Sunday, June 14, 2009

ആലംബം

എന്റെ നല്ല പ്രായത്തിലൊക്കെ
ഞാന്‍ നിന്നെ കണ്ടില്ലെന്നു നടിച്ചു
നീ ചപലനായ കാമുകനാണെന്ന് പറഞ്ഞ്
കളിയാക്കി
അനേകം കാമുകിമാരുള്ള നിന്നെ ഭജിക്കുന്നവര്‍
വിഡ്ഡികളായെണ്ണി
രാധ ഏറ്റവും വലിയ വിഡ്ഡിയായി തോന്നി

പക്ഷെ, ഇപ്പോള്‍ കണ്ണാ..

ഈ വൈകിയ വേളയില്‍
എനിക്ക് കാലിടറുന്നു..
ജീവിതയാത്രയില്‍ ഞാന്‍ തോറ്റുപോകുമോ
എന്നു ഭയക്കുന്നു..
എന്റെ പാദങ്ങള്‍
കല്ലിലും മുള്ളിലും തട്ടി ചോര കിനിയുന്നു..
എന്റെ മനസ്സിന്റെ കാഠിന്യമാകെ നഷ്ടമായിരിക്കുന്നു
എനിക്ക് ആലംബമായി നീയേ ഉള്ളൂ എന്ന് ഞാനറിയുന്നു

[ഇത് കുറൂരമമ്മയെപ്പോലെ, പ്രായമുള്ള മറ്റൊരു സ്ത്രീ വിലപിക്കുന്നതാകാം..]

9 comments:

മാറുന്ന മലയാളി said...

അവസാനം എല്ലാ യുക്തിവാദികളുടെയും അവസ്ഥ ഇതു തന്നെ....:)

വല്യമ്മായി said...

ഇതിലേയും ഇതിനു മുമ്പെഴുതിയ ഇതെ വിഷയത്തിലെ പോസ്റ്റിലേയും പോസറ്റീവ് ആറ്റിറ്റ്യൂഡ് ഇഷ്ടായി :)

ആത്മ said...

മാറുന്ന മലയാളി,
നന്ദി! :)

വല്യമ്മായി,
ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ ആശ്വാസം!
ആത്മ ഇടയ്ക്കിടക്ക് കൃഷ്ണനെപ്പറ്റിയൊക്കെ ഓരോന്നെഴുതും. വെറുതെ, വട്ടുകള്‍..:)

smitha adharsh said...

കുറെ പോസ്റ്റുകള്‍ ഒന്നിച്ചു വായിച്ചു..ട്ടോ..
നന്നാവുന്നു..ഇനിയും തുടരൂ..ഇനിയും വരാം .

ആത്മ said...

സ്മിതാ ആദര്‍ശ്,
നന്ദി!
കണ്ടതില്‍ സന്തോഷം!

Raji said...

hiii......nannayittundu :-)

ആത്മ said...

:)

ഹരീഷ് തൊടുപുഴ said...

മദ്ധ്യവയസ്കനായ ഞാനും ഇതേ അവസ്ഥയിലാണെന്നു തോന്നുന്നു.
പണ്ടൊക്കെ കണ്ണനോട് വല്യ താല്പര്യമൊന്നുമില്ലായിരുന്നു..
ഇപ്പോള്‍ എന്റെ കുഞ്ഞുമോള്‍ക്ക് കണ്ണനെ മാത്രം മതി.. കണ്ണന്റെ വീഡിയോ പാട്ടുകള്‍, പടങ്ങള്‍, പ്രതിമകള്‍..
അങ്ങനെ അവയുമായി നിരന്തരം ഇടപഴകി ഞാനും കണ്ണന്റെ കൂടെയായിത്തുടങ്ങിയോ എന്നൊരു തോന്നല്‍..

ആത്മ said...

അതെ അതെ, പൂന്താനത്തിനും കുരൂരമ്മയ്ക്കും,
മേല്‍പ്പത്തൂരിനും... ഒക്കെ കണ്ണനല്ലെ ആശ്രയമായുണ്ടായിരുന്നുള്ളൂ.
കണ്ണനെ മാനസികമായെങ്കിലും കൂട്ടിനു കിട്ടുന്നതൊക്കെ ഒരു മഹാഭാഗ്യമാണേ!