Friday, May 22, 2009

നോവിക്കയില്ല ഞാന്‍..

നോവിക്കയില്ല ഞാന്‍ സ്നേഹിക്കുമാത്മാവിനെ, അല്ല തെറ്റി,
‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ’ എന്നു പണ്ട് ഏതോ കവി പാടിയതോര്‍മ്മ വന്നു ബ്ലോഗ് എഴുതാന്‍ വന്നപ്പോള്‍ (വെറുതെ)

ജസീക്കയുടെ കഥ വായിച്ചു വന്നപ്പോള്‍ ആത്മയ്ക്ക് ഈ ജന്മം കഥയോ സാഹിത്യമോ ഒന്നും രചിക്കാ‍നാവില്ലെന്നു ബോധ്യം വന്നു.
ഇപ്പോള്‍ തോന്നുന്നു, ബ്ലോഗെഴുത്തിലും മിക്കവാറും ആത്മ ഒരു പരാജയമായി തീരാന്‍ സാധ്യതയുണ്ടെന്ന്.
കാരണം വന്നപ്പോഴേ ആകെ ഒരു പന്തികേടായി തോന്നിയിരുന്നു (എന്താ‍യിരുന്നു എന്ന് ഇപ്പോഴും അറിയില്ലാ‍ താ‍നും) എന്തെഴുതിയാലും അബദ്ധമായി മാറുന്നു.
തമാശയെന്നു കരുതി എഴുതന്നതുപോലും കുറ്റമായിപ്പോകുന്നു (തമാശയും ആത്മയ്ക്ക് വഴങ്ങില്ലെന്ന്
ബോധ്യം വന്നു) ഇനിയിപ്പോള്‍ അല്പം കൂടി സീരിയസ് ആയി വല്ലതുമൊക്കെ എഴുതാന്‍ നോക്കാം.( ആത്മ അത്ര വലിയ അപരാധമൊന്നും ചെയ്തിട്ടില്ലെന്ന് ബോധ്യം വന്നാല്‍)
വേറേ വിശേഷം ഒന്നും ഇല്ല

ചാന്ദ്നീ ചൌക് ടു ചൈന എന്ന സിനിമ ഒരാഴ്ച്ച മുന്‍പ് കണ്ടു. കുറച്ചെഴുതി, സമയം കിട്ടുമ്പോള്‍ എഴുതണം എന്നാഗ്രഹമുണ്ട്.

നല്ല മൂഡ് വരുമ്പോള്‍ എഴുതും
തല്‍ക്കാലം നിര്‍ത്തുന്നു,

14 comments:

വല്യമ്മായി said...

ജസീക്കയുടെ കഥ വായിച്ച് പോസ്റ്റെഴുതാന്‍ പല തവണ തോന്നിയതാണ്,നടന്നില്ല :)

ചന്ധ്നി ചൗക്ക് കണ്ടിട്ടില്ല :(

സന്തോഷ്‌ പല്ലശ്ശന said...

:)
മനസ്സു തുറന്ന് അങ്ങട്‌ എഴുത്വ..... ഹ ഹ ഹ വെറുതെ സ്വയ്ം കുട്ടപ്പെടുത്താതിരിക്ക്വാ.....
:)

Bindhu Unny said...

"നോവിക്കയില്ല ഞാന്‍ സ്നേഹിക്കുമാത്മാവിനെ" എന്ന് പറഞ്ഞാലും ശരി തന്നെ.
ആത്മ പരാജയമായിത്തീരും എന്ന് ആത്മ തന്നെ പറഞ്ഞാല്‍ അങ്ങനെയായിത്തീരും. അതുകൊണ്ട് പരാജയമാവില്ല എന്ന് ഉറപ്പിച്ച് പറയൂ. മറ്റുള്ളോര്‍ എന്തും പറയട്ടെ. :-)

ശ്രീ..jith said...

angot ezhutha allathe pinne

cALviN::കാല്‍‌വിന്‍ said...

ആത്മ..
ധൈര്യമായി അങ്ങട് എഴുതന്നേ...

ഹൈലി പേഴ്സണലൈസ്ഡ് കഥ എന്നുള്ള രീതി മാറ്റി അതേ കഥ തന്നെ ഒരു തേഡ് പേഴ്സൺ സ്റ്റൈലിലും ഇടക്കൊന്ന് എഴുതി നോക്കൂ...

വായനക്കാർക്ക് കൂടുതൽ ഇഷ്ടപ്പെട്ടേക്കും...

ആത്മ said...

വലിയമ്മായി,
ജസീക്കയെപ്പറ്റി എഴുതാന്‍ തോന്നുന്നെങ്കില്‍ എഴുതൂ.
ഞാന്‍ വായിക്കുന്നത് ഏകദേശം ഹിസ്റ്ററി ബുക്ക് പഠിക്കുന്നപോലെയാണ് ആസ്വദിക്കാനുള്ള അറിവുപോലും ഇല്ല.
സാന്ധിനി ചൌക്ക് നല്ല സിനിമയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്കൊക്കെ കണ്ട് രസിക്കാന്‍ പറ്റിയ പഠം.
കണ്ടില്ലെങ്കില്‍ പോയി കാണൂ, എല്ലാം മറന്നിരുന്ന്
ആസ്വദിക്കാന്‍ പറ്റും(ആത്മയുടെ അനുഭവം):)

സന്തോഷ് പല്ലശ്ശന,
നന്ദി!
ശ്രമിക്കാം. :)

Bindu Unny,
എങ്കിപ്പിന്നെ അങ്ങിനെ പറയാം.:)

ശ്രീ.. jith,
ezhuthiyaalum baakki bhavishyaththukooti anybhavikkaNtE :)

കാല്‍‌വിന്‍,
പെര്‍സണല്‍ എന്നു തോന്നിയത് കുറച്ചൊക്കെ മാറ്റി.
ആത്മയുടെ ലോകം വളരെ ചെറുതാണ് വേറേ വലിയ അനുഭവങ്ങളൊന്നും ഇല്ല. അതുകൊണ്ടാണ് ഇങ്ങിനെ ആയിപ്പോകുന്നത്. കാല്‍ വിന്‍ പറയുമ്പോലെ‍ തേഡ് പെര്‍സണ്‍ ഇല്‍ എഴുതാന്‍ ശ്രമിച്ചു നോക്കാം. നന്ദി.

