Sunday, November 16, 2008

ജീവിതം


‘ഇന്ദുലേഖ’ എന്ന ബുക്ക് വായിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ നോവൽ.
പണ്ട് വായിച്ചിട്ടുണ്ട്. അതിൽ ഇന്ദുലേഖയെ ബാന്ധവം ചെയ്യാൻ വരുന്ന ഒരു നമ്പൂതിരിയും, അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ഒക്കെ വളരെ തമാശരൂപേണ വായിച്ചിട്ടുള്ള ഓർമ്മ.

ഇവിടെ മലയാളം ബുക്ക് കിട്ടില്ലല്ലൊ, അതുകൊണ്ട് ലൈബ്രറിയിലൊക്കെ കയറുമ്പോൾ വല്ല ഇന്ത്യാക്കാർ എഴുതിയ ഇംഗ്ലീഷ് ബുക്കോ ട്രാൻസ്ലേഷനോ എങ്കിലും കിട്ടുമോ എന്ന് കണ്ണുകൾ പരതും.
ഇന്ദുലേഖയെ എടുത്തു തന്നത് ഇന്ദുലേഖയെ പറ്റി ഒന്നും അറിയാത്ത മകളൂം! അനിതാ ദേശായ് , കിരൺ ദേശായ് യുടെ ബുക്കുകൾക്കിടയിൽ നിന്നും അത്ഭുതത്തോടേ കണ്ണുയർത്തി ഞാൻ പറഞ്ഞു,
‘അയ്യോ മോളേ ഇത് മലയാളത്തിലെ ആദ്യത്തെ നോവലാണ്!’ (കുന്ദലത എന്ന ആദ്യ ബുക്ക് അപൂർണ്ണമായതുകൊണ്ട്)...തുടരും...

ഇന്നു വച്ച ഒരു കറി
എളുപ്പത്തിൽ ഉള്ളിത്തീയൽ

കുറേ ചെറിയ ഉള്ളികൾ തൊലിച്ചു്, കഴുകി വയ്ക്കുക. (വേണമെങ്കിൽ അല്പം കനം കുറച്ച് അരിയാം)
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക,
കടുകിട്ട് പൊട്ടുമ്പോൾ ഉള്ളികൾ അതിലിട്ട് നന്നായി വഴറ്റുക
വഴന്നുകഴിയുമ്പോൾ മല്ലിപ്പൊടി മുളകുപൊടി, അൽ‌പ്പം മഞ്ഞപ്പൊടി, ഉലുവാപ്പൊടി ഇട്ട് മൂത്ത മണം
വരും വരെ വഴറ്റി, അൽ‌പ്പം ഉപ്പും പുളിയും കൂടി പിഴിഞ്ഞൊഴിച്ച് കുറച്ച് കറിവേപ്പിലയും നുള്ളിയിട്ട്, തിളപ്പിച്ച് വാങ്ങിയാലും തീയലായി (എളുപ്പത്തിൽ!).
തീർന്നു.

പിന്നെ വീണ്ടും പോയി ഇന്ദുലേഖ വായിക്കുക.
ഗൂഗിളിൽ നിന്നും ഇമേജ് ബ്ലോഗിൽ ഇടുന്നത് കുറ്റകരമാണോ എന്ന ആശങ്കയുമായി വായന തുടരുക

4 comments:

ഭൂമിപുത്രി said...

ഞാനും വളരെപ്പണ്ട് വായിച്ചതാൺ ‘ഇന്ദുലേഖ’
ഇതു ട്രാൻസ്ലേഷനാണോ ആത്മയ്ക്ക് കിട്ടീതു?
എങ്കിൽ ഒറിജിനൽ തