Thursday, February 12, 2009

റയിന്‍ കോട്ട്

Rain Coat എന്ന സിനിമ കണ്ടു. 'Namesake' എന്ന ബുക്കില്‍ ഒരു ‘ഓവര്‍ കോട്ടിനെ ’നെപറ്റി പറയുന്നുണ്ടല്ലൊ, Nikolai Gagol ന്റെ. അതായിരിക്കും എന്നു കരുതി എടുത്തതാണ്. പക്ഷെ ഇത് ആ കഥയല്ല. ഇത് O. Henry യുടെ The gift of the Magi യെ ആസ്പദമാക്കിയുള്ളതാണ്. (ഞാന്‍ വായിച്ചിട്ടില്ല, കേട്ടിട്ടും ഇല്ല)

സിനിമ കണ്ടപ്പോള്‍ തോന്നിയത്, (സത്യം പറഞ്ഞാല്‍ എനിക്കിത്തരം സിനിമയെപ്പറ്റി എഴുതാനോ മനസ്സിലാക്കാനോ പോലും അറിയില്ല എന്നു തോന്നി. എങ്കിലും ശ്രമിക്കട്ടെ, ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലൊ)

മനു എന്ന തൊഴില്‍ രഹിതനായ യുവാവ് (അജയ് ദേവ്ഗണ്‍) ജോലിയന്വേക്ഷിച്ച് നഗരത്തില്‍ എത്തുന്നതും അവിടെയുള്ള തന്റെ സുഹൃത്തിന്റെ വീട്ടില്‍ തങ്ങുന്നതും, ചെറിയ എന്തെങ്കിലും ബിസിനസ്സ് ചെയ്യാനായി അവിടെതന്നെയുള്ള കൂട്ടുകാരില്‍ നിന്നും കാശു കടം വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍, ആ നഗരത്തില്‍ തന്നെ വിവാഹിതയായി ജീവിക്കുന്ന തന്റെ കളിക്കൂട്ടുകാരി കാമുകി നീരുവിനെ (ഐശ്വര്യാ റായ്) കണ്ടു സുഖവിവരം അറിയാന്‍ കൂടി ശ്രമിക്കുന്നു. സുഹൃത്തിന്റെ ഭാര്യ അയാള്‍ക്ക് മഴ നനയാതിരിക്കാന്‍ ഒരു റയിന്‍ കോട്ട് കൊടുക്കുന്നു. സത്യത്തില്‍ റയിന്‍ കോട്ടിനു വലിയ പ്രാധാന്യമൊന്നുമില്ല.

മനു അടച്ചിട്ടിരിക്കുന്ന ഒരു വലിയ ബംഗ്ലാവില്‍ നീരുവിനെ കാണുന്നു. അവള്‍ തന്റെ ഭര്‍ത്താവ് വലിയ ബിസിനസ്സുകാരനായി വെളിനാടിലൊക്കെ അലയുന്നതുകാരണം താന്‍ എപ്പോഴും ഒറ്റയ്ക്കാണെന്നും രണ്ടു ജോലിക്കരുള്ളത് വെളിയില്‍ പോയിരിക്കുന്നു എന്നും തനിക്ക് പ്ലയിനില്‍ ബാത്ത് റൂമില്‍ കയറാനന്‍ മടിയായതുകൊണ്ട് ഭര്‍ത്താവിനോടൊപ്പം പോകുന്നില്ലെന്നും ഒക്കെ ബാലിശമായി ധാരാളം കാശുള്ള ഒരാളിന്റെ ബോറടിച്ച ഭാര്യയെപ്പോലെ പറയുന്നു.

കുറെക്കഴിയുമ്പോല്‍ മനുവും ഒരു കഥ കെട്ടിച്ചമയ്ക്കുന്നു തനിക്കൊരു ഓഫീസുണ്ടെന്നും ടി. വി സീരിയല്‍ എടുക്കുകയാണെന്നും തനിക്കൊരു മിടുക്കി സെക്രട്ടറി ഉണ്ടെന്നും ഒക്കെപറഞ്ഞ് അവളെ അസൂയപിടിപ്പിക്കുന്നു.

