Monday, March 30, 2009

പരിദേവനം

ഇന്ന് ആത്മ ഒരു പരിദേവനവുമായാണ് വന്നിരിക്കുന്നത്.
ഏതിനും ബ്ലോഗില്‍ വന്ന് കോമാളിത്തരങ്ങളൊക്കെ കാട്ടിക്കൂട്ടി നനഞ്ഞ് കുളിച്ചിരിക്കയല്ലെ,
ഇതുകൂടിയാവാം...

പ്രശ്നം എന്തെന്നു വച്ചാല്‍ (അല്പം ഗുരുതരമാണ്), എന്റെ ചേച്ചിയുടെ മകന്റെ കാര്യമാണ്.
അവന്‍ പ്ലസ് ടൂ ഒരുവിധം നല്ല മാര്‍ക്കോടെ പാസായി (എന്നുവച്ചാല്‍, കഷ്ടപ്പെട്ടുണ്ടാക്കിയ നാലു കാശുമുടക്കിയാല്‍, നാട്ടില്‍ മെഡിസിനോ എന്‍ജിനീയറിംഗിനോ ഒക്കെ ചേരാം!)

ഇനിയാണു ശരിക്കുമുള്ള പ്രശ്നം.
ഇങ്ങിനെ നാട്ടില്‍ അയച്ചു പഠിപ്പിക്കണമെന്ന് അവന്റെ അച്ഛനോ അമ്മയ്ക്കോ ഒരു സ്വപ്നവും ആദ്യം ഇല്ലായിരുന്നു. അതുകൊണ്ട് അവന്‍ എടുത്ത സബ്ജക്റ്റ് മാത് സ്, കെമിസ്റ്റ് റി, ബയോളജിയായിരുന്നു. അവര്‍‍ താമസിക്കുന്ന നാട്ടില്‍ മെഡിസിനും എനിനീയറിംഗിനും ഒന്നും ഫിസിക്സ് വേണ്ടാ താനും(അധവാ കിട്ടിയിരുന്നെങ്കില്‍)

ഇപ്പോള്‍ കൂട്ടുകാരുടെ മക്കളൊക്കെ നാട്ടില്‍ പോയി, മേല്‍പ്പറഞ്ഞ രണ്ടിലും ഇടിച്ചു കയറുകയും കയറാന്‍ നില്ക്കുന്നതും കണ്ട് ‘അയ്യോ എന്റെ കുട്ടി മാത്രം ഒറ്റപ്പെട്ടുപോവുമല്ലൊ ദൈവമേ’ എന്ന ആധിയുമായി നടക്കുന്നു എന്റെ ചേട്ടനും ചേച്ചിയും. അന്വേക്ഷിച്ചപ്പോള്‍ ഫിസിക്സ് ഇല്ലാതെ ഒന്നിനും അഡ്മിഷന്‍ കിട്ടില്ലാ താനും. എന്തു ചെയ്യാന്‍!

അവരുടെ ആധി കണ്ടും കൊണ്ട് ആത്മ എങ്ങിനെ വന്ന് ലാവിഷായി ബ്ലോഗെഴുതാന്‍! പറ്റുന്നില്ല. അതുകൊണ്ട് കരുതി. ഏതിനും ആത്മയുടെ മിക്ക കഥകളും കുറേശ്ശെയായി പുറത്തു വരുന്നുണ്ടല്ലൊ,
അപ്പോള്‍ ജീവിതത്തിന്റെ ഈ താള്‍കൂടി ബ്ലോഗില്‍ ഇരിക്കട്ടെ എന്ന്.

അല്ലേ, അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ, “ഈ ഡോക്ടറും എന്‍ജിനീയറും (പിന്നെ വീട്ടമ്മ ജോലിയും) കഴിഞ്ഞാല്‍ പിന്നെ മേല്‍പ്പറഞ്ഞ സബ്ജക്റ്റ് കൊണ്ട് ഒരുവിധം ജീവിച്ചു പോകാന്‍ പറ്റിയ ഒരു കോര്‍സും ഇല്ലേ ഈ ലോകത്ത്?” എന്ന് ബ്ലോഗില്‍ എഴുതിയാല്‍ മാജിക്കായി മറുപടി കിട്ടുമെന്ന് ഒരു തോന്നല്‍. (പരീക്ഷണം)

ആര്‍ക്കെങ്കിലും ഈ പോസ്റ്റ് കാണുമ്പോള്‍ വല്ല നല്ല ഐഡിയയും തോന്നിയാല്‍ ദയവായി ഈ മെയിലിലോ നേരിട്ട് ബ്ലോഗിലൂടെയോ പ്രശ്ന പരിഹാ‍രം നിര്‍ദ്ദേശിക്കാം. (പോസിറ്റീവ് ആയിട്ടുള്ളത് മാത്രം). ഇല്ലെങ്കിലും സാരമില്ല. ആരും ബേജാറാവണ്ട. ആത്മ പിണങ്ങുകയൊന്നും ഇല്ല. പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും ഒക്കെ വിഷമം മാറിയിട്ട് വരും, വരാതിരിക്കില്ല.

ആത്മയ്ക്ക് ആത്മയുടെ ബ്ലോഗല്ലെ തല്‍ക്കാലും ആത്മസുഹൃത്ത്, അതുകൊണ്ട് എഴുതിയെന്നു മാത്രം.

16 comments:

ശ്രീഹരി::Sreehari said...

ഒഴുക്കില്‍‌പ്പെട്ട് എഞ്ചിനീയറിംഗ്-മെഡിസിന് പോവുന്നേലും,
ഒള്ള സബ്ജക്ട് വച്ച് കിട്ടുന്ന വല്ലതിനും പോവുന്നേലും നല്ലത്,
ആപ്റ്റിറ്റ്യൂഡ് അനുസരിച്ച് ഒരു ലോംഗ് ടേം പ്ലാന്‍ ഉണ്ടാക്കി അതനുസരിച്ച് നീങ്ങുന്നതാ (നല്ല ആളാ പറയുന്നത്)...

താത്പര്യം + കഴിവ് ഏതില്‍ ആണെന്ന് ആ പയ്യനോട് ചോദിച്ച് മനസിലാക്കൂ... അല്ലതെ നിര്‍ബന്ധിച്ച് വല്ലതിനും ചേര്‍ത്തിട്ട് എന്തിനാ?

(കഴിവുണ്ടെങ്കില്‍ ഏറ്റവും സ്കോപ് ഉള്ള ഫീല്‍ഡുകള്‍ ‌ - രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് - മിനിമം ക്വാളിഫിക്കേഷന്‍ മൂന്നിനും കുതികാല്‍ വെട്ട്, പാരവെയ്പ്പ്, ഗുസ്തി, കയ്യിട്ടുവാരല്‍ ;))

ഹരീഷ് തൊടുപുഴ said...

മൈക്രോ ബയോളജി, കെമിക്കല്‍ എങിനീറിങ്ങ്..

ഇല്ലെങ്കില്‍ മാത്ത്സ് ഐശ്ചികമായീടുത്ത് ഡിഗ്രീ എടുത്ത്, Bed നു പോകാലോ.. ഇല്ലേ

ആത്മ said...

ശ്രീഹരി,
തമാശയായെടുത്തു അല്ലെ?! ഇവിടെ മന്‍ഷ്യന്‍ നീറിക്കൊണ്ട് നടക്കുമ്പോഴാണ്!
ഹും! വച്ചിട്ടുണ്ട്. നല്ലകാലം വരട്ടെ :)

ആത്മ said...

ഹരീഷ്,
വളരെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍. വളരെ വളരെ നന്ദി! :)
ദയവു ചെയ്ത് ഈ പറഞ്ഞ രണ്ടും കേരളത്തിലെ ഏതു കോളേജില്‍ അപ്ലൈ ചെയ്താല്‍ കിട്ടുമെന്ന് കൂടി പറഞ്ഞു തരാമോ?
(ഫിസിക്സ് വേണ്ടല്ലൊ അല്ലെ?)

ശ്രീഹരി::Sreehari said...

തമാശയല്ല ആത്മ...
സീരിയസ് ആയി പറഞ്ഞതാണ്. താത്പര്യമുള്ള മേഖലയില്‍ പഠിക്കാനും ജോലി ചെയ്യാനും അവസരം കിട്ടിയാലേ ഒരാള്‍ക്ക് ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവൂ....

അയാള്‍ക്ക് എന്താ താല്പര്യം എന്ന് ചോദിച്ചോ?

അതനുസരിച്ച് നല്ല ഒരു പ്ലാന്‍ ഉണ്ടാക്കുന്നതല്ലേ നല്ലത്?

ആത്മ said...

ശ്രീഹരി,
ആയാള്‍ക്ക് പ്രത്യേകിച്ച് താല്പര്യം ഒന്നുമില്ല. പിന്നെ, സൈക്കോളജി, ഫിലോസഫി, തുടങ്ങിയവയൊക്കെ ഇഷ്ടമാണ്. അതും വച്ചുകൊണ്ട്
ശ്രീഹരി ആദ്യം പറഞ്ഞതിനൊക്കെയേ പോകാന്‍ പറ്റൂ.

