Monday, June 29, 2009

ഉറുമ്പ് ബുദ്ധി!

കഴിഞ്ഞ പോസ്റ്റ് കൊച്ചു കുട്ടികളെപ്പറ്റി അല്ലാരുന്നോ,

ഇത്തവണ ഒരു ഉറുമ്പില്‍ നിന്നും നമുക്ക് കഥ ആരംഭിക്കാം..

മീര ഡിപ്രഷനുമായി നടക്കുന്നതിനിടയ്ക്ക് ഒരു വിചിത്രമായ കാഴ്ച്ചകണ്ടു!
ഒരു ഗ്ലാസ്സില്‍ ഒരു വിചിത്ര ജീവിയെപ്പോലെ കിടക്കുന്ന ഒരു ജീവി ചത്തുകിടക്കുന്നു..
'അയ്യോ പാവം! ജീവനുണ്ടോ?!', എന്നൊക്കെ നോക്കി പതിയെ ഒരു സ്പൂണ്‍ എടുത്ത് വെളിയില്‍ കളഞ്ഞപ്പോള്‍ എന്താ വിശേഷം!
ഒരു ചത്ത ഉറുമ്പിന്റെ പുറത്ത് കയറി രക്ഷപ്പെടാനായി അള്ളിപ്പിടിച്ച് അനങ്ങാതെ കിടന്ന ഒരുപറ്റം ഉറുമ്പുകളായിരുന്നു, വിചിത്ര ജീവിയെപ്പോലെ തോന്നിച്ചത്!
കരയിലെത്തിയതും,‍ മരിച്ച ഉറുമ്പിനെ അവിടെ ഉപേക്ഷിച്ചിട്ട്, ജീവനുള്ളവ എല്ലാം കൂടി ഓടടാ ഓട്ടം... ഈ ഉറുമ്പിന്റെ ഒരു ബുദ്ധിയേ!
മീര ആശ്ചര്യത്തോടെ നോക്കി നിന്നു..
മരിച്ചുപോയ ഒരെറുമ്പിനുവേണ്ടി കരയണോ, രക്ഷപ്പെട്ടോടുന്ന മിടുക്കന്മാരെ അഭിനന്ദിക്കണോ എന്നറിയാതെ..
‘ദൈവം ഈ ലോകം ഉണ്ടാക്കിയിരിക്കുന്നത് പരസ്പര വിരു‍ദ്ധമായ ആശയങ്ങള്‍ കൊണ്ടാണല്ലോ എന്റെ ദൈവമേ’ എന്നു ദൈവത്തിനെ തന്നെ വിളിച്ച് ദൈവത്തിന്റെ പരാതി പറഞ്ഞു, മീര.

തുടരും

11 comments:

ഉറുമ്പ്‌ /ANT said...

ഹൊ, ഞാനെന്തെക്കെയോ പ്രതീക്ഷിച്ചു. :(
കഥ നന്നായി. ::)

ചാണക്യന്‍ said...

നല്ല കഥ....

ആത്മ said...

ഉറുമ്പേ,
ഉറുമ്പിനെ കണ്ടപ്പോള്‍ എനിക്കും എന്തൊക്കെയോ പറയണമെന്നു തോന്നുന്നു.. ആകെപ്പാടെ ഒരു സന്തോഷം! എന്റെ കഥാപാത്രത്തിനു ജീവന്‍ വച്ച ഒരു സന്തോഷം! :)
കണ്ടതില്‍ വളരെ വളരെ സന്തോഷം!

ചാണക്യന്‍ സാര്‍,
പേരു കേട്ടപ്പോള്‍ പെട്ടെന്നൊരു ബഹുമാനം തോന്നുന്നു.
ക്ഷമിക്കുമല്ലൊ,
ഇവിടെ വന്നതിനും, കഥ നന്നായി എന്നറിയിച്ചതിനും ‍ വളരെ വളരെ സന്തോഷം!:)

Raji said...

iniyum poratte inganeyulla nurungukal:-)

സു | Su said...

ഒരു ഉറുമ്പ് ഇവയെ ഒക്കെ രക്ഷിക്കാൻ സഹായിച്ചില്ലേ? അതുമാത്രം നോക്കിയാൽ മതി. :)

ആത്മ said...

അയ്യൊ! ഒടുവില്‍ എത്തിയല്ലൊ!
എത്ര നാളായി കണ്ടിട്ട്?!
ഇങ്ങിനെ ഉപേക്ഷിച്ചിട്ട് പോവല്ലെ സൂജീ..

ആത്മ said...

രാജി,
എഴുതാന്‍ ഇപ്പോള്‍ സമയം ഇല്ലാത്തതുകൊണ്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാമെന്നു കരുതി. അതും പറ്റുന്നില്ല. ഇനി സമയം കിട്ടുമ്പോള്‍ ശ്രമിച്ചുനോക്കാം...:)

Raji said...

ഫോട്ടോയും കഥയും ഒന്നും കണ്ടില്ലല്ലോ.

ആത്മ said...

ആത്മയ്ക്ക് ഒന്നിനും സമയം കിട്ടുന്നില്ല രാജീ..
രാജിയ്ക്ക് ആത്മയില്‍ വിശ്വാസമുണ്ടെങ്കില്‍ ചിലപ്പോള്‍ ആത്മ വല്ലതുമൊക്കെ എഴുതുമായിരിക്കും..അല്ലെ?
നമുക്കൊന്നും ഭാവിയെപ്പറ്റി ഒരു പിടിയുമില്ലല്ലൊ,
അതല്ലെ, :)

Areekkodan | അരീക്കോടന്‍ said...

ഇതാണോ ഗ്രൂപ്പ്കളി ഗ്രൂപ്പ്കളി എന്ന് പറയുന്നത്‌?

ആത്മ said...

:)
സത്യം പറഞ്ഞാല്‍ എനിക്ക് പക്വതയുള്ള മനുഷ്യരുടെ കളികള്‍ ഒന്നും തന്നെ നന്നായറിയില്ല.
അധികവും മറ്റു ജീവികളെയും പ്രകൃതിയെയും, കൊച്ചുകുട്ടികളെയും ഒക്കെയാണ് ശ്രദ്ധിക്കുന്നത്..
ഇവിടെ വന്നതില്‍ സന്തോഷം!