Saturday, March 7, 2009

പാസ്സ് വേഡ്

ഏകാന്തതയും മാറാരോഗവും
ബാധിച്ച
സുന്ദരിയായ
തൊണ്ണൂറുവയസ്സുകാരി
വിറക്കുന്ന കരങ്ങളോടെ
പാസ്സ് വേഡ് അടിച്ചു;
ബ്ലോഗ് ലോകത്തില്‍ കയറി;
മധുരപ്പതിനേഴുകാരിയായി.
അവള്‍ക്ക് നിറയെ സ്വപനങ്ങളുണ്ടായി;
അത് വാങ്ങാന്‍ ആള്‍ക്കാരും,
അവഹേളിക്കാന്‍ ആള്‍ക്കാരും,
ഉണ്ടായി.

അവള്‍ക്ക് യധാര്‍ത്ഥ ലോകത്തില്‍
തിരിച്ചുപോകാനുള്ള പാസ്സ് വേഡ്
മറന്നുപോയി!
മനസ്സില്‍ തപ്പി
കണ്ടില്ല;
ഹൃദയത്തില്‍ തപ്പി
കണ്ടില്ല;
പാസ്സ് വേഡ് മറന്ന തൊണ്ണൂറുകാരി
പതിനേഴുകാരിയായി
നിത്യ യൌവ്വനം കൈവരിച്ച്
ഉടലുനഷ്ടപ്പെട്ട ആത്മാവുമായി
ബ്ലോഗുലോകത്ത് സ്ഥിരതാമസമാക്കി!

6 comments:

സന്തോഷ് said...

സത്യമാണോ? :)

shine അഥവാ കുട്ടേട്ടൻ said...

സത്യത്തിൽ ഒരു സുന്ദരൻ ചെറുകഥക്കുള്ള തീം... വളരെ ഇഷ്ടപ്പെട്ടു- ഇങ്ങനെ ചിന്തിച്ചത്‌

ചാണക്യന്‍ said...

നന്നായി....

വല്യമ്മായി said...

സ്വന്തം കഥയാണോ :)

ആത്മ said...

സന്തോഷ് ജീ,
ഭാവിയിലെ സത്യം :)

shine അഥവാ കുട്ടേട്ടന്‍,
നന്ദി :)

ചാണക്യന്‍
നന്ദി :)

വലിയമ്മായി,
അല്ല. വെറുതെ ഒരു കഥ :)

Raji said...

othiri nannayittundu...hats off 2 u....