Sunday, December 7, 2008

മനസ്സും ഹൃദയവും

എന്റെ ഹൃദയം കരയുമ്പോള്‍
അതുകണ്ട് ഞാന്‍ ഉറക്കെ ചിരിച്ചുപോകുന്നു

എല്ലാം മറന്ന് ചിരിക്കാനുള്ള അവസരങ്ങള്‍
സമാഗതമാകുമ്പോള്‍
ഞാന്‍ നിസ്സംഗത പാലിക്കുന്നു

എന്റെ ഹൃദയം എനിക്കൊരു അപരിചിതയാണ്
എന്നും

ഹൃദയം‍ പറയുന്നതൊന്നും അനുസരിക്കാന്‍
കൂട്ടാക്കാത്ത
ഒരു മനസ്സ്

തീരെ സ്വരചേര്‍ച്ചയില്ലാത്ത ഒരു ഹൃദയവും
മനസ്സുമാണ്
എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയാക്കി,
ജീവിക്കാനറിയാത്തവളാക്കി, മാറ്റിനിര്‍ത്തുന്നത്

[വെറുതെ മനസ്സില്‍ തോന്നിയത് എഴുതിയെന്നു മാത്രം]

8 comments:

ജെപി. said...

thaankale mattullavaril ninnum vyathyasthamaakkunna khatakam ezhuthikkandu........
angineyaano ennu njaan onnu parisodikkatte?!
അടുത്ത 6 മാസത്തേക്ക്
ശിവന്‍, പാര്‍വതി, കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് - എന്നീ ദേവി ദേവര്‍ന്മാര്‍ക്കുള്ള വിശേഷാല്‍ പൂജകള്‍ എന്താണെന്ന് അറിഞ്ഞാല്‍ തരക്കേടില്ല..
അറിയില്ലെങ്കില്‍ കൂട്ടുകാരോട് ചോദിച്ച് പറയണം...
പഞ്ചാംഗത്തിലും, കലണ്ടറിലും എല്ലാം ഉണ്ടെന്ന് പറയുന്നു..
പക്ഷെ എളുപ്പം ഇതാണല്ലോ.....

ആത്മ said...

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥ എന്നല്ലെ പറഞ്ഞുള്ളൂ,
വ്യത്യസ്ഥയാകാന്‍ ഈ പൂജാവിധികള്‍ ഒക്കെ അറിയണോ?
സത്യത്തില്‍ എതു തരത്തിലുള്ള വ്യത്യാസം ആണ് എന്ന് എനിക്കുപോലും അറിയില്ല.
പലപ്പോഴും എല്ലാവരും ചിന്തിക്കുന്നതുപോലെ ചിന്തിക്കാതെ തലതിരിഞ്ഞ് ചിന്തിക്കുക എന്നതാണ് ഒരു വ്യത്യസ്ഥത എന്നു തോന്നുന്നു.

പിന്നെ, പൂജചെയ്യാന്‍ എന്തായാലും അമ്പലത്തില്‍ പോയാലല്ലെ പറ്റൂ.. അവിടെ ഒരു ബോഡ് വച്ചിട്ടുണ്ട്. അതില്‍ എല്ലാം വിശദമായി എഴുതിയിരിക്കും. :)

തറവാടി said...

ഹൃദയം കരയുമ്പോള്‍ ചിരിക്കാനാവുമോ ആത്മേ?
കസേരയിലിരുന്ന് ചാടാനാവുമോ അറിയില്ല.
കണ്ണീര്‍ ഹൃദയത്തില്‍ നിന്നും വരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
അതോ മറ്റൊരു തലമുണ്ടോ?

>>പലപ്പോഴും എല്ലാവരും ചിന്തിക്കുന്നതുപോലെ ചിന്തിക്കാതെ തലതിരിഞ്ഞ് ചിന്തിക്കുക എന്നതാണ് ഒരു വ്യത്യസ്ഥത എന്നു തോന്നുന്നു<<

ഒരാളുടെ ചിന്ത മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാകുന്നതും ഒരാള്‍ മറ്റുള്ളവരെപ്പോലെ ചിന്തിക്കാതിരിക്കുന്നതും രണ്ടും രണ്ടാണെന്നാണെന്‍‌റ്റെ അഭിപ്രായം , ഫലം ഒന്നാണെന്നത് പ്രത്യക്ഷം മാത്രം!

ആത്മ said...

എന്നു പറഞ്ഞാലേ തറവാടിജീ,
നമ്മുടെ ഹൃദയത്തിനു ദുഃഖം സഹിക്കാതെ കരയാതിരിക്കാന്‍ വയ്യ. പക്ഷെ നമ്മുടെ കരച്ചില്‍ ഉള്‍ക്കൊള്ളാനോ, അംഗീകരിക്കാനോ ആള്‍ക്കാരില്ലാത്തിടത്ത് നാം കരഞ്ഞാല്‍ അത് വെറും പരിഹാസ്യം മാത്രമാകും. അതുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ കഠിനമാക്കി, ഒരു മുഖം മൂടി എടുത്തണിഞ്ഞ് വെറുതെ ചിരിക്കുന്നു. നാം നമ്മെത്തന്നെ അങ്ങു പരിഹസിച്ചാല്‍ പ്രശനം സോള്‍വ്ഡ്.. :)

കണ്ണീര്‍ ഹൃദയത്തില്‍ നിന്നുല്‍ഭവിക്കുന്നു.. പക്ഷെ
കണ്ണുകള്‍ അത് ഉള്‍ക്കൊള്ളാതെ മടക്കിയയക്കുന്നു
അല്ലെങ്കില്‍ തടഞ്ഞു നിര്‍ത്തുന്നു.

അവസാനത്തെ പാരഗ്രാഫ് വീണ്ടും ആത്മയെ ചുറ്റിച്ചുകളഞ്ഞു ട്ടൊ,അതിനി കുറേനേരം മനനം ചെയ്തു നോക്കണം:)

വല്യമ്മായി said...

ദുഃഖത്തിലായാലും സന്തോഷത്തിലായാലും സം‌യമനം തന്നെയാണ് നല്ലത്,പലപ്പോഴും അതിന് കഴിയാറില്ലെങ്കിലും.അത് പക്ഷെ മറ്റുള്ളവരെ ബോധിപ്പിക്കാനല്ല അവയുടെ നമിഷികത അറിഞ്ഞ്കൊണ്ടാകുന്നതല്ലേ നല്ലത്.

ആത്മ said...

അതെ അങ്ങിനെ തിരിച്ചറിവുണ്ടാകുന്നത് നല്ലതുതന്നെ.
ആ ജ്ഞാനം ഉണ്ടാകാനും കാലമെടുക്കില്ലെ, മ്റ്റുള്ളവരുടെ മുന്നില്‍ അഭിനയിച്ച് അനുഭവിച്ച്, ഒടുവില്‍ അതിന്റെ നിമിഷികതയെപ്പറ്റിയും ബോധമുണ്ടാകും അല്ലെ,
വലിയമ്മായിയില്‍ ശരിക്കും ആത്മീയതയുണ്ട് :)
മണല്‍ത്തരികളെപ്പറ്റിയും ആത്മീയമായാണോ
എഴുതിയത്?!

നാട്ടില്‍ പോയിട്ട് വരാം ട്ടൊ,

വല്യമ്മായി said...

ആത്മീയത എന്നത് ദൈവത്തെ കുറിച്ച്, ജീവിതത്തെ കുറിച്ചുള്ള അറിവ് എന്നാണ് അര്‍ത്ഥമാക്കിയതെങ്കില്‍ ഞാനും അതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് :) മണല്‍ത്തരിയില്‍ മാത്രമല്ല എന്തിലും അത് വായിച്ചെടുക്കാനും കഴിയും.

നാട്ടില്‍ പോയി അടിച്ച് പൊളിച്ച് വരൂ.പുസ്തകങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ റൂമിയുടെ കവിതകള്‍ വാങ്ങണംട്ടാ

ആത്മ said...

നന്ദി! :)
തീര്‍ച്ചയായും വാങ്ങാം.
ഇന്നു പോകാനിരുന്നതാണ്. ദാ ഇപ്പോള്‍ രണ്ടുദിവസംകൂടി നീട്ടി.