Thursday, June 4, 2009

അഹല്യ

വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന്‍ അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല

വാടിയ പൂവുമായ് നില്‍ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന്‍ കഥാനായകനെങ്ങോ മറഞ്ഞു

എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും

പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം

നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്‍ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്‍കളില്‍ കാണിക്കയായര്‍പ്പിച്ചീടും

അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്‍

[എന്റെ കൂട്ടുകാരി അഹല്യയെപ്പറ്റി എഴുതിയ ഒരു കവിതയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായം തോന്നുന്നെങ്കില്‍ എഴുതൂ.. വലിയ അനുഭവസമ്പത്തൊന്നുമില്ലാതെ തട്ടിക്കൂട്ടുന്ന കവിതയായതുകൊണ്ട് കുറ്റങ്ങളും കുറവുകളുമൊക്കെ ധാരാളം കാണും.
കഥ എങ്ങിനെയെന്നാല്‍..
ഗൌതമ മുനിയുടെ പതിവ്രതയായ ഭാര്യ അഹല്യ ഭര്‍ത്താവിനെ ശുശ്രൂക്ഷിച്ച് കഴിയവെ, ഇന്ദ്രന് അഹല്യയില്‍ മോഹമുദിക്കുകയും , ഗൌതമമുനിയുടെ രൂപത്തില്‍ വന്ന് അവളോട് ഇഷ്ടംകൂടുകയും ചെയ്തു(പക്ഷെ, അഹല്യ തെറ്റുകാരിയായിരുന്നോ?). മുനി കാര്യങ്ങള്‍ ഗ്രഹിച്ചപ്പോള്‍ ഇന്ദ്രനെയും അഹല്യയെയും
ശപിച്ചു.
അഹല്യയെ ശപിച്ച് കല്ലാക്കി അനേകവര്‍ഷം നിര്‍ത്തി. ഒടുവില്‍ ശ്രീരാമന്റെ പാദസ്പര്‍ശന മേല്‍ക്കുമ്പോഴാണ് അഹല്യക്ക് ശാപമോക്ഷം കിട്ടുന്നത്. സ്വാഭാവികമായും അഹല്യക്ക് തന്നെ ശപിച്ച് കല്ലാക്കിക്കളഞ്ഞ ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ കഴിയുമോ? അല്‍പ്പം കൂടി ഉയര്‍ന്ന ഒരു ഹൃദയത്തില്‍ ഇടം തേടാനായി ശ്രീരാമന്‍/ശ്രീകൃഷ്ണന്‍ ( മനസ്സില്‍ മാത്രം) അവള്‍ നിന്നതാകും. വര്‍ഷങ്ങളോളം കല്ലായി നിന്ന അഹല്യയില്‍ മണവും മധുവും ഒന്നും കാണില്ല. മോക്ഷം(കൂടെ ഒരിച്ചിരി സ്നേഹവും) നേടാനുള്ള ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആരും അഹല്യയെ അറിഞ്ഞില്ല എന്നൊക്കെ കരുതി എഴുതി നോക്കിയതാണ് എന്റെ കൂട്ടുകാരി . ഒന്നും ശരിയായില്ല അല്ലെ, സാരമില്ല.]

10 comments:

കോറോത്ത് said...

fontinentho problem...kavitha vaayikkan pattunnilla..pakshe athmachechi ezhuthiyathu vaayikkan pattanund !!!

വല്യമ്മായി said...

enikkum vayikkan pattunnilla :(

വല്യമ്മായി said...

enikkum vayikkan pattunnilla :(

കണ്ണനുണ്ണി said...

അടിപൊളി.. ഹിഹി പക്ഷെ ഒന്നും വായിക്കാന്‍ പറ്റുന്നില്ല

ആത്മ said...

ആത്മ അങ്ങിനെ കവിതയൊക്കെ പോസ്റ്റ് ചെയ്തിട്ട് ഒരു ഷോപ്പിംഗും ഒക്ക് കഴിഞ്ഞു വന്നപ്പോള്‍ 4 കമന്റ്!
ആരായിരിക്കാം.. എന്തായിരിക്കും എഴുതിയിട്ടുണ്ടാവുക.. എന്നൊക്കെ പറഞ്ഞു വന്നപ്പോള്‍ ഇതായിരുന്നോ സ്ഥിതി!
ഇത് keralite font ആണ്. അത് ജി മെയിലില്‍ക്കൂടി ബ്ലോഗില്‍ സെന്റ് ചെയ്തു. എനിക്കു വായിക്കാം. അതുകൊണ്ട് കരുതി എല്ലാപേര്‍ക്കും വായിക്കാമെന്നു. സോറി ട്ടൊ.
എന്തായാലും കോറോത്തിനേയും വല്യമ്മായിയേയും പിന്നെ ഒരു കണ്ണനുണ്ണിയേയും കണ്ടതില്‍ വളരെ വളരെ സന്തോഷം!
ഈ കവിത ഇനി ടൈപ്പ് ചെയ്ത് ഒരിക്കല്‍ക്കൂടി ഇടാം

hAnLLaLaTh said...

വൈകിയിട്ടില്ല...
പൂവില്‍
മധുവുണ്ട്..മണമുണ്ട്..
ജീവന്റെ തുടിപ്പുമുണ്ട്...

Bindhu Unny said...

ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ. ദേവന്‍ പ്രീതിപ്പെടുമെന്ന് വിചാരിക്കാം. :-)
കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ അറിയാത്തതുകൊണ്ട് പറയുന്നില്ല. :-)

ആത്മ said...

hAnLLaLaTh,
ഇത് പണ്ട് പണ്ട് അഹല്യ എന്നൊരു പുരാണകഥാപാത്രത്തിനെ ഓര്‍ത്ത് എഴുതിയതാണ്.
സങ്കല്പിച്ച്.

പെണ്ണുങ്ങള്‍ക്ക് സങ്കല്പിച്ചും കവിത എഴുതാന്‍ പാടില്ലെ ദൈവമേ!:)

Bindhu Unny,:)

കവിത ഈസ് പ്യുര്‍ലി കവിത. അത് ജീവിതവുമായി കൂട്ടിക്കലര്‍ത്തരുതേ..
മനസ്സില്‍ എന്തെല്ലാം നമുക്ക് സങ്കല്‍പ്പിക്കാം..
ആളുകളൊക്കെ കവിതയും കഥയുമൊക്കെ എഴുതുന്നത്
അങ്ങിനെയല്ലെ?,
ഹൊ! ഇതയുമെങ്കിലും സങ്കല്‍പ്പിച്ച് കൂട്ടി ഒരു കവിതയുണ്ടാക്കിയെടുക്കാന്‍ എന്റെ കൂട്ടുകാരി പെട്ട പാട് ചില്ലറയൊന്നുമല്ല.. ഹും! സാരമില്ലാ..

ഏതിനും അഭിപ്രായത്തിനു വളരെ വളരെ നന്ദി!
ഞാന്‍ കൂട്ടുകാരിയെ അറിയിക്കാം..

വല്യമ്മായി said...

നല്ല പാട്ട്,കൂട്ടുകാരിക്കാശംസകള്‍

( ഈ കൂട്ടുകാരിയെ കണ്ടാല്‍ ആത്മേച്ചിയെ പോലിരിക്കുമൊ ;))

ആത്മ said...

നന്ദി!
ആത്മയെപ്പോലെ തന്നെ കൂട്ടുകാരിയും.:)