വല്യമ്മായി said...

ആത്മേച്ചി,

ഞാന്‍ എഴുതിയാന്‍ അതിനു ചേച്ചിയുടെ എഴുത്തിന്റെ ആ ഫ്ലോ ഒന്നും കാണില്ല.

എങ്കിലും എഴുതാന്‍ കരുതിയ ആംഗിളിനെ കുറിച്ച് പറയാം.

വായിച്ച് കഴിയുമ്പോള്‍ ലന്തന്‍ബത്തേരിയുടെ ചരിത്രം മാത്രമേ എല്ലാവരും ഓര്‍ത്ത് വെക്കുന്നുള്ളൂ,ജസീക്കയെ അവളുടെ ആകുലതകളെ ഏകാന്തതയെ എല്ലാവരും മറക്കുന്നു.ആദ്യ അദ്ധ്യാത്തില്‍ എന്‍.എസ്.മാധവന്‍ സൂചിപ്പിച്ചതു പോലെ ചരിത്രം പറയാന്‍ ഒരു കഥ മാത്രമായി ജസീക്ക ചുരുങ്ങുന്നു.എന്നാല്‍ ബാല്യ കൗമാരങ്ങളില്‍ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കിടക്കുന്നു. പാപത്തോടെയാണ് ജനിക്കുന്നതെന്ന ഒരു ബോധം വെച്ച് പെണ്‍കുഞ്ഞായതെ തെറ്റായിപ്പോയെന്ന കുറ്റബോധത്തോടെ ജീവിത്ത്തെ നേരിട്ടാല്‍ എങ്ങെനെയാണ് വിജയിക്കുക.ഇതേ അര്‍ത്ഥത്തിലൊരു കമന്റ് മുമ്പ് ഈ ബ്ലോഗില്‍ തന്നെ ഇട്ടതോര്‍മ്മയില്ലേ?

hAnLLaLaTh said...

.....എഴുത്തില്‍, തന്നിലേക്ക് തന്നെ ചുരുങ്ങാന്‍ ശ്രമിക്കാതെ പുറത്തേക്കു വന്നൂടെ...?

ആത്മ said...

വലിയമ്മായി ജസീക്കയെ അറിഞ്ഞ പോലെ എഴുതൂ.
ഓരോരുത്തരുടെയും എഴുത്ത് ഓരോരോ സ്റ്റൈലല്ലെ, വലിയമ്മായി എഴുതുമ്പോള്‍ എന്തായാലും അതിലൊരു പുതുമയും സന്ദേശവും ഒക്കെ ഉണ്ടാവും.
സമയം കിട്ടുമ്പോള്‍‍ എഴുതുക :)

ആത്മ said...

hAnLLaLaThe,
ഈ പേര് ഇംഗ്ലീഷിലെഴുതാനും മലയാളത്തിലെഴുതാനും ഒക്കെ ഭയങ്കര പ്രയാസം തന്നെ ട്ടൊ സമ്മതിച്ചിരിക്കുന്നു.
അല്ല, ശരിക്കും അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കുകയാണ്, ഈ വെളിയില്‍ വരൂ വരൂ എന്നൊക്കെ പറഞ്ഞ് കേട്ട്
ആത്മ എഴുതാന്‍ വന്നതല്ലെ, ഇനിയും എഴുതാനായിരിക്കും എന്നു കരുതിയാണ് വാരിവലിച്ച്
എഴുതിയത്. അപ്പോള്‍ അമ്മായിയമ്മമാരെപ്പോലെ ഓരോരുത്തര്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം പറച്ചില്‍. ഇനിയിപ്പോള്‍ എങ്ങിനെയാണ്
വെളിയില്‍ വരിക? അനന്തം.. അജ്ഞാതം..അവര്‍ണ്ണനീയം... ഈ ബ്ലോഗ് ലോകം!

പാവപ്പെട്ടവന്‍ said...

എഴുത്ത് നിര്‍ത്തും എന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ ആത്മേ ..
(സീരിസ്സായി എടുക്കല്ലേ ) കുറ്റം പറയാന്‍ നോക്കിനിക്കുന്നവര്‍ക്കു കാരണം വേണോ ?
കോരുന്ന കിണറെ ഊറുകയുള്ളു.........! !

ആത്മ said...

പാവപ്പെട്ടവന്‍,
പഴം ചൊല്ല് പറഞ്ഞു തന്നതിനു താങ്ക്‍സ് :)
ഇതിന്റെ ബാക്കി, വെള്ളം കുടിച്ചാലേ.. എന്നോ മറ്റോ ആണല്ലെ!

വികടശിരോമണി said...

മാങ്ങയുള്ള മരത്തിലേ കുട്ടികൾ കല്ലെറിയൂ എന്നും ഒരു ചൊല്ലുണ്ട്.

ആത്മ said...

നന്ദി! :)