Friday, March 6, 2009

ഉത്തരം തേടി


മുത്ത് ചിപ്പിക്കുള്ളില്‍ തന്നെ ഒളിഞ്ഞിരിക്കുന്നതെന്താണ്?

നിറയെ മുള്ളുകളാല്‍ എന്തിനാണ് റോസാച്ചെടി

ചുറ്റപ്പെട്ടിരിക്കുന്നത്

തീരെ മൃദുവായ പഴങ്ങള്‍

പരുക്കനും കട്ടിയുള്ളതുമായ പുറം തോടാല്‍ ചുറ്റപ്പെട്ടിരിക്കുന്നതെത്തിനാണ്
ഹൃദയം വാരിയെല്ലാല്‍ ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്‌

നിന്നെ പരുക്കരായ മനുഷ്യരുടെ ഇടയില്‍

ജീവിക്കാന്‍ വിട്ടതെന്തിനാണ് ദൈവം

എന്റെ ആത്മാവ് അതിലും പരുക്കനായ ശരീരത്താല്‍

ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്


No comments: