Tuesday, June 23, 2009

വീണ്ടും...

നല്ല ഡീസന്റ് ആയി കൊച്ചു കൊച്ച് കഥകളും ഒക്കെ എഴുതി ഇരിക്കാമെന്നു കരുതി. പറ്റുന്നില്ല. മനസ്സില്‍ തോന്നുന്നത് അങ്ങിനെ ഫ്രീയായി എഴുതുമ്പോ‍ലെയുള്ള സുഖം ഈ കഥയുണ്ടാക്കുമ്പോള്‍ കിട്ടുന്നില്ല. അതുകൊണ്ട്, രണ്ടും സമാസമം ചെയ്തു നോ‍ക്കാം..

അപ്പോള്‍ ഇന്ന് എന്തെഴുതാന്‍?

ഒരു പനി വന്നു.. പോയി.. ഒരു ബന്ധു-വിസിറ്റര്‍ വന്നു..മൂന്നാ‍ലുദിവസം സ്റ്റേ ചെയ്തു..പോയി..
നോക്കിയ ക്ഷീണം മാറിയിട്ടില്ല.. അടുത്ത ബന്ധു നാളെ വരുന്നുണ്ട്.. ബ്ലോഗെഴുതാന്‍ സമയം കിട്ടാത്തതിലും, അതിലുപരി വാരിവലിച്ചെഴുതാനാവാ‍ത്തതിനാലും ശ്വാസം മുട്ടി ചാകാറായ ആത്മയെ ഇന്ന് പതുക്കെ സമാധാനിപ്പിച്ച്, എന്നാപ്പിന്നെ സാരമില്ല; ബ്ലോഗിലുള്ള ആരെപ്പറ്റിയും ഇനി മേലില്‍ എഴുതരുത്, സ്വന്തമായും അല്പം നിയന്ത്രണം പാലിച്ചെഴുതാന്‍ പറ്റുമൊ എന്നു ചോദിച്ചു. പാവം! സമ്മതിച്ചു!

മനസ്സിലെ ഫ്രീയായി വരുന്ന ചിന്തകാള്‍ കുറിച്ചു വയ്ക്കുമ്പോള്‍ മാനസ്സിന് അത് വളരെ നല്ല ഒരു ടോണിക്ക് ആണ് എന്ന് ഈയിടെ എവിടെയോ വായിക്കയും ചെയുതു. എങ്കിപ്പിന്നെ ആത്മേ നിന്റെ ചിന്തകല്‍-എഴുതാന്‍ കൊള്ളാവുന്നത് മാ‍ത്രം- കുറിച്ചു വയ്ക്കൂ..
ഇത്രയൊക്കെ വായിച്ചില്ലേ, എങ്കിപ്പിന്നെ, ആത്മ എഴുതുന്ന കഥകൂടി സമയം കിട്ടുമ്പോള്‍ വായിക്കൂ.. സമയം ഉള്ളവര്‍ക്ക് പോയി വായിക്കാം..
നന്ദി! വീണ്ടും വരിക.. വായിക്കുക. എല്ലാവര്‍ക്കും( ഈ ബ്ലോഗ് കാണുന്നവര്‍ക്കെല്ലാം) ശുഭദിനം!

അപ്പോ‍ള്‍, നമ്മള്‍ ഫ്രീ തിങ്കിംഗ് എന്നൊക്കെ പറഞ്ഞ് എഴുതാന്‍ വരില്ലേ? അത് തോന്നിയാല്‍ ഉടന്‍ എഴുതണം. അല്പം കഴിഞ്ഞു, കുറച്ച് ബ്ലോഗൊക്കെ വായിച്ചിട്ട്, സാവധാനം എഴുതാമെന്നു വിചാരിക്കരുത്. കാരണം,..
‘ആത്മേ.. നീയറിയുന്നില്ല ഈ ബ്ലോഗു ലോകത്ത് എന്തെല്ലാമാണ് നടക്കുന്നതെന്ന്! കിണറ്റിലെ തവളയെപ്പോലെ തോന്നും അതൊക്കെ വായിച്ചിട്ട് വന്നാല്‍..!’ഇന്നലെ ഒരു ബ്ലോഗ് വായിച്ചു!, ഷോക്ക് ഇതുവരെ മാറിയില്ല്ല. ഇന്ന് ഒരു ഫ്രീ തിംങ്കിംഗ് ബ്ലോഗ് കണ്ടു! (ഭാഗ്യത്തിന് ഇത് എഴുതാന്‍ തുടങ്ങിയ ശേഷമായിരുന്നുസാരമില്ല.. വലിയ വലിയ ആള്‍ക്കാരും ഗ്രൂപ്പുകളും ഒക്കെ ഉണ്ടെന്നു കരുതി വിഷമിക്കാതെശ്ശെ! വീണ്ടും ആത്മവിശ്വാസം പോയി. ഇനി എപ്പം വരുമോ! എഴുത്ത് ചിലപ്പോഴേ തുടരൂ..

8 comments:

വല്യമ്മായി said...

ബാക്കി വായിക്കാന്‍ പറ്റിയില്ലല്ലോ :)

ശരിയാണ്,കുറെയൊക്കെ എഴുതി കഴിയുമ്പോള്‍ മനസ്സൊക്കെ ഒന്ന് ഫ്രെഷാകും.പക്ഷെ എഴുതാന്‍ തോന്നുമ്പോള്‍ സമയം കിട്ടില്ല,സമയമുള്ളപ്പോ എഴുതാനും പറ്റില്ല :(

ആത്മ said...

വലിയമ്മായിയെ കണ്ടല്ലൊ!:)
ഇനിയിപ്പം ആത്മവിശ്വാസോം വരുമായിരിക്കും
പിന്നെ ഇച്ചിരി സമയം കൂടി കിട്ടിയാല്‍‍ എഴുതാന്‍ പറ്റുമായിരിക്കും..:)

കണ്ടതില്‍ സന്തോഷം വലിയമ്മായി!

മാറുന്ന മലയാളി said...

ആത്മയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ വിശ്വാസം മാത്രമേ ഉള്ളൂ.........

അത്മാവില്ലാതെ വിശ്വാസമുണ്ടായിട്ടെന്ത് കാര്യം.............

ഒന്നും മനസ്സിലായില്ല അല്ലേ.....എനിക്കും.....:)

ആത്മ said...

ഇങ്ങിനെയൊക്കെയല്ലേ ആത്മയ്ക്ക് ബ്ലോഗില്‍ ആത്മവിശ്വാസം കിട്ടുന്നത്?!:)
കിട്ടിയതിന്റെ ഫലമായി അടുത്ത പോസ്റ്റ് എഴുതാന്‍ പോകുന്നു ട്ടൊ. നന്ദി!

വിനുവേട്ടന്‍|vinuvettan said...

ഇടംവലം നോക്കാതെ അങ്ങ്‌ എഴുതെന്ന്‌ ... ഇവിടെ മാനമൊന്നും ഇടിഞ്ഞ്‌ വീഴില്ലല്ലോ... വായിക്കുന്ന കാര്യം ഞങ്ങളേറ്റു...

ആത്മ said...

ശരിക്കും പറയുകയാണോ! :)

ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ നായകന്റെ പേരും ‘വിനുവേട്ടന്‍’ എന്നാണ്!

Raji said...

അതേയ്. സംസാരിക്കുന്ന പോലുള്ള ഈ എഴുത്താണ് ചെറു കഥയെക്കാള്‍ കൂടുതല്‍ ഇഷ്ടം ആയതു..തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ആത്മ said...

രാജി, പണ്ട്.. പണ്ട്.. ഇവിടെ ഒരു കോറോത്ത് വന്നിരുന്നു.. ഏകദേശം അതുപോലൊരു ദുരൂഹത-സസ്പെന്‍സ്- ഒക്കെ തരുന്നു..