ഇടയ്ക്ക് അവള്‍ അയാളുടെ റയിന്‍ കോട്ടും വാങ്ങി വെളിയില്‍ ഭക്ഷണം വാങ്ങാന്‍ പോകുമ്പോള്‍ വീടിന്റെ യധാര്‍ത്ഥ ഉടമസ്ഥന്‍ വന്ന് കതകുതട്ടുന്നു. അകത്തു വരുന്ന അയാള്‍ സത്യങ്ങള്‍ വെളിപ്പെറ്റുത്തുന്നു. ശരിക്കും ആ മാളിക തന്റെതാണെന്നും, വാടകയക്ക് താമസിക്കുന്ന നീരുവും ഭര്‍ത്താവും കടം കാരണം പൊറുതി മുട്ടി, ആ വീട് ഒരു ഫര്‍ണീച്ചര്‍ ഗോഡൌണ്‍ ആയി ഉപയോഗിക്കുകയാണെന്നും, ബാത്ത് റൂമിലാണ് കിടപ്പും മറ്റും. (അതാകും അവള്‍ തനിക്ക് ബാത് റൂമില്‍ കയറാന്‍ ഭയമെന്നു പറയാന്‍ കാരണം ) എല്ലാം കേട്ട് സ്തബ്തനായ അയാള്‍ താന്‍ കടമായി പലരില്‍ നിന്നും പിരിച്ച് തുക കൊടുത്ത് തല്‍ക്കാലം തന്റെ കളിക്കൂട്ടുകാരിയെ ആട്ടിയിറക്കരുതെന്ന് പറഞ്ഞ് പോകുന്നു.

തിരിച്ച് ഭക്ഷണവുമായി വരുന്ന അവള്‍ ആയാളെ ഊട്ടി, തിരിച്ചയക്കുന്നു. തിരിച്ച് കൂട്ടുകാരന്റെ വീട്ടിലെത്തി റയിന്‍ കോട്ട് തിരിച്ചേല്‍പ്പിക്കുമ്പോള്‍ കൂട്ടുകാരന്റെ ഭാര്യ റയിന്‍കോട്ടി നകത്തു നിന്നും ഒരു കവര്‍ എടുത്ത് കൊടുക്കുന്നു. അതില്‍ നീരുവിന്റെ കുറച്ച് ആഭരണങ്ങളും ഒരു കത്തും ആയിരുന്നു. അവര്‍ രണ്ടുപേരും സ്വന്തം നിവൃത്തികേട് മറച്ചുവച്ചും പര‍സ്പരം സഹായിക്കുകയായിരുന്നു.

പ്രേമത്തിന്റെ നിരര്‍ത്ഥകതയോ, ജീവിതത്തിന്റെ നിരര്‍ത്ഥകയോ അതെടുത്തുകാട്ടുന്നത് എന്ന് ഒന്ന് ശങ്കിച്ചെങ്കിലും ഒരു യധാര്‍ത്ഥ സ്നേഹം നേരില്‍ കണ്ട പ്രതീതി തോന്നി സിനിമ കണ്ടു കഴിഞ്ഞപ്പോള്‍. ആദ്യം നായിക പ്രേമത്തെ ത്വജിച്ച് സാമ്പത്തിക ഭദ്രതയ്ക്ക് മുന്‍ തൂക്കം കൊടുക്കുന്നു. പക്ഷെ, രണ്ടും കൈവിട്ടുപോകുന്നതാണ് കഥ. ഒടുവില്‍ ദാരിദ്രത്തിന്റെ നടുവിലും അന്യോന്യം സഹായിക്കുന്ന കാമിതാക്കള്‍ പ്രേമം തന്നെയാണ് വിലപ്പെട്ടതെന്ന് തെളിയിക്കുന്നു. എങ്കിലും, ഒരു നിമിഷം ചഞ്ചലരായിപ്പോകുന്നു. പ്രേമബന്ധത്തെക്കാളുമൊക്കെ എത്രയോ പ്രാധാന്യം സാമ്പത്തിക സുരക്ഷിതത്വത്തിനുണ്ട്. ഒരു പ്രേമബന്ധം കൊണ്ട് സന്തോഷിക്കുന്നത് ഇരു വ്യക്തികള്‍ മാത്രമാണെങ്കില്‍, സാമ്പത്തിക ഭദ്രത സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പ്രേമവും വിവാഹവും ഒക്കെ സമ്പത്തിനെ മാത്രം അധിഷ്ടിതമാക്കിയല്ലാതാകുമ്പോള്‍; പ്രേമത്തിനും സാമ്പത്തിക ഭദ്രതയ്ക്കും തുല്യ പ്രാധാന്യം കൊടുക്കുമ്പോള്‍; പ്രകൃതിയിലും സംതുലിതാവസ്ത കൈവരുന്നു.

[തെറ്റുകള്‍ പിറകേ തിരുത്തും]

2 comments:

സു | Su said...

ഞാൻ കുറേനാൾ മുമ്പ് കണ്ടു. നന്നായി തോന്നി. അജയ് ദേവ്‌ഗൺ എനിക്കിഷ്ടമുള്ള ഒരു നടനാണ്.

ആത്മ said...

എനിക്കും! :)