Tuesday, February 10, 2009

സന്തുലനം

ഇന്നലത്തെ കഥ ഇന്ന് വേറൊരാംഗിളില്‍ നിന്നു
പറഞ്ഞു നോക്കട്ടെ,

അവരുടെ വേരറ്റുപോയ സൌഹൃദങ്ങള്‍
അരക്കിട്ടുറപ്പിക്കാന്‍ അവര്‍ അവളെ
തിരഞ്ഞെടുക്കുകയായിരുന്നു.

അവള്‍ക്ക് വേണ്ട മനക്കട്ടിയുണ്ടോന്ന്
സംശയിച്ച് മാതാപിതാക്കള്‍ക്ക്
അവള്‍ ധൈര്യമേകി.
‘താന്‍ സ്നേഹത്തെക്കാളും
ഫാമിലി വാല്യൂസിന് പ്രാധാന്യം കൊടുക്കുന്നു’
എന്നുറക്കെ പ്രഖ്യാപിച്ച്
തലയുയര്‍ത്തിപ്പിടിച്ച്
അവള്‍ യാത്രയായി
അന്യനാട്ടിലേക്ക്.

അവളെ വേര്‍പെട്ട ദുഃഖത്തില്‍ തളര്‍ന്നുപോയ മാതാവ്
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു
വെറുതെ
വിരഹം സഹിക്കാനാവാഞ്ഞതുകൊണ്ട് മാത്രം.

ഒരു ഹോസ്റ്റലില്‍ പോയി ജീവിക്കുന്നതുപോലെ
അത്ര എളുതല്ല അന്യനാട്ടില്‍ അന്യവീട്ടില്‍
ജീവിക്കുന്നതെന്ന് അവള്‍ക്കും മനസ്സിലായി,
അവളെ കൊണ്ടുവന്നവര്‍ക്കും മനസ്സിലായി

ചെടിനടുകയല്ല അവളുടെ ഇനിയത്തെ
കടമകളെന്നറിയാവുന്ന ഉടമസ്ഥര്‍
അവര്‍ സുരക്ഷിതയായി നന്നായി
ജീവിക്കാന്‍ പാകത്തിന്
ഒരിടത്ത് താമസിപ്പിക്കുന്നതായിരുന്നു

അവര്‍ വിജയിക്കുന്നു എന്നു തോന്നിയതൊക്കെ
അവളുടെയും വിജയമായിരുന്നു.
ഓരോരുത്തര്‍ക്കും ഓരോ റോളുകളായിരുന്നു.
അവളുടെ റോള്‍ അംഗീകരിക്കാനുള്ള മടിവരുമ്പോള്‍
വെറുതെ അവള്‍ ഭാവന ചെയ്തുണ്ടാക്കിയ
ദുഃഖങ്ങളൊഴികെ
അവള്‍ക്ക് വലിയ ദുഃഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല

പ്രൈവസി തകര്‍ക്കുന്ന ബന്ധങ്ങളില്‍
നിന്നും സ്വയം മാറിനിന്നത്
ഏകാന്തതയെ അവള്‍ അത്രമേല്‍
ഇഷ്ടപ്പെടുന്നതുകൊണ്ടായിരുന്നു

ഏകാന്തതയും ജീവിതവും തമ്മിലുള്ള
ബാലന്‍സ് തകരുമ്പോള്‍ മാത്രം
അവള്‍ ഭയവിഹ്വലയായി

ജീ‍വിതം തന്നെ എല്ലാറ്റിന്റെയും
ഒരു സന്തുലനമല്ലെ
ബാലന്‍സ് തകരുമ്പോള്‍
തകരുന്നു ജീവിതം
എങ്ങും

2 comments:

സു | Su said...

ഭാവനയിലുണ്ടാക്കുന്നതല്ലാതെ അവൾക്ക് വലിയ ദുഃഖങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഏകാന്തത ഇല്ലാതാവുമ്പോൾ എന്തിനുപേടിക്കണം? അതും ജീവിതത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ മാറ്റം എന്നു കരുതിയാല്‍പ്പോരേ? ജീവിതത്തിന്റെ ബാലൻസ് തെറ്റാതെ നോക്കുന്നത് നല്ലത് തന്നെ. പക്ഷേ ഏകാന്തതയും ജീവിതവും ഒക്കാതെ വരുമ്പോഴാണ് ബാലൻസ് തെറ്റുന്നത് എന്നു വിചാരിക്കാതിരിക്കുന്നതാണ് നല്ലത്. ഏകാന്തത പോവുമ്പോൾ ജീവിതത്തിലേക്ക് എന്തെങ്കിലും കടന്നുവരുമ്പോൾ അപ്പോൾ അതാണ് നല്ലത് എന്നു കരുതുക. വീണ്ടും ഏകാന്തതയാവുമ്പോൾ അതാണ് അപ്പോൾ നല്ലത് എന്നു കരുതുക. മാറിമാറിപ്പോകുന്നതാണല്ലോ ഈ ജീവിതം എന്നു പറയുന്നതുതന്നെ. ഒന്നും സ്ഥിരമായി നിലനിൽക്കുന്നതല്ലെന്ന് ആത്മാജിയോട് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ഉണ്ട് എന്നതിൽ നിന്നും പലതും ഉണ്ടായിരുന്നു എന്ന സ്ഥിതിയിലേക്ക് മാറും. ഉണ്ടായേക്കാം എന്ന സ്ഥിതിയിൽ നിന്ന് ഉണ്ട് എന്നും മാറും.

അതുകൊണ്ട് ആത്മാജി സന്തോഷമായിട്ട് ജീവിക്കുക. ആത്മാജിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി എന്നു വിചാരിക്കുക. എന്നാൽ ഒന്നിന്റേം ബാലൻസ് തെറ്റുകേം ഇല്ല. അഥവാ തെറ്റിയാലും ആത്മാജിയ്ക്ക് ഒരു പ്രശ്നം ഉണ്ടാവേം ഇല്ല.

(എന്നെ ഓടിക്കരുത്. വേണമെങ്കിൽ ഓട്ടോ വിളിച്ചിട്ട് പോയ്ക്കോളാം. വയസ്സായില്ലേ. ഓടാനൊന്നും വയ്യ.) ;)

ആത്മ said...

:)