Tuesday, March 24, 2009

പ്രതിഫലനം

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് എന്തെങ്കിലു ഒരു വരി ബ്ലോഗില്‍ എഴുതണമെന്നു തോന്നി.
അപ്പോള്‍‍ പകലൊക്കെ ഇടയ്ക്കിടക്ക് ഓര്‍മ്മയില്‍ വന്ന ഒരു ചൊല്ല് ഓര്‍മ്മ വന്നു.
‘തെളിഞ്ഞ വെള്ളത്തില്‍ എല്ലാം അതുപോലെ പ്രതിഫലിച്ചുകാണാന്‍ എളുപ്പമാണ്’ എന്ന ചൊല്ല്.
തെളിഞ്ഞ വെള്ളം അല്ലെങ്കില്‍ ഇടം എവിടെ?
ചിലരുടെ മനസ്സ്, ചിലരുടെ വാക്ക്, ചിലരുടെ പ്രവര്‍ത്തിയിലൊക്കെ നല്ല തെളിവുണ്ടായിരിക്കും/ശുദ്ധമായിരിക്കും. അങ്ങിനെയുള്ളവരില്‍ ബാഹ്യമായി എന്തു വന്നു പതിച്ചാലും അത് അതെപടി പ്രതിഫലിപ്പിക്കും.
നാളെ കൂടുതല്‍ ആലോചിക്കാം.
ഈ ബ്ലോഗ് വാ‍യിക്കുന്ന എല്ലാവര്‍ക്കും സുഖവും സന്തോഷവും ആശംസിച്ചുകൊണ്ട്,
ആത്മ

12 comments:

വല്യമ്മായി said...

നല്ല ചിന്ത ആത്മേച്ചി.കല്ലുകളൊക്കെ ഉരച്ച് മിനുസപ്പെടുത്തുന്ന പോലെ മനസ്സിനെ പാകപ്പെടുത്തണം ദൈവത്തെ നന്നായി പ്രതിഫലിപ്പിക്കാന്‍ എന്ന റൂമി വചനങ്ങളോര്‍മ്മ വന്നു.

ഹരീഷ് തൊടുപുഴ said...

ഗുഡ് നൈറ്റ് ചേച്ചീ...

ആത്മ said...

അമ്മായി, :)
അതെ അതെ കല്ലുകളൊക്കെ ഉരച്ചുരച്ച് ദൈവത്തിനെ പ്രതിഫലിപ്പിച്ചു!
അങ്ങിനെ ഭയങ്കര റിസര്‍വ്ഡ് ആയി.(പണ്ടേ ഇച്ചിരി റിസര്‍വ്ഡ് ആയിരുന്നു.- ഇഷ്ടമില്ലാത്ത സന്ദര്‍ഭങ്ങളില്‍) റിസര്‍വ്ഡ് ആയി ആയി തനിച്ചായി.
തനിമയാണല്ലൊ ദൈവത്തിനെ അന്വേക്ഷിക്കാന്‍ പറ്റിയത്?
ദൈവത്തെ അന്വേക്ഷിച്ചു, കണ്ടു പരിചയമായി, ഇഷ്ടമായി, കുശലപ്രശ്നങ്ങളൊക്കെ തുടങ്ങി,
അപ്പോഴാണ് ഒരു മൂലയിലിരിക്കുന്ന കംമ്പ്യൂട്ടറാശാനെ കണ്ടത്. അതിനകത്തൂടെ നുഴഞ്ഞുകയറി. ചെന്നെത്തിയത് മറ്റൊരു ലോകത്തില്‍!
ഇത് ശരിക്കുമുള്ള ലോകമല്ലല്ലൊ, ലൌകീകര്‍ ഒക്കെ വെളിയില്‍ പോയി മദമാത്സര്യങ്ങള്‍ നടത്തുമ്പോള്‍ നമ്മള്‍ വളരേ ഇന്റ്രോവര്‍ട്ട് ആയി ഉള്ളിലേക്ക് വലിഞ്ഞു വലിഞ്ഞ്, മറ്റുള്ളവര്‍ക്കൊക്കെ വഴിമാറിക്കൊടുത്ത്, ഒടുവില്‍ വന്നെത്തിയ സ്ഥലം!
അവിടെ വരുമ്പോള്‍ അറിയാതെ റിലാക്സ്ഡ് ആയിപ്പോകുന്നു. ആരുമില്ല വിരട്ടി ഒതുക്കാന്‍.
അങ്ങിനെ സ്വതന്ത്രമായപ്പോള്‍ ചിന്തകളും സ്വതന്ത്രമായി.
അപ്പോഴല്ലെ ആത്മയ്ക്കും മനസ്സിലായത്. ഉള്ളിലെ ലോകം വളരെ വിശാലമാണെന്നും നാമൊന്നും വിചാരിക്കുന്നപോലല്ലെന്നും, നമുക്കൊന്നും ചെയ്യാനാവില്ലെന്നും.
പിന്നെ വെളിയില്‍ പ്രതിഭലിപ്പിക്കാനാവാത്തതൊക്കെ
വന്നു തട്ടി പ്രതിഭലിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍
സാരമില്ല കമ്പ്യൂട്ടറിലല്ലെ വന്നു തട്ടുന്നത്
ഞാനിപ്പുറത്തല്ലേ(പൂച്ച പാലുകുടിക്കും പോലെ-
എങ്കിലും റിസര്‍വ്ഡ് അണു ട്ടൊ)
വിഷമിക്കണ്ട. കല്ലുകളൊക്കെ ഇപ്പോഴും തേച്ചോണ്ടിരിക്കുന്നു. പ്രായം ഒക്കെ ആയി വരികയല്ലെ, ഇനിയിപ്പോള്‍ താമസിയാതെ ദൈവത്തെ പ്രതിഫലിപ്പിക്കുമായിരിക്കാം.
പിന്നെ എന്തായാലും ഒടുവില്‍ നാം ദൈവത്തിനടുത്തേക്കല്ലെ പോകുന്നത്, ഇപ്പോഴേ കിടന്ന് ആക്രാന്തം കാണിക്കണ്ട എന്നും കരുതി.
ഇച്ചിരി റിലാക്സ് ആയി, പതുക്കെ പോകാം എന്നു കരുതി അത്രയേ ഉള്ളൂ. വിഷമിക്കണ്ട
ട്ടൊ വലിയ കുഴപ്പമൊനും ഇല്ല:)

ആത്മ said...

ഹരീഷ്,

ഇപ്പോള്‍ ഇവിടെ നേരം നേരം വെളുത്തു. അതുകൊണ്ട്, 'good morning'!:)

...പകല്‍കിനാവന്‍...daYdreamEr... said...

‘തെളിഞ്ഞ വെള്ളത്തില്‍ എല്ലാം അതുപോലെ പ്രതിഫലിച്ചുകാണാന്‍ എളുപ്പമാണ്’ എന്ന ചൊല്ല്.

വെളിച്ചമില്ലെങ്കില്‍... ?

ആത്മ said...

പറഞ്ഞതുപോലെ വെളിച്ചം വേണമല്ലൊ!:)

ലൌകീകമായ വെളിച്ചം വേണമെങ്കില്‍ വെളിയില്‍ തിരയണം; ആത്മീയമായ വെളിച്ചം വേണമെങ്കില്‍ ഉള്ളില്‍ തിരയണം പോലും!(ഇന്ന് ഏഷാനെറ്റിലെ ഭാഗവതാമൃതം എന്ന പരിപാടിയില്‍ പറഞ്ഞതാണ്).

സു | Su said...

അങ്ങനെ വന്ന് പതിച്ച്, അത് പ്രതിഫലിക്കുന്നതാണല്ലോ കുഴപ്പം. അപ്പോ നല്ലത് വന്ന് പതിച്ചാൽ നല്ലതും, ചീത്ത വന്ന് പതിച്ചാൽ ചീത്തയും പ്രതിഫലിപ്പിക്കും. അങ്ങനെയല്ലേ പറഞ്ഞത്?

പിന്നെ വെളിച്ചം. കണ്ണടച്ച് ഇരുട്ടാക്കിയാൽ, മനസ്സടച്ച് ഇരുട്ടാക്കിയാൽ വെളിച്ചമില്ല അകത്തും പുറത്തും. എല്ലാത്തിൽനിന്നും അകലാം. ഒന്നും കാണണ്ട.

ആത്മ said...

അതെ എല്ലാം പ്രതിഫലിക്കും.:)

ആത്മ കണ്ണടച്ചിരുട്ടാക്കുന്നൊന്നുമില്ലേ എന്റെ ഭഗവാനേ.
എന്തോ പണ്ടേ അങ്ങിനെ ആയിപ്പോയി.ജന്മനാ ഉള്ള സ്വഭാവമാണ്. ബുദ്ധി നേരാം വണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണോ എന്നറിയില്ല
സൂ എന്താണുദ്ദേശിക്കുന്നതെന്നും അറിയില്ല.:(

ഏ.ആര്‍. നജീം said...

ആ ചൊല്ല് ശ്രദ്ധിച്ചപ്പോള്‍ ഒന്ന് മനസ്സിലായി..

‘തെളിഞ്ഞ വെള്ളത്തില്‍ എല്ലാം അതുപോലെ പ്രതിഫലിച്ചുകാണാന്‍ എളുപ്പമാണ്’


എളുപ്പമാണെന്ന് അതായത് പ്രതിഫലിച്ചു കാണണം എന്നില്ലെന്ന്..

തെളിവെള്ളത്തില്‍ കാണുന്ന പ്രതിച്ഛായയില്‍ അഭിമാനിക്കുന്നവര്‍ ഒരു ചെറുതരംഗം മാത്രം മതി അത് ഇല്ലാതാകാന്‍ എന്ന് ഒന്നോര്‍ത്തരുന്നെങ്കില്‍...

സു | Su said...

ആത്മേച്ചീ, ആത്മേച്ചി കണ്ണടച്ച് ഇരുട്ടാക്കുന്നെന്ന് പറഞ്ഞില്ലാട്ടോ. അങ്ങനെ വിചാരിച്ചുവോ? ക്ഷമിക്കണം. ലോകത്തിന്റെ കാര്യമാണ് പറഞ്ഞത്. ചിലർ, അല്ലെങ്കിൽ പലരും ആ വെളിച്ചം നോക്കാനിഷ്ടമില്ലാതെ കണ്ണും മനസ്സും അടച്ചുവയ്ക്കുന്നുണ്ടെന്ന്. ചിലർ കരുതിക്കൂട്ടി ചെയ്യുന്നു. ചിലർ അങ്ങനെ ചെയ്യാൻ നിർബ്ബന്ധിതരാവുന്നു.

:)

ആത്മ said...

ഏ ആര്‍ നജിം,
ചിന്തകള്‍ പോകുന്ന പോക്കേ!
അല്ല ഓര്‍ത്തിരുന്നെങ്കില്‍ നമുക്കെന്തു ചെയ്യാനാവും?!
ഒന്നും ചെയ്യാനാവില്ല. വിധി! വിധി! തലയിലെഴുത്ത്! :)

ആത്മ said...

സൂവേ,
സൂ ഒരു മരീചികയാണ്; പ്രഹേളികയാണ് പിന്നും എന്തൊക്കെയോ തോന്നുന്നു. :)

വഴക്കുപറയല്ലേ, മനസ്സില്‍ തോന്നിയത് അതുപോലെ എഴുതിപ്പോയതാണ്. പിന്നെ പോയി നിഘണ്ടുവില്‍ നോക്കിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ലെന്നു കണ്ടു സമാധാനമായി.

ആത്മചേച്ചിക്ക് നല്ല സുഖമില്ല.പനി വരാന്‍ പോകുന്നെന്നു തോന്നുന്നു. അല്ല, ഒന്നു പറഞ്ഞേക്കാമെന്നു കരുതി അത്രയേ ഉള്ളൂ.