Saturday, January 24, 2009

തെറ്റും ശരിയും

അവര്‍ പറയുന്നത് മാത്രം ശരി
അവര്‍ ചിന്തിക്കുന്നത് മാത്രം ശരി
അവര്‍ പ്രവര്‍ത്തിക്കുന്നതു മാത്രം ശരി
അവര്‍ ജീവിക്കുന്നതും ശരി

പിന്നെ ഒരാശ്വാസം മാത്രം
ഈ തെറ്റില്‍ നിന്നാണ്
അവരുടെ ശരി ഉണ്ടാകുന്നത്!

8 comments:

വല്യമ്മായി said...

ലോകത്തില്‍ ശരികള്‍ മാത്രമേ ഉള്ളൂ,തെറ്റായിട്ടുള്ളത് ധാരണകള്‍(തെറ്റിദ്ധാരണ) മാത്രം.

ആത്മ said...

വലിയമ്മായി,
കണ്ടതില്‍ വലിയ സന്തോഷം :)
വലിയമ്മായി എഴുതിയതിനെപറ്റി ആലോചിച്ചുനോക്കട്ടെ, ആത്മയ്ക്ക് വെളിച്ചം കിട്ടുമോന്ന്. രണ്ടുദിവസമായി അല്പം
വെളിച്ചക്കുറവായിരുന്നു. നന്ദി.

തറവാടി said...

എന്തും നില നില്‍‌ക്കുന്നത് ബാലന്‍സിങ്ങ് എന്ന തത്വത്തിലാണ്‌ ആയതിനാല്‍ ശരിയുണ്ട് തെറ്റുമുണ്ട്.

ആത്മ said...

ദാ! രണ്ടുപേരുംകൂടി വീണ്ടും ചുറ്റിച്ചുകളഞ്ഞല്ലൊ!
ആത്മ ഇന്നുമുഴുവനും ആലോചിച്ചേ ശരിക്കും
മനസ്സിലാവൂ..:)
നല്ല ചിന്തകള്‍ തന്നതിനു വളരെ നന്ദി.

വേണു venu said...

തെറ്റുള്ളതു കൊണ്ടല്ലേ ശരി ഉണ്ടായത്.
അല്ലാ ഈ ശരാശരി എന്നു പറയുന്നതും തെറ്റിനെ നോക്കിയല്ലേ.

ആത്മ said...

ദാ വീണ്ടും കടങ്കഥ! അയ്യോ ഇനി ഇതിന്റെ അര്‍ത്ഥം എത്രദിവസം എടുത്താല്‍ മനസ്സിലാവാന്‍! :)

lakshmy said...

ഇന്നിന്റെ തെറ്റുകൾ നാളത്തെ ശരികൾ!

ആത്മ said...

ശരിക്കും ശരി!