Saturday, February 21, 2009

വെളിച്ചം വരുന്ന വഴി

വെളിച്ചത്തിനായി അവള്‍


കേണു


ഒരു തപസ്വിനിയെപ്പോലെ


ഒന്നിലും സന്തോഷം കണ്ടെത്താനാവാത്ത


തന്റെ മനസ്സിനെ അവള്‍
ശപിച്ചു


ഒടുവില്‍


അവളുടെ പിടച്ചില്‍ കണ്ട് മനസ്സലിഞ്ഞ


അയാള്‍


തന്ത്രപൂര്‍വ്വം


അവളെ ഒരു അഗാധ ഗര്‍ത്തത്തിലേക്ക്


വലിച്ചെറിഞ്ഞു


ഗര്‍ത്തം അടച്ചു


ഗര്‍ത്തത്തിലെ ഇരുട്ടിലിരുന്ന്


അവള്‍


വീണ്ടും വിലപിച്ചു


വെളിയില്‍ താന്‍ സന്തോഷവതിയായിരുന്നുവല്ലൊ


എന്നോര്‍ത്ഥ് ദുഃഖിച്ചു


വെറുതെ വിഷമിച്ചതിന്


ലജ്ജിച്ചു


അല്‍ഭുതമെന്നു പറയട്ടെ


കാലാവധി പൂര്‍ത്തിയാക്കപ്പെട്ട


തടവുപുള്ളിയെപ്പോലെ


അവള്‍


വെളിയിലാക്കപ്പെട്ടു


പെട്ടെന്ന്


അവള്‍ക്ക് താന്‍ ചവിട്ടി നില്‍ക്കുന്ന


മ്ണ്ണു മുതല്‍


ശ്വസിക്കുന്ന ശ്വാസം വരെ


തന്നെ സ്നേഹിക്കുന്നതായി


അനുഭവപ്പെട്ടു!


പിന്നീടവള്‍


ഏകാന്തതയെ ഭയപ്പെട്ടില്ല


സ്നേഹത്തിനായി


കേണില്ല


No comments: