Tuesday, March 10, 2009

പാഞ്ചാലി

അര്‍ജ്ജുനനെ സ്നേഹിച്ച കന്യക പാഞ്ചാലി
ധര്‍മ്മപുത്രരുടെ മണിയറയില്‍ പ്രവേശിക്കുമ്പോള്‍
കാലുകള്‍ വിറച്ചു!
ജ്യേഷ്ഠന്‍; പിതൃ തുല്യ സ്ഥാനമര്‍ഹിക്കുന്ന
ജ്യേഷ്ഠന്‍!
ഭീമന്റെ ഊഴവും കഴിഞ്ഞ്
അര്‍ജ്ജുനന്റെ മുന്നിലെത്തുമ്പോള്‍
പാഞ്ചാലിയിലെ കാമുകി മരിച്ചിരുന്നു
പിന്നീട് നകുല സഹദേവന്മാരുടെ
കിടക്കറകൂടി പങ്കിടുമ്പോള്‍ അവളിലെ
പാവനമായ മാതൃ സ്നേഹവും അവള്‍ക്ക്
കള‍ങ്കപ്പെട്ടിരുന്നു
എന്നിട്ടും അവള്‍ ആശ്വസിച്ചു;
‘അവര്‍ വിജയിച്ചോട്ടെ,
അഞ്ച് ആണ്മക്കളെ പ്രസവിച്ച് വളര്‍ത്തിയ
കുന്തീദേവി’!

പിന്നീടൊരിക്കല്‍,
അര്‍ജ്ജുനനോടൊപ്പം
സര്‍വ്വാഭരണഭൂക്ഷിതയായി
തേരിലേറി വന്ന
സുഭദ്രയില്‍ തെളിഞ്ഞു കണ്ട
കാമുകിയുടെ പരിവേഷം കണ്ട്
പാഞ്ചാലിയുടെ കണ്ണില്‍
ഊറിയ കണ്ണീര്‍
പുറത്തുവരാനാകാതെ
ഹൃദയത്തിലേയ്ക്കു തന്നെ തിരിച്ചൊഴുകി.

[ ഇതു വായിച്ചിട്ട് എഴുതിയ ആള്‍ പണ്ടത്തെ ജന്മത്തില്‍ പാഞ്ചാലിയായിരുന്നെന്നോ, ഈ ജന്മത്തില്‍ ആയിരിക്കാമെന്നോ അല്ലെങ്കില്‍ അടുത്ത ജന്മം ആകാന്‍ ആഗ്രഹിക്കുന്നോ എന്നൊന്നും ആരും ഇമാജിന്‍ ചെയ്യില്ലെന്ന് വിശ്വസിച്ചോട്ടെ, ]

9 comments:

വല്യമ്മായി said...

പാഞ്ചാലിയുടെ ദുഃഖം അറിഞ്ഞെഴുതിയിരിക്കുന്നു.ഗ്രേറ്റ് :)

ഹരീഷ് തൊടുപുഴ said...

രണ്ടാമൂഴം ഇതിനോടടുത്തുതന്നെ പറയുന്നു!!!

ആത്മ said...

വലിയമ്മായി,
നന്ദി! :)

ഹരീഷ് തൊടുപുഴ,
എന്റെ അനിയനും രണ്ടാമൂഴത്തെപ്പറ്റിയൊക്കെ പറയും. ഭീമന്റെ കഥയാവും അല്ലെ,വായിക്കാന്‍ വലിയ ആഗ്രഹമുണ്ട്. അതുപോലും വായിക്കാതെയാണ് ആത്മ എഴുതാനെന്നും പറഞ്ഞ് കച്ചകെട്ടിയിറങ്ങിയത്.

ഹരീഷ് തൊടുപുഴ said...

രണ്ടാമൂഴം ഒന്നു വായിക്കേണ്ടതുതന്നെയാണ് ട്ടോ.
ഭീമന്റെ ദൃഷ്ടിയില്‍ നിന്ന് മഹാഭാരതകഥ വിവരിച്ചിരിക്കുന്നു..

ആത്മ said...

ദൈവം സഹായിക്കട്ടെ,
എല്ലാം ഒരിക്കല്‍ വായിക്കണം. :)

അനിയനോട് ചോദിച്ചിട്ടുണ്ട് ഒന്ന് കൊടുത്തയക്കാന്‍.

ശ്രീഹരി::Sreehari said...

ശീവാജി സാവന്തിന്റെ കര്‍‌ണന്‍ വായിച്ചില്ലെങ്കില്‍ അതും കൂടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം

ആത്മ said...

കര്‍ണ്ണനെപ്പറ്റിയുള്ള ബുക്കും വാങ്ങി വായിക്കും.
പുസ്തകത്തിനെപ്പറ്റി പറഞ്ഞു തന്നതിനു വളരെ വളരെ നന്ദി :)

Raji said...

assalaayirikkunnu....valare ishtappettu eee kavitha...:-)

ആത്മ said...

Raji,
thanks :-)