Wednesday, November 26, 2008

ബ്ലോഗാംഗന

എന്നെ ഏതേതു ഭാവങ്ങളില്‍ നിനക്കു കാണണമെന്നു തോന്നുന്നുവോ
ആ രൂപത്തില്‍‍ നിനക്ക് ഞാന്‍ പ്രത്യക്ഷമാകും.
അമ്മയായോ, സഹോദരിയായോ, കാമുകിയായോ, അമ്മുമ്മയായോ
നിനക്കെന്നെ നിന്റെ മനോധര്‍മ്മമനുസരിച്ച് കല്‍പ്പന ചെയ്യാം.
കല്ലായോ, മരമായോ, ഒഴുകുന്ന നദിയായോ, നിശ്ചല തടാകമായോ
നിനക്കെന്നെ ഭാവന ചെയ്യാം.
കാറ്റായോ, മഴയായോ, മന്ദമാരുതനായോ നിനക്കെന്നെ കല്പനചെയ്യാം.
നാദമായോ, രാഗമായോ, താളമായോ, ചിത്രമായോ, കാവ്യമായോ നിനക്കെന്നെ വര്‍ണ്ണിക്കാം.
വിഷാദമായോ, ഹര്‍ഷോന്മാദമായോ, നിനക്കെന്നെ രൂപപ്പെടുത്താം.
കുമാരിയായോ, യുവതിയായോ, വൃദ്ധയായോനിനക്കെന്നെ തരം തിരിക്കാം.
സ്ത്രീയോ പുരുഷനോ എന്നുകൂടി നിനക്കെന്നെ വിവേചിക്കാം.
വാത്സല്യമെന്നോ, സ്നേഹമെന്നോ, പ്രേമമെന്നോ ദയയെന്നോ നിനക്കെന്നോടുള്ള വികാരത്തെ
വിഭാവന ചെയ്യാം.
എന്നെ നിനക്കു കുലീനയായോ അല്ലാതെയോ നിന്റെ ഭാവനയ്ക്കനുസരിച്ച് വിധിയെഴുതാം
ചപലയായോ അചപലയായോ നിനക്കെന്നെ കരുതാം.
ഞാന്‍ സത്യമാണൊ, മിഥ്യയാണോ എന്നും നിനക്ക് ആരായാം.
ഞാന്‍ ജീവിച്ചിരിക്കുന്ന ആത്മാവോ. മരിച്ചുകഴിഞ്ഞവളോ എന്നുകൂടി നിനക്ക് നിര്‍ണ്ണയിക്കാം.
എന്നെ ഉന്മൂലനം ചെയ്യാനും പുനര്‍ജീവിപ്പിക്കുമാനും കൂടി നിനക്കു കഴിഞ്ഞേക്കും.
കാരണം, നിന്റെ ചിന്തകളില്‍ രൂപപ്പെട്ടവള്‍ ഞാന്‍;
നിന്റെ അന്തഃകരണത്തില്‍ ഉരുത്തിരിഞ്ഞവള്‍;
നിന്റെ പ്രജ്ഞയില്‍ ജീവിക്കുന്നവള്‍;
നീയില്ലെങ്കില്‍ ഞാനുമില്ല.
ഞാന്‍ നിന്റെ പ്രതിബിംബം മാത്രം.
ഞാന്‍ നിന്റെ മനസ്സിന്റെ ഭാവന മാത്രം.

10 comments:

വരവൂരാൻ said...

ഞാന്‍ നിന്റെ ചിന്തകളില്‍ രൂപപ്പെട്ടവള്‍;
നിന്റെ അന്തക്കരണത്തില്‍ ഉരുത്തിരിഞ്ഞവള്‍;
നിന്റെ പ്രജ്ഞയില്‍ ജീവിക്കുന്നവള്‍;
നീയില്ലെങ്കില്‍ ഞാനുമില്ല.
ഞാന്‍ നിന്റെ പ്രതിബിംബം മാത്രം
ഗൗരവമാർന്ന താത്വകമായ ചിന്ത

ആത്മ said...

ശരിക്കും പറയുകയാണോ!

പെട്ടെന്ന് മനസ്സില്‍ തോന്നിയ കുറേ വരികളാണ്.
ഇപ്പോള്‍ ബ്ലൊഗൊക്കെ എഴുതുകയല്ലെ,
എങ്കിപ്പിന്നെ അതില്‍ എഴുതാം എന്നു കരുതി
എഴുതി.

അഭിപ്രായം അറിയിച്ചതിന് നന്ദി

അനൂപ്‌ കോതനല്ലൂര്‍ said...

പ്രകൃതി ശരിക്കും അമ്മയും ദേവിയുമൊക്കെ തന്നെയാണ്

ആത്മ said...

അനൂപ് കോതനല്ലൂര്‍,
:)

ഞാന്‍ പ്രകൃതി എന്നു മാറ്റി ബ്ലോഗന എന്ന പേരു വയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ബ്ലോഗന എന്നാല്‍ പെണ്‍ ബ്ലോഗേര്‍സ് ആണെന്നു കരുതുന്നു

തറവാടി said...

നിന്‍‌റ്റെ നന്മകളില്‍ ഞാന്‍ കാണുന്നത് എന്‍‌റ്റെ നന്മ തന്നെയാണ് , തിന്‍‌മയും.

ആത്മ said...

അയ്യോ! ആത്മ വീണ്ടും വല്ല കുഴപ്പവും ഒപ്പിച്ചോ?!
എന്തു തിന്മയുടെ കാര്യമാണു പറയുനന്ത്?
നന്മ മാത്രം കണ്ടാല്‍ മതി ട്ടൊ.
ആത്മ ഈ ബ്ലോഗില്‍ ആദ്യം എഴുതീട്ടില്ലേ, ആത്മ വിഡ്ഡിത്തരം കാട്ടുമ്പോള്‍ ചിലര്‍ക്ക് അത് സീരിയസ് ആയി തോന്നുമെന്നും,, സീരിയസ്സ് ആകുമ്പോള്‍ അത് വിഡ്ഡിത്തമായെടുക്കുമെന്നു. ആകെ കണ്‍ഫ്യൂഷന്‍ തന്നെ.

ദയവുചെയ്ത് ആത്മ ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും വിഷമിപ്പിക്കും പോലെ തോന്നിയാല്‍
ബ്ലോഗിലൂടെ പറയാന്‍ മടിയാണെങ്കില്‍ ഇ മെയിലിലൂടെയെങ്കിലും അറിയിക്കണേ. അല്ലെങ്കില്‍
ആത്മ പൊട്ടന്‍ കളി കളിച്ചോണ്ട് പോകും,

ഒരുകാര്യം ഒരിക്കല്‍ക്കൂടി ഉറപ്പുതരുന്നു, ആത്മ എഴുതുന്നത് 100% ഉം ആരെയും വിഷമിപ്പിക്കാനല്ല.
അതിനുള്ള അറിവും ലോകപരിചയവും ഒന്നും ആത്മയ്ക്കില്ലാതാനും.

lakshmy said...

‘ബ്ലോഗാംഗന’ നന്നായിരിക്കുന്നു

ആത്മ said...

ലക്ഷ്മി,
അപ്പോള്‍ ബ്ലോഗാംഗനയാണ് ശരിയായ
വാക്ക് അല്ലെ!
നന്ദി.

ഹരിത് said...

കൊള്ളാം

ആത്മ said...

:)