കുട്ടിയുടെ അമ്മയും ശ്രീഹരിപറഞ്ഞപോലെ ഒക്കെയും വളരെ ലാഘവത്തോടെ എടുത്തു. പക്ഷെ, ചിലപ്പോള്‍ നാലുക്കൊപ്പം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ ചവിട്ടിതേയ്ക്കും എന്ന ഭയം ഉണ്ടാകും. സ്വന്തം കാര്യത്തില്‍ കുഴപ്പമില്ല. മക്കളുടെ കാര്യം വരുമ്പോഴാണ് മാതാപിതാക്കള്‍ക്ക് ഈ പതര്‍ച്ച.

ഏതിനും കുട്ടിക്കും കൂടി താല്പര്യമുള്ളതിനേ മാതാപിതാക്കള്‍ ശ്രമിക്കൂ,

ആത്മ ചേച്ചി

ശ്രീ said...

ചേച്ചീ... ശ്രീഹരി പറഞ്ഞതിലും കാര്യമുണ്ട് എന്നു തോന്നുന്നു. ആ കുട്ടിയോട് ശരിയ്ക്ക് ആലോചിച്ച് ഇഷ്ടമുള്ള ഫീല്‍ഡ് തിരഞ്ഞെടുക്കാനും പറയൂ...ഏതു ഫീള്‍ഡ് ആയാലും അതെപ്പറ്റി പറഞ്ഞു തരാന്‍ കഴിവുള്ളവര്‍ ഇവിടെ ബൂലോകത്ത് കാണാതിരിയ്ക്കില്ലല്ലോ.

ഞാനെല്ലാം പഠിയ്ക്കുന്ന കാലത്ത് ഏതു പഠിയ്ക്കണം എന്നും മറ്റും പറഞ്ഞു തരാനൊന്നും ആരുമുണ്ടായിരുന്നില്ല.

ശ്രീഹരി::Sreehari said...

ആത്മേച്ചി,

ചേച്ചി ഒഴിവാക്കിയത് ബഹുമാനക്കുറവോണ്ടല്ലാട്ടോ...
ദേ ഇത് വായിച്ചിട്ടാ...

പയ്യന്‍സിന് എന്റെ എല്ലാ ഭാവുകങ്ങളും... ഇപ്പോ കരിയര്‍ ഗൈഡന്‍സ് ഒക്കെ പ്രഫഷണല്‍ ആയി തന്നെ ചെയ്യുന്നവരുണ്ട്.. നല്ല ഭാവിക്കു വേണ്ടി അല്പം കാശു മുടക്കുന്നതിലും തെറ്റില്ല... നല്ല ആള്‍ക്കാരുടെ അടുത്ത് പോണം എന്ന് മാത്രം

സു | Su said...

ആത്മേച്ചീ,

കുറേ ലിങ്കുകൾ കൊടുക്കുന്നു. മിക്കതും വനിതയിൽനിന്നു കിട്ടിയതാണ്. ചിലതൊക്കെ ഞാൻ നോക്കിയിട്ടുണ്ട്. എല്ലാമൊന്നും നോക്കിയില്ല. ഉപകാരം ഉണ്ടാവുമോന്നും അറിയില്ല. ചില ലിങ്കൊന്നും പഠിക്കാനുള്ളതിലേക്കുള്ള ലിങ്ക് അല്ലേന്നും എനിക്കറിയില്ല. മുഴുവൻ നോക്കിയില്ലല്ലോ. അതൊന്നും പറ്റില്ലെങ്കിൽ degree courses kerala എന്നൊരു സെർച്ച് ഗൂഗിളിൽ നടത്തിയാൽ മതി. ആശംസകൾ. കുറച്ച് സമയക്കുറവുണ്ട്. തൽക്കാലം ഇത്രയേ സാധിക്കൂ എന്ന് പറയേണ്ടി വരുന്നു. തെരച്ചിലിനൊന്നും സമയമില്ല. ഉണ്ടെങ്കിൽ മുങ്ങിത്തപ്പിയേനെ, ബുക്കുകളും നെറ്റും. ഫിസിക്സ് വേണ്ടതും വേണ്ടാത്തതുമൊന്നും നോക്കാനുള്ള സമയമില്ല. കിട്ടിയതൊക്കെ ഇവിടെ ഇടുന്നു. ഒന്നും പറ്റില്ലെങ്കിൽ വെറുതേ സമയം പോയതിനു എന്നെത്തല്ലാൻ വരരുത്. വന്നാലും കിട്ടില്ല.


www.cee-kerala.org
www.aieee.nic.in

www.ccb.nic.in

www.cust.ac.in

www.admissions.manipal.edu

www.bitsadmission.edu

www.amity.edu

http://www.tolani.edu/

www.iimahd.ernet.in

www.iiml.ac.in

www.academic@nid.edu

www.animaster.com

www.antsindia.com

www.nid.edu

www.biotech.amritha.edu

www.sctce.ac.in

www.annauniv.edu.in

www.cse.tttm.ac.in

www.icai.org

www.sircoficai.org

www.eirc-icai.org

www.circ-icai.org

http://cyberjournalist.org.in/linksi.html

http://en.wikipedia.org/wiki/National_Institutes_of_Techno
logy

ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതുണ്ടോന്നും അറിയില്ല. സമയം കിട്ടുകയാണെങ്കിൽ ഇനിയും ലിങ്കുകളുമായി വരാം. ഹിഹിഹി.

സു | Su said...

ആത്മേച്ചീ,

പറയാൻ വിട്ടു. കേരളത്തിലെ മാത്രമായിരിക്കില്ല കേട്ടോ. പല സ്ഥലത്തേം ഉണ്ടാവും. കേരളം മാത്രം വേണമെങ്കിൽ ഞാൻ പറഞ്ഞ ഗൂഗിൾ സെർച്ച് തന്നെ വേണ്ടിവരും.

പിന്നെക്കാണാം ഇനി. ആത്മേച്ചി ഒക്കെയൊന്നു തെരയൂ.

ആത്മ said...

ശ്രീഹരി,
ആത്മ എന്നു വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. പക്ഷെ അതുകേള്‍ക്കുമ്പോള്‍ ആത്മയ്ക്ക് ഒരുപാട് പ്രായം കുറഞ്ഞപോലെ തോന്നും. അതുകൊണ്ടാണ്
വെറുതെ ചേച്ചി എന്നൊക്കെ വച്ചത്.
കാര്യങ്ങളുടെ കിടപ്പ് വശം ഇങ്ങിനെയൊക്കെയാണെകില്‍ പിന്നെ ആത്മ എന്നു തന്നെ വിളിക്കുന്നതുതന്നെയാണു നന്ന്. ഞാനും പേരല്ലെ
വിളിക്കുന്നത് അല്ലെങ്കില്‍ അനിയാ എന്നു വിളിക്കണ്ടേ,
അത്കൊണ്ട് പേരു വിളിക്കുന്നതുതന്നെയാണു നന്ന്.:)


ഇന്നലെ ചേട്ടന്റെയും ചേച്ചിയുടെയും ഒക്കെ വിഷമം കണ്ടപ്പോള്‍ എഴുതിപ്പോയതാണ്. ഡോക്ടറും എന്‍ ജിനീയറും ആയി ദൂരെയൊക്കെ പോകുന്നതിലും നന്ന്
അമ്മയോടൊപ്പം അടുത്ത് ജീവിക്കുന്നതല്ലെ, ആത്മയ്ക്കതാണിഷ്ടം :)

ആത്മ said...

ശ്രീ,
ശ്രീഹരി ആദ്യം പറഞ്ഞതു തന്നെ സത്യം.വെറുതെ,
ബ്ലോഗില്‍ ഈ പ്രശ്നം ഒന്നെഴുതിനോക്കിയതാണ്.
ഫലം കിട്ടി. വളരെ നന്ദി.

ആത്മ said...

സൂ,
ധൃതിപിടിച്ച് എങ്ങോട്ടോ ഓടുന്നതിനിടയില്‍ കുറെ ലിങ്കുകളും തന്നു. ഏതിനും ആത്മയ്ക്ക് എന്തെങ്കിലും
ആപത്തുവന്നാല്‍ എത്ര തിരക്കായാലും ഓടിവരുമെന്ന്
ഒരു തോന്നല്‍. സന്തോഷമായി :)

വല്യമ്മായി said...

ശ്രീഹരിയുടെ അഭിപ്രായമാണ് എനിക്കും.അഥവാ കുട്ടിക്ക് തന്റെ ഇഷ്ടം തിരിച്ചറിയാന്‍ ആയിട്ടില്ലെങ്കില്‍ ബേസിക് സബ്ജക്റ്റില്‍ ദിഗ്രിക്ക് വിട്ട് ബയോടെക്നോനളജി,ബയോകെമിസ്റ്റ്രി തുടങ്ങിയ അഡ്വാന്‍സ്ഡ് വിഷയങ്ങളില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ ചെയ്യാം.

ആത്മ said...

വലിയമ്മായി,
അതെ. നന്ദി! :)

ഓരോരുത്തരുടെയും തലയില്‍ ദൈവം ഓരോന്ന് എഴുതി വച്ചിട്ടുണ്ടാകും. അതുപോലൊക്കെ സംഭവിക്കുമായിരിക്കും അല്ലെ,

ആത്മ said...

ആത്മയുടെ സഹായത്തിനെത്തിയ
ശ്രീഹരി, ഹരീഷ് തൊടുപുഴ, ശ്രീ, സൂ, വലിയമ്മായി എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയംഗമമായ നന്ദി അറിയിച്ചുകൊള്ളട്ടെ,