ലൈഫ് എഞ്ജോയ് ചെയ്യാന്‍ പഠിക്കൂ‍..)
‘മദ്യപിക്കും.. ’ (അച്ഛനെയും സഹോദരനെയും ഓര്‍ക്കൂ/ സ്വയം മദ്യപിക്കാന്‍ പഠിക്കൂ..‍)

[അനുവാദം കൂടാതെ ആരും അനുകരിക്കരുത്]

ചിലപ്പോള്‍ തുടര്‍ന്നാലായി...

16 comments:

prajil kv (aman) said...

ivide paranjathu purushante prasnangal aanu... sthree purushanekaal valiya presnangal cheyyunnu.. puthiya samooham pokunnathu vilaripidicha lokathekaanu..!. aathma ee kuzhappangal allam oru kochukuttiyude kuzhappangal pole thonnunnu... really aathma yude kandethalukal... nannayirikkunnu... pakshe manushyante presnangal innu ithilum valuthaanu.., parasparam mathsarikkukayaanu bharyayum bharthaavum innu...oru saadhaarana kazhchayaanu... manushyan sneham anne marannu kazhinjirikkunnu.... ivide mathsarangal maathrammanu... oru pakshe ente kandethalukal anubhavangal vythyasthamaayirikkam athu kondaakaam...?

അനില്‍@ബ്ലോഗ് said...

:)

ആത്മ said...

prajil,
ഭാര്യയും ഭര്‍ത്താവും മാതമല്ല, ഇന്ന് ലോകം മുഴുവന്‍ മത്സരത്തിന്റെ പിടിയിലാണ്.
പക്ഷെ, അറ്റ്ലീസ്റ്റ്, ഭാ‍ര്യയും ഭര്‍ത്താവുമെങ്കിലും
പര്‍സ്പരം മത്സരിക്കാതിരുന്നാലെ ലോകത്തിനു നിലനില്‍പ്പുള്ളൂ..
എന്തുചെയ്യാന്‍! ലോകത്തിന്റെ ഗതി നോക്കി നെടുവീര്‍പ്പിടാം..
എല്ലാ മത്സരങ്ങളും നല്ലതിനായിരിക്കട്ടെ എന്നു പ്രത്യാശിക്കാം.. :)

ആത്മ said...

അനില്‍@ബ്ലോഗ്,
ഒന്നും പറയാനില്ലെ! :)

cALviN::കാല്‍‌വിന്‍ said...

നല്ല ആശയങ്ങൾ!

സന്തോഷ്‌ പല്ലശ്ശന said...

സ്ത്രീപുരുഷ ബന്ധങ്ങളില്‍ വരുന്ന വിള്ളലുകളെ ഇങ്ങിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല പ്രശനങ്ങള്‍ക്കുകാരണം പലപ്പോഴും പലതാണ്‌. ചിലയിടത്തു മദ്യം, സ്ത്രീധനം, പരസ്ത്രീ ബന്ധങ്ങള്‍, മാനസ്സിക പ്രശ്നങ്ങള്‍ അങ്ങിനെ പലതുമാണ്‌. ആത്മ, പ്രശ്നങ്ങളെ ലളിത വല്‍ക്കരിക്കുകയാണൊ..ആത്മയുടെ നിര്‍ദ്ദേശങ്ങള്‍ ഏതൊരു വ്യക്തിയും പലപ്പോഴും ചെയ്യുന്നതാണ്‌. പലപ്പോഴും അതൊന്നും യഥാര്‍ഥമായ പ്രശ്നപരിഹാരമാകുന്നില്ല. ഒരു തമാശയ്ക്കെങ്കില്‍ ഓക്കെ.... :):):)

ആത്മ said...

കാല്‍‌വിന്‍‌,
നന്ദി! :)

സന്തോഷ്‌ പല്ലശ്ശന,
:)
ആരെങ്കിലും ഒരാള്‍ സാക്രിഫൈസ് ചെയ്യുന്നതുകൊണ്ടാണ് മിക്ക കുടുംബജീവിതങ്ങളും വിജയിക്കുന്നതെന്ന് എനിക്കു തോന്നുന്നു

Raji said...

കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളെ ഊതി വീര്‍പ്പിച്ചു ജീവിതം നരകമാക്കരുത് എന്നാണ് ചേച്ചി സൂചിപ്പിച്ചതെന്കില്‍ അതിനോട് യോജിക്കുന്നു.
സ്നേഹിക്കാനും കലഹിക്കാനും കളിയാക്കാനും ക്ഷമിക്കാനും പരിഗണിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉള്ള ഒരു ബന്ധം ആവണമല്ലോ വിവാഹം.
ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ നിസാരം ആണെന്ന് അഭിപ്രായം ഇല്ല.
ജനിച്ചു വളര്‍ന്ന വീടുമായി അടുപ്പം സൂക്ഷിക്കാന്‍ സ്വാതന്ത്ര്യം ഇല്ല എന്ന് വന്നാല്‍ അതൊരു ചെറിയ കാര്യം അല്ല. മദ്യപാനം അതിര് വിടുമ്പോള്‍ പല കുടുംബങ്ങളുടെയും നട്ടെല്ല് തകരാറുണ്ട്. അങ്ങനെ പലതും. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുക തന്നെ വേണം.

കോറോത്ത് said...

innu vaikeettu poyittu ente bharyayekkondu ee post oru 10 thavana vaayippikkanam ;)

ആത്മ said...

Raji,

എഴുതിയത് പല ഭാര്യമാരുടെ അനുഭവങ്ങള്‍ ചേര്‍ത്താണ്. ഒരാളുടെ അനുഭവം മാത്രമല്ല കേട്ടോ.
വിഷമിക്കണ്ട..
പിന്നെ എല്ലാര്‍ക്കും എല്ലാം തിരുത്താനൊന്നും കഴിഞ്ഞെന്നു വരില്ല. എത്രയോ പേര്‍ പലതും സഹിച്ച് ജീവിക്കുന്നു. ചീത്ത വശങ്ങള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ ഒടുവില്‍ നല്ല വശങ്ങള്‍ കാണാന്‍ പറ്റുമായിരിക്കും..
ജീവിതമേ ഒരു ഞാണിന്മേല്‍ കളിപോലെയാണ്. അതിനിടയില്‍ വിവാഹം അതിലും വലിയ ഒരു ഞാണിന്മേല്‍ കളിയാണ് പലര്‍ക്കും.
രാജിയുടെ നല്ല മനസ്സിനു നന്ദി!:)

കോറോത്ത്,:)
വിവാഹം ഒക്കെ കഴിഞ്ഞു അല്ലെ?!
ഇപ്പോഴേ ഇതൊന്നും കാണിക്കണ്ട കേട്ടൊ.
ചിലപ്പോള്‍ ഉള്ള സ്നേഹം കൂടി ഇല്ലാതായിപ്പോകുമേ
പറഞ്ഞില്ലെന്നു വേണ്ട.

സു | Su said...

ആത്മേച്ചി തിരക്കിലാണോ? :)

ആത്മ said...

തിരക്കൊന്നും ഇല്ല. ഒരുതരം ഡിപ്രഷന്‍.
പതുക്കെ മാറുമായിരിക്കും..
അന്വേക്ഷണത്തിനു നന്ദി! :)

സു | Su said...

എന്തു ഡിപ്രഷൻ? എന്നെപ്പോലെ എപ്പോഴും സന്തോഷായിട്ട് ഇരുന്നാലെന്താ? രണ്ടു പാട്ടു കേൾക്കൂ. :)

ആത്മ said...

:)
കുറെ പാട്ടുകള്‍ കേട്ടു. പിന്നെ സൂജിയെയും കണ്ടു. ഇനി ഉറങ്ങാന്‍ പോകുന്നു.
"good night"

കോറോത്ത് said...

ഡിപ്രഷൻ maariyille ? puthiya post onnum kaanaathathenthaa ?

ആത്മ said...

ഡിപ്രഷന്‍ മാത്രമല്ല കോറോത്ത്,
ജോലിക്കൂടുതല്‍(ഇപ്പോള്‍ അല്പം കുറഞ്ഞു)
അസുഖം(അതും അല്പം കുറഞ്ഞു)
എല്ലാംകൂടിയായപ്പോൾ‌ മനുഷ്യനല്ലെ, തളര്‍ന്നുപോയി
:)
അധികം താമസിയാതെ കരകയറാനാകുമായിരിക്കും..