Saturday, March 7, 2009

ഉത്തരം തേടി

മുത്ത് ചിപ്പിക്കുള്ളില്‍
ഒളിഞ്ഞിരിക്കുന്നതെന്തിനാണ്?
നിറയെ മുള്ളുകളാല്‍
എന്തിനാണ് റോസാച്ചെടി ചുറ്റപ്പെട്ടിരിക്കുന്നത്?
തീരെ മൃദുവായ പഴങ്ങള്‍
പരുക്കനും കട്ടിയുള്ളതുമായ പുറം തോടാല്‍
ചുറ്റപ്പെട്ടിരിക്കുന്നതെത്തിനാണ്?
നിന്നെ പരുക്കരായ മനുഷ്യരുടെ ഇടയില്‍
ജീവിക്കാന്‍ വിട്ടതെന്തിനാണ് ചില പാവങ്ങളെ?
ഹൃദയം, വാരിയെല്ലാല്‍ ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്‌?
ആത്മാവ്, അതിലും പരുക്കനായ മനസ്സിനാല്‍‍
ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്?

6 comments:

ഹരീഷ് തൊടുപുഴ said...

ചുറ്റിനും നിറയെ കശ്മലന്മാരല്ലേ; അതുകൊണ്ടവും...

ആത്മ said...

:)

വല്യമ്മായി said...

മനോഹരിതയ്ക്കൊരു സുരക്ഷിതവലയം തിര്‍ത്തതാകാം പ്രകൃതി :)

കറുപ്പ് പ്രതലത്തിലുള്ള വെളുത്ത പുള്ളിക്കേ ഭംഗിയുണ്ടാകൂ,ഒരിറ്റ് ഉപ്പിട്ടാല്‍ പായസത്തിനു മധുരം കൂടുന്ന പോലെ :)

ആത്മ said...

ഉപ്പിട്ടാല്‍ പായസത്തിനു മധുരം കൂടുമോ!
എനിക്കു വയ്യ, ഈ അമ്മായി ഒരു അറിവിന്റെ കലവറ തന്നെ! :)

വല്യമ്മായി said...

എന്നു വെച്ച് ഒന്നാകെ ഉപ്പ് കോരിയിടല്ലേ,മധുരം തെളിയാനായി ഒരു നുള്ള് ഉപ്പിടുന്ന കാര്യമാണേ പറഞ്ഞത് :)

ആത്മ said...

ശരി :)