Saturday, June 6, 2009

മോഹപ്പക്ഷികള്‍

എന്റെ ഉള്ളില്‍ സ്വസ്ഥമായി വസിക്കുന്ന മോഹപ്പക്ഷികള്‍
അവ ദൈവസ്നേഹത്താല്‍ സംതൃപ്തരായി വസിക്കുമ്പോള്‍
പൊടുന്നനെ വശീകരണ മന്ത്രവുമായി സ്നേഹദൂതര്‍ വരും
അചഞ്ചലരായിരിക്കുന്ന എന്റെ കിളികളെ
അവര്‍ പലതും പറഞ്ഞ് ചഞ്ചലചിത്തരാക്കും
ഒടുവില്‍ തങ്ങളുടെ നിസ്സംഗത കൈമോശം വന്ന കിളികള്‍‍
വെളിയിലേയ്ക്ക് പറക്കാന്‍ തുടങ്ങും..
ഇടയിലെ കണ്ണാടി ഭിത്തിയെപ്പറ്റി അബോധവാന്മാരായ അവര്‍
അതില്‍ ചെന്നിടിച്ച് നിലത്തുവീണ് പിടയും
പിന്നെ, എന്റെ തോളില്‍ തന്നെ തല തല്ലിക്കരയും

എങ്കിലും അവ ഇടയ്ക്കിടെ പമ്പര വിഡ്ഡികളെപ്പോലെ
സ്നേഹിക്കപ്പെടാനായി സ്നേഹിക്കാന്‍ തുടങ്ങും
ഒടുവില്‍ തോറ്റ് വന്ന എന്റെ തോളില്‍ തന്നെ തല തല്ലിക്കരയും

14 comments:

cALviN::കാല്‍‌വിന്‍ said...

വളരെ നന്നായി ആത്മ....

ആത്മ said...

നന്ദി!

തറവാടി said...

കിളികളുടെ കാര്യം കേട്ടപ്പോഴാ, വീടിന് മുന്നില്‍ നാലാള്‍ ഉയരത്തില്‍ ഗ്ലാസുണ്ട്, വര്‍ഷത്തില്‍ ഒരു മാസം മാത്രം താമസിക്കുന്നതിനാല്‍ പതിനൊന്ന് മാസവും പക്ഷികളാണ് താമസം ( അകത്തല്ല പുറത്ത്). ഇടക്കുള്ളിലിരുന്ന് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കാണാം കിളികള്‍ അതിവേഗത്തില്‍ പറന്ന് വരും ഗ്ലാസ്സില്‍ ഇടിച്ച് താഴെ വീഴുന്നത് കണ്ട് വിഷമം തോന്നിട്ടുണ്ട്.

ഓ.ടി: മുകളില്‍ പറഞ്ഞതില്‍ ചിന്തിക്കാനൊന്നുമിലെന്നാദ്യമേ പറയുന്നു കിളികള്‍ ഗ്ലാസ്സെന്നൊക്കെ കണ്ടപ്പോള്‍‍ എഴുതിയതാണ് :)

ആത്മ said...

തറവാടിജീ,
ഇതയ്ക്കങ്ങ് പ്രാക്റ്റിക്കലാവല്ലെ!:)

ഇവിടെയും ഒരു തരം തീരെ ചെറിയ കിളികള്‍ വന്ന് ഗ്ലാസ്സില്‍ സ്വന്തം പ്രതിരൂപം കണ്ണാടിയില്‍ കണ്ട്, പരാക്രമം കാണിച്ച്, മൂക്കിടിച്ച് വീഴുന്നതുകാണാം.:)

വല്യമ്മായി said...

നല്ല കവിത ,അകത്ത് തന്നെ ഇഷ്ടം പോലെ കാണാനുള്ളപ്പോ കണ്ണാടി കാഴ്ചകളില്‍ വിഭ്രമിക്കുന്നവര്‍ അല്ലേ:)

ആത്മ said...

:)
അതെ, മനുഷ്യരല്ലെ, അറിയാതെ ചിലപ്പോള്‍ അങ്ങ്
വിഭ്രമിച്ചുപോകും.. പിന്നെ അതിനുള്ള ശിക്ഷയും സ്വയം അനുഭവിക്കും..
എന്നാലും ഉള്ളിലേയ്ക്ക് തിരിയാന്‍ ഒരു മടി...

കാസിം തങ്ങള്‍ said...

മോഹപ്പക്ഷികളും വശീകരിക്കാനെത്തുന്ന സ്നേഹദൂതരും. ഇഷ്ടമായി വരികള്‍. ആശംസകള്‍

hAnLLaLaTh said...

...ദൈവ സ്നേഹം മാത്രം അനശ്വരം...
മറ്റെല്ലാം തോന്നലുകള്‍ മാത്രം...

ആത്മ said...

അതെ :)

ആത്മ said...

കാസിം തങ്ങള്‍,
ആശംസകള്‍ക്ക് വളരെ വളരെ നന്ദി! :)

ബിനോയ്//Binoy said...

ആത്മ. വളരെ ഇഷ്ടമായി വരികള്‍ :)

lakshmy said...

നല്ല വരികൾ

ആത്മ said...

ബിനോയ്,
വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം! :)

ലക്ഷ്മി,
നന്ദി! :)

Raji said...

വളരെ ഇഷ്ടപ്പെട്ടു ഈ കവിത. അര്‍ത്ഥവത്തായ വരികള്‍.