Saturday, June 6, 2009

വിധി

ഞാന്‍ എഴുതാനായി കയ്യിലെടുത്ത പേപ്പര്‍
കാറ്റടിച്ച് പറത്തി
അടുത്ത മേശമേല്‍ ഇട്ടു,
എന്റെ മഷിക്കുപ്പി തട്ടിമറിഞ്ഞ്
എന്റെ എഴുത്തുപുരയാകെ
അലങ്കോലമായി,
എന്റെ പേപ്പറില്‍ അവര്‍
കവിതകളെഴുതുന്നത് ഞാന്‍ കണ്ടു.
ഞാന്‍ പാടാന്‍ വന്ന രാഗം അവര്‍ മൂളുന്നതും..

ചിലര്‍ അങ്ങിനെയാണ്
മറ്റുള്ളവരുടെ സ്വപ്നങ്ങള്‍
സ്വന്തമാക്കുമ്പോള്‍ മാത്രം
സന്തോഷിക്കുന്നവര്‍
സ്വന്തമായി സ്വപ്നങ്ങള്‍ കാണാന്‍
ഇഷ്ടമില്ലാത്തോര്‍

6 comments:

പാവപ്പെട്ടവന്‍ said...

സ്വന്തമായി സ്വപ്നങ്ങള്‍ കാണാന്‍
ഇഷ്ടമില്ലാത്തോര്‍
:)

ആത്മ said...

ഉം! എന്തേ? അങ്ങിനെയല്ലാന്നുണ്ടോ?!(ഇന്നസന്റ് സ്റ്റൈല്‍):)

അനൂപ്‌ കോതനല്ലൂര്‍ said...

സ്വന്തമായി സ്വപ്നങ്ങള്‍ കാണാന്‍
ഇഷ്ടമില്ലാത്തോര്‍
അങ്ങനെ ആരേലും ഉണ്ടാകുമോ മാഷെ

ആത്മ said...

പിന്നെ! സ്വന്തമായി സ്വപ്നം കാണണമെങ്കില്‍ അല്പം സമയം, ആത്മാര്‍ത്ഥത തുടങ്ങി ഒരുപാട് ദൈവീകമായ
കാര്യങ്ങള്‍ വേണം.

ഇതൊന്നുമില്ലാതെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍
കവര്‍ന്നെടുത്ത്, തല്ലിത്തകര്‍ത്ത് രസിക്കുക, കൊള്ളയടിക്കുക, എന്നു വേണ്ട, എന്തെല്ലാമാണെന്നൊ
അങ്ങിനെയുള്ളവര്‍ കാട്ടുന്നത്?!

അവരുടെ ലക്ഷ്യമേ തികച്ചും ലൌകീകതയില്‍ വിജയം കൈവരിക്കുക എന്നതാകും. എങ്കിലും സ്വപ്നജീവികളെ കുത്തിനോവിക്കുമ്പോള്‍ ഒരു രസം
:)

വല്യമ്മായി said...

മനസ്സിലെഴുതിയ കവിതകള്‍ മായ്ക്കാന്‍ ആര്‍ക്കും കഴിയില്ല :)

ആത്മ said...

അതെ മനസ്സില്‍ കവിത എഴുതിയാലാണ് മായ്ക്കാന്‍
ഭയങ്കര പ്രയാസം!അല്ലെ, വലിയമ്മായി! :)

അതാണ് ആത്മ അതുമിതുമൊക്കെ ബ്ലോഗില്‍ എഴുതി എഴുതി അങ്ങ് പോകുന്നത്..:)