Saturday, January 31, 2009

ക്ഷണപ്രഭാചഞ്ചലം

ഞാന്‍ രണ്ടു ഫോട്ടോകള്‍ ഇവിടെ സേവ് ചെയ്ത് വച്ചിരുന്നു.
അബദ്ധത്തില്‍
അത് ഡിലീറ്റ് ആയിപ്പോയി
കോപ്പി എടുത്തു വയ്ക്കാനുമായില്ല.
എവിടെയായിരിക്കും ആ പൂക്കളിപ്പോള്‍?
അന്തരീക്ഷത്തിലോ?
അതോ
അതിനുമപ്പുറം
അന്തതയിലേയ്ക്കോ?
ഡിലീറ്റ് ആയില്ലായിരുന്നെങ്കില്‍
എനിക്കതിവിടെ പോസ്റ്റ് ചെയ്യാമായിരുന്നു.
കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാനുമായേനെ.
എന്തുചെയ്യാന്‍!
എല്ലാം മായാജാലം!
ഇന്ന് കാണുന്നവരെ നാളെകാണില്ല!
ആണുങ്ങളൊക്കെ പെണ്ണായി മാറുന്നു!
പെണ്ണുങ്ങളൊക്കെ ആണായി മാറുന്നു!
ഒന്നായ നിന്നെയിഹ രണ്ടെന്നു കാണുന്നു!
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നു!

ചിലപ്പോള്‍ തുടരും

6 comments:

sreeNu Guy said...

തുടരൂ

ശ്രീഹരി::Sreehari said...

"ചിലപ്പോള്‍ തുടരും"

പേടിപ്പിക്യാണോ?

ആത്മ said...

sreeNu,
തുടരാം

ആത്മ said...

ശ്രീഹരി,

പേടിപ്പിച്ചതല്ല , നിസ്സംഗതപ്പെട്ടതാണ്.

കോറോത്ത് said...

"ചിത്രങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം, വേഗേനെ നഷ്ടമാം പോസ്റ്റുമതോര്‍ക്ക നീ..." എന്നോ മറ്റോ എഴുത്തച്ചന്‍ പറഞ്ഞിട്ടില്ലേ ...

ആത്മ said...

അതെ. വേഗം നഷ്ടമായിപ്പോയി.
കോറോത്ത് ഇവിടെയൊക്കെ തന്നെ ഉണ്ട് അല്ലെ?!