Thursday, January 8, 2009

നൈമിഷികത

ഓരോ നിമിഷവും
നാം മരിച്ചുകൊണ്ടിരിക്കുകയാണ്
പുനര്‍ജനിച്ചുകൊണ്ടും.
ഇഞ്ചിഞ്ചായി
അണുവണുവായി
അനുനിമിഷം
നാം
മരിച്ചുകൊണ്ടേ ഇരിക്കുന്നു.
നമ്മുടെ ചിന്തകള്‍
നമ്മുടെ കോശങ്ങള്‍
ഒക്കെ ഓരോ നിമിഷവും
മരിച്ചുകൊണ്ടിരിക്കുന്നു.
ചില ചിന്തകള്‍
വല്ലാതെ വെപ്രാളപ്പെട്ട്
തലതല്ലി മരിക്കുമ്പോള്‍
ചിലവ വളരെ ലാഘവത്തോടെ
വിടപറഞ്ഞ് പിരിയുന്നു
നാം ഓരോ നിമിഷവും
മരിച്ചുകൊണ്ടിരിക്കുന്നു
പുനര്‍ജനിച്ചുകൊണ്ടും.

7 comments:

അരങ്ങ്‌ said...

കവിത നന്നായിരിക്കുന്നു. ഓരോ നിമിഷത്തിന്റെയും പിന്നില്‍ മരണത്തിന്റെ പശ്ചാത്തലമുണ്ടെന്ന ധ്യാനം വേദനാജനകമെങ്കിലും സത്യമാണ്‌. നിരന്തരം പുതുതാക്കപ്പെടുന്ന കോടികോശങ്ങല്‍ പോലെ ഒരു പുനര്‍ജ്ജനിയും കവിതയില്‍ നിറയുമ്പോള്‍ കവിത അതിമനോഹരമാകുന്നു. അഭിനന്ദനങ്ങള്‍.

ആത്മ said...

അഭിനന്ദനത്തിനു വളരെ വളരെ നന്ദി.

തറവാടി said...

നല്ല വിഷയം പരത്തിപറയേണ്ടായിരുന്നു. ആ ചിന്ത ഉള്‍ക്കൊണ്ടാല്‍ മാത്രം മതി ലോകം നന്നാവാന്‍.

നരിക്കുന്നൻ said...

എപ്പോഴും ഓർത്തിരിക്കേണ്ട സത്യം.

ആത്മ said...

നന്ദി.

lakshmy said...

നന്നായിരിക്കുന്നു. ആശംസകൾ

ആത്മ said...

ആശംസകള്‍ക്ക് നന്ദി