Sunday, January 18, 2009

സത് സംഗത്വേ നിസ്സംഗത്വം

ഇന്നും ചെടിക്കടയില്‍ പോയി. വിലയുണ്ടെങ്കിലും ഭംഗിയുണ്ട്! കാണുന്നതിനു(ഒത്താല്‍ ഒരു ഫോട്ടോ എടുക്കുന്നതിനും)കാശുകൊടുക്കണ്ടല്ലൊ. അല്ലെങ്കിലും എനിക്കീ വിലയേറെയുള്ള സ്പെഷ്യല്‍ ചെടികളൊക്കെ വാങ്ങാന്‍ പണ്ടേ ഭയമാണ്. നോക്കി വളര്‍ത്താനും സ്പെഷ്യന്‍ അറ്റന്‍ഷന്‍ ആവശ്യമാണ്. പിന്നെ ആരെങ്കിലും അടിച്ചുമാറ്റിക്കൊണ്ടുപോകുമോ, എങ്കില്‍ എല്ലാം തീര്‍ന്നില്ലേ?! (ആ മനോഹരമായി പൂത്തുനില്‍ക്കുന്ന ചെടികളോടും അതേ തരം ഒരു നിസ്സംഗതയാണ്. (പക്ഷെ, ആരും പരിപാലിക്കാനില്ലതെ പൂത്തുലഞ്ഞു നില്‍ക്കുന്ന കാട്ടുചെടികളോട് ഭയങ്കര ഇഷ്ടമാണ്.) ഇല ചെടികളോടാണ് കൂടുതല്‍ ഒരു ആത്മബന്ധം. അവ വെറുതെ നിന്നോളും. ഇടയ്ക്ക് പൂത്ത് ഗര്‍വ്വ് കാണിക്കാനോ (മനം മയക്കാനൊ), പിന്നെ പൂക്കാതെ നിരാശപ്പെടുത്താനോ ഒന്നും അതിനാഗ്രഹമില്ല.

സത് സംഗത്വേ നിസ്സ്വംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചലതത്വം
നിശ്ചലതത്വേ ജീവന്മുക്തി

8 comments:

വല്യമ്മായി said...

ആ ശ്ലോകത്തിന്റെ അര്‍ത്ഥം കൂടി പ്ലീസ് ;)

ആത്മ said...

‘സത് സംഗത്വേ നിസ്സംഗത്വം’ എന്നാല്‍ സജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യുമ്പോള്‍ നമുക്ക്
നിസ്സംഗത്വം കൈവരുന്നു.

നിസ്സംഗത്വത്തില്‍ നിന്ന് നിര്‍മ്മോഹത്വം(മോഹമില്ലായ്മ)

നിര്‍മ്മോഹത്വത്തില്‍ നിന്നും ജ്ഞാനം ഉണ്ടാകുന്നു.

ജ്ഞാനത്തില്‍ നിന്ന് ജീവന്മുക്തി ഉണ്ടാകുന്നു.

[ഇനി വിശദമായി എവിടെയെങ്കിലും ബുക്കിലൊക്കെ നോക്കിയിട്ട് പറയാം ട്ടൊ. ഒരു
ഏകദേശം അര്‍ത്ഥം ഇങ്ങിനെയാണ്]
;)

വല്യമ്മായി said...

ശ്ലോകത്തിന്റെ അര്‍ത്ഥത്തിനു നന്ദി.

എഴുതിയ പലതിനോടും യോജിപ്പില്ല,സൗന്ദര്യമുള്ള പൂവ് അടുത്ത നിമിഷം വാടുമെന്ന് കരുതി അതിന്റെ സൗന്ദര്യം നിസംഗതയോടെ കാണുന്നതെന്തിനാണ്?ആ സൗന്ദര്യത്തില്‍ മതി മറന്ന് ആഹ്ലാദിക്കരുതെന്ന് മാത്രം.(മനം മയക്കുന്നത് ചെടികളല്ല,മയങ്ങി വീഴുന്ന നമ്മളാണ് വിഡ്ഢികള്‍ !)പിന്നെ ഇല ചെടികളില്‍ പൂവ് ഇല്ലെങ്കിലും ഇലകളും നിറം മാറുകയും കൊഴിയുകയും ചെയ്യുന്നില്ലേ,ഒരോ നിമിഷവും അനിവാര്യമായ ഒരു പാട് മാറ്റങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്,നമ്മളിലടക്കം.


എഴുതിയതിനെ കുറിച്ച് എന്റെ അഭിപ്രായം മാത്രമാണിത് ;)
(മനസ്സിലായില്ലെങ്കില്‍ ചോദിക്കാം )

ആത്മ said...

വലിയമ്മായിയുടെ അഭിപ്രായമാണ് ശരിക്കും
മനുഷ്യരെ മുന്നോട്ടു നയിക്കുന്ന തത്വം.:)

ആ‍ത്മ പലപ്പോഴും തല‍തിരിഞ്ഞാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ്. ചിലപ്പോള്‍ ആത്മയ്ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ അങ്ങിനെയായതുകൊണ്ടാകാം..

വല്യമ്മായി said...

അയ്യോ,ഞാന്‍ ആദ്യമേ സൂചിപ്പിച്ചു എന്റെ അഭിപ്രായം മാത്രമാണതെന്ന്,ചാടിക്കേറി സമ്മതിക്കേണ്ടട്ടോ ;)

ആത്മ said...

ചാടിക്കയറി സമ്മതിച്ചതൊന്നും അല്ല ട്ടോ.
ഇങ്ങിനെ തുറന്ന് അഭിപ്രായം പറയാന്‍ ഒരു അനിയത്തിയെ കിട്ടിയത് ഭാഗ്യമായി കരുതുന്നു.
;)

സു | Su said...

ജ്ഞാനത്തിൽനിന്ന് ജീവന്മുക്തി ഉണ്ടാവുന്നെങ്കില്‍പ്പിന്നെ തുടക്കത്തില്‍പ്പറഞ്ഞ നല്ല കൂട്ടിന് പോകാം.

പിന്നെ, എന്തിനേയും അതിന്റെ അവസ്ഥയിൽ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുക. കൊഴിയുന്നത് കൊഴിയട്ടെ. പൂത്തുനിൽക്കുന്നത് നിൽക്കട്ടെ. ചെടികൾ ചെടികളും ഇലകൾ ഇലകളും പൂക്കൾ പൂക്കളുമായി കാണുക. അതേ അവസ്ഥയിൽ ഇഷ്ടപ്പെടുക.

ആത്മ said...

അങ്ങിനെയാവട്ടെ, എല്ലാം ഇഷ്ടപ്പെടുന്നുണ്ട്. കാശുകൊടുത്ത് വാങ്ങണമല്ലൊ എന്നോര്‍ക്കുമ്പോള്‍
ആണ് ഈ പ്രയാസങ്ങളെല്ലാം..;)