Thursday, January 8, 2009

മായ

കോവിലിലെ
ചലിക്കാനാവാത്ത
കല്ലില്‍ കൊത്തിവച്ചിരിക്കുന്ന
കാവല്‍ ദേവതയുടെ മുന്നില്‍
തെല്ലൊരഹം ഭാവത്തോടെ
ഞാന്‍ നിന്നു.
ഞാന്‍ നല്ല വേഷമാണ്
ധരിച്ചിരിക്കുന്നത്.
എന്റെ കൂടെ എന്റെ
ബന്ധുക്കളുണ്ട്.
എനിക്ക് ചലിക്കാം.
വര്‍ത്തമാനം പറയാം.

പെട്ടെന്ന്
കാവല്‍ ദേവത
ചോദിച്ചു,
നിനക്കെന്താണ് ഇത്ര അഹംഭാവം?
ചലിക്കാമെന്ന ഗര്‍വ്വാണോ?
സംസാരിക്കാമെന്ന ഗര്‍വ്വോ?
അതോ ബന്ധുബലമുണ്ടെന്നെ ഗര്‍വ്വോ?
കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍
ഒക്കെയും നിഷ്പ്രഭമാകും.
അന്ന് നിനക്ക് ചലിക്കാനാവില്ല
സംസാരിക്കാനുമാവില്ല
നിന്റെ ബന്ധുക്കള്‍ കൂടെയുണ്ടാവില്ല
നീ ഈ ഭൂമിയിലേ കാണില്ല.
നീ ഇവിടെ വന്നുവെന്നോ,
ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നോ പോലും
ഒരു തെളിവുമുണ്ടാകില്ല.
പക്ഷെ,
ഒരു പക്ഷെ,
അന്നും
ഞാനുണ്ടാകും
ഇവിടെ.
പിന്നെ എന്നില്‍ നിന്ന് നിനക്ക്
എന്ത് മെച്ചമാണുള്ളത്?

അതെ ഒരു പ്രത്യേകതയുമില്ല
ദേവീ
ഞാന്‍ വെറും
ഒരു മായ

16 comments:

നിഴല്രൂപന്|nizhalroopan said...

അഹം ബ്രഹ്മത്തില്‍ എത്തുമൊ ആത്മ? :)

ആത്മ said...

ചിലപ്പോള്‍ എത്തിയേക്കും..:)

ഇലയ്ക്കും, മുള്ളിനും,പൂവിനും, മൊട്ടിനും, വണ്ടിനും, ശലഭത്തിനും, വണ്ടിനും, പുഴുവിനും,,കായിനും, കിളിയ്‍ക്കും, പ്രകൃതിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും, ദോഷം വരാതെ ജീവിക്കാന്‍ അതല്ലേ മാര്‍ഗ്ഗമുള്ളൂ

നിഴല്രൂപന്|nizhalroopan said...

അങ്ങനെയെങ്കില്‍ ഇതാ പിടിച്ചൊ എന്റെ വക ഒരു രുദ്രാക്ഷം! [ഇരിക്കട്ടെ, ഒരു വഴിക്ക് ഇറങ്ങുകയല്ലെ :) ]

ആത്മ said...

അയ്യോ! രുദ്രാക്ഷം കൊടുക്കാനൊക്കെ ചില നിയമങ്ങളുണ്ട്. കുറഞ്ഞത് 50 വയസ്സെങ്കിലും ആവണം, പിന്നെ ഹിമാലയത്തിലോ എവറസ്റ്റിലോ
എങ്ങാനുമൊക്കെ പോയി പത്തിരുപത്തഞ്ച് വര്‍ഷം
തപസ്സു ചെയ്യണം, പിന്നെയും എന്തൊക്കെയോ ഗുലുമാലുകളുണ്ട്. അതുകൊണ്ട് ഇപ്പം വേണ്ട ട്ടൊ.
എന്തായാലും തരാമെന്നു പറഞ്ഞതിനു താങ്ക്സ് :)

കുമാരന്‍ said...

നല്ല കവിത

ആത്മ said...

നന്ദി

തറവാടി said...

ഓ.ടൊ ആദ്യം ന്‍‌റ്റെ കെട്ട്യോളെപ്പോലെ കൈവിട്ടുപോയോ ? ;)
ചിന്ത നല്ലത് :)

...പകല്‍കിനാവന്‍...daYdreamEr... said...

എല്ലാം മായ.. ആശംസകള്‍.

ആത്മ said...

തറവാടിജി,
വലിയമ്മായി ആത്മീയമായി ആത്മയെക്കാള്‍ വളരെ പടവുകള്‍ക്ക് മുകളില്‍ നില്‍ക്കുന്നതായാണ് തോന്നിയിട്ടുള്ളത്.

കയ്യില്‍ കിട്ടിയാലല്ലേ പോവൂ. ആത്മയ്ക്ക് ആത്മയെപ്പോലും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല.
മനസ്സില്‍ ഇപ്പോല്‍ തോന്നിയത് എഴുതിയതാണ്. ഇതിന്റെ അര്‍ത്ഥം ആത്മയ്ക്കും മനസ്സിലായില്ല. സാരമില്ല, തറവാടിജി ആളുകളെ ചുറ്റിക്കുന്ന കമന്റുകള്‍ ഇടയ്ക്കിടെ എഴുതാറുണ്ടല്ലൊ അല്ലെ, :)

ആത്മ said...

പകല്‍കിനാവന്‍,
ആശംസകള്‍ക്ക് നന്ദി.

lakshmy said...

ഒന്നും ബാക്കിയാക്കാതെ അങ്ങിനെ മാഞ്ഞു പോകുക എന്നത് ഒരാശ്വാസവുമല്ലേ. ബാക്കിയാവുന്നതെല്ലാം വേദനിപ്പിക്കാനാണ്. ഒന്നും ബാക്കി നിർത്താതെ പോകണം എന്നാണ് എന്നോട് എന്റെ മനസ്സു പറയുന്നത്.
നല്ല വരികൾ ആത്മ

ആത്മ said...

നന്ദി

ആര്യന്‍ said...

"ഒരു പക്ഷെ,
അന്നും
ഞാനുണ്ടാകും
ഇവിടെ"

അന്നും, ഈ ബ്ലോഗും, അതിലെ രചനകളും ഇവിടെ ഉണ്ടായിരിക്കട്ടെ...

നല്ല പോസ്റ്റ്.

പിന്നെ ലക്ഷ്മി പറഞ്ഞതു പോലെ, ഒന്നും ബാക്കിയാക്കാതെ മാഞ്ഞു പോവുന്നതിനേക്കാള്‍ കഷ്ടം എന്തുണ്ട്...?

നമ്മുടേതായ ഒരു കാല്പ്പാടെന്കിലും ബാക്കി വേണ്ടേ, ഈ നശ്വര ലോകത്തില്‍!

ആത്മ said...

ആര്യന്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഒരു കാല്‍പ്പാടു പോലും ശേഷിപ്പിക്കാതെ നമ്മുടെ മുന്നെ
എത്രയോ ജന്മങ്ങള്‍ പോയി മറഞ്ഞു..
നാമും അങ്ങിനെയൊക്കെ തന്നെ.. അങ്ങു പോകും..
ബ്ലോഗ് എന്നും ഉണ്ടായിരുന്നെകില്‍...
എന്നൊക്കെ പ്രതീക്ഷിക്കാം..

തറവാടി said...

നല്ല ഉയര്‍ന്ന ചിന്ത എന്നംഗീകരിച്ചതിനലാണ്‌ ' കൈ വിട്ട് പോയോ ' എന്നു പറഞ്ഞത്. തമാശ പറയാന്‍ തീരെ വശമില്ല :)

ആത്മ said...

തറവാടിജി,
ഇത്തവണത്തെ കമന്റ് നന്നായി മനസ്സിലായായിരുന്നു.ആത്മ എഴുതിയ മറുപടിയാണ് ആത്മയ്ക്ക് മനസ്സിലായില്ലെന്നെഴുതിയത്.:)
പക്ഷെ,തറവാടിജി മുന്‍പ് ചിലപ്പോഴൊക്കെ എഴുതിയത് പലതും ചുറ്റിച്ചുകളഞ്ഞു. വലിയമ്മായി എഴുതുന്നതും കുറെ പ്രാവശ്യം വായിക്കുമ്പോഴെ ചിലപ്പോല്‍ അര്‍ത്ഥം പിടികിട്ടൂ.

പിന്നെ, വലിയമ്മായിയും തറവാടിജിയും തമ്മിലുള്ള ബന്ധവും ആദ്യമൊക്കെ രണ്ടുപേരും ഇവിടെ വരുമ്പോള്‍ അറിയില്ലാതിരുന്നു. പിന്നെ ഒരിക്കല്‍ അവിടെ വന്ന് ബ്ലോഗ് വായിച്ചപ്പോഴാണ്
മനസ്സിലായത്. :)