Monday, March 9, 2009

ആഗ്രഹങ്ങള്‍

അവള്‍, കമന്റ് കിട്ടാത്തതലുപരി
ഒന്നും എഴുതാനില്ലാതാവുമ്പോള്‍ വിഷമിക്കുന്നു
പണമില്ലാത്തതിലുപരി
അതു സ്വാതന്ത്ര്യമായി ചിലവാക്കാനാവാത്തതില്‍ വിഷമിക്കുന്നു
ആഹാരമില്ലാത്തതിലുപരി
അത് ഉണ്ടായിട്ടും കഴിക്കാനാവാത്തതില്‍ വിഷമിക്കുന്നു

മുകിലോളം അഴല്‍ മനസ്സിലുണ്ടെങ്കിലും
മതിയാവോളം കരയാനാവാത്തതില്‍
ചിരിക്കാനാശയുണ്ടെങ്കിലും കൊതിതീരുംവരെ
ചിരിക്കാനാവാത്തതില്‍;

നിന്നെ കാണാന്‍ കടലോളം ആഗ്രഹമുണ്ടെങ്കിലും
കാണാനാവാത്തതില്‍
നിന്റെ സ്വരം കേള്‍ക്കാന്‍ കൊതിയുണ്ടെങ്കിലും
കേള്‍ക്കാനാവാത്തതില്‍
നീ ആരെന്നറിയാന്‍ ആശയുണ്ടെങ്കിലും
സഫലമാകില്ലാത്തതില്‍;

കടലോളം വെള്ളമുണ്ടെങ്കിലും
ദാഹം തീര്‍ക്കാനാവാത്തതില്‍
കുന്നോളം സ്നേഹമുണ്ടെങ്കിലും
ചൊരിയാനാവാത്തതില്‍
വാനോളം സ്വപ്നമുണ്ടെങ്കിലും
സാഷാത്ക്കരിക്കാനാവാത്തതില്‍

മയിലോളം കൊതി മനസ്സിലുണ്ടെങ്കിലും
ചടുല നടനമൊന്നാടാനാവാത്തതില്‍
കുയിലോളം നാദം മനസ്സിലുണ്ടെങ്കിലും
മധുരമായൊന്ന് പാടാനാവാത്തതില്‍

[തല്‍ക്കാലം മതിയാക്കാം അല്ലെ, ഇനിയും ചിലപ്പോള്‍ തുടര്‍ന്നേക്കും...
പക്ഷെ, ഇതൊന്നും ആത്മയുടെ ആഗ്രഹങ്ങളല്ലേ, ചുറ്റും കാണുന്ന മനുഷ്യരുടേതാണ്. പറഞ്ഞില്ലെന്നു വേണ്ട. വേണമെങ്കില്‍ ഒരു ചെറുപ്പക്കാരിയുടെ/ചെറുപ്പക്കാരന്റെ ചിന്തകളായി കണക്കാക്കാം...]

7 comments:

സു | Su said...

ആഗ്രഹങ്ങൾ മനുഷ്യനെ ജീവിക്കാൻ ചിലപ്പോൾ പ്രേരിപ്പിച്ചേക്കും. അത്യാഗ്രഹങ്ങൾ മനുഷ്യനെ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ച അവസ്ഥയിലാക്കും.

കഴിയാവുന്നത് ചെയ്തുകൊണ്ടിരിക്കുക. വിധിയോടൊപ്പം ചേർന്നുപോവുക.

ആത്മ said...

എഴുതുന്നതാണോ അത്യാഗ്രഹം?
അതോ വെറുതേ എഴുതാന്‍ വേണ്ടി മാത്രം ഓരോന്ന് ഇമാജിന്‍ ചെയ്യുന്നതോ?!

വല്യമ്മായി said...

ആദ്യ ഖണ്ഡിക മാറ്റി ഒന്നു കൂടി എഡിറ്റിയാല്‍ അസ്സല്‍ വരികളായേനെ :)

ആത്മ said...

എങ്ങിനെയെന്നറിയില്ല അമ്മായി.
മനസ്സില്‍ തോന്നിയത് അതുപോലെ വാരിവലിച്ച്
എഴുതിപ്പോയതാണ് . അതുകൊണ്ടാണ് ഇങ്ങിനെയൊക്കെ ആയിപ്പോയത്. നന്നാക്കാന്‍
ശ്രമിക്കാം ട്ടൊ :)

സു | Su said...
This comment has been removed by the author.
സു | Su said...

ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യാൻ വേണ്ടി കാത്തുനിൽക്കുമ്പോൾ നമുക്ക് പറ്റില്ലെന്ന് ഉറപ്പുള്ളത് ആഗ്രഹിച്ച് സമയം പാഴാക്കുക. ആ ആഗ്രഹം അത്യാഗ്രഹം.

എഴുതാനില്ലാതാവുമ്പോൾ വിഷമിക്കുന്നതിനുപകരം എഴുതിയത് കണ്ട് സന്തോഷിക്കുക. മതിയാവോളം എന്നുവെച്ചാൽ കുറച്ച് കരയാൻ പറ്റും. അതും കൂടെ പറ്റാത്തവരെക്കുറിച്ച് ആലോചിക്കുക. അങ്ങനെയങ്ങനെ വെറുതേ ആലോചിച്ചുണ്ടാക്കുന്ന ദുഃഖങ്ങൾ കൂടുതൽ ആലോചിച്ച് നമ്മുടെ സന്തോഷങ്ങളാക്കിമാറ്റാം.

പിന്നെ മലയാളം പുസ്തകങ്ങൾ വായിക്കേണമെങ്കിൽ രേഷ്മയുടെ ബ്ലോഗിൽ പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതൊന്ന് നോക്കൂ സമയം കിട്ടുമ്പോൾ. കിട്ടുന്നത് വായിക്കൂ. രേഷ്മയാണ് ആദ്യത്തെ വനിതാ മലയാള ബ്ലോഗർ.

Link

ഇതാ.

ആത്മ said...

കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിത്തന്നതിനും
ലിങ്ക് തന്നതിനും ഒക്കെ വളരെ നന്ദി! :)

പക്ഷെ, ആത്മയ്ക്ക് എല്ലാം മനസ്സിലായോ എന്നറിയില്ല. അത്രയ്ക്ക് വിശേഷബുദ്ധിയുണ്ടായിരുന്നെങ്കില്‍ ആരും കാര്യമായി തുണയ്ക്കില്ലാതെ, വലിയ തയ്യാറെടുപ്പൊന്നുമില്ലാതെ, ഇവിടത്തെ നിയമങ്ങളും ചിട്ടകളും ഒന്നും നന്നായറിയാതെ, ഈ ബ്ലോഗ് ലോകത്തില്‍ അപ്രതീക്ഷിതമായി വന്ന് കോമാളി വേഷം കെട്ടുമായിരുന്നോ,

പിന്നെ എല്ലാം ദൈവത്തിന്റെ ഓരോ തമാശയായി
എടുത്ത് അങ്ങ് മുന്നോട്ടു പോകുന്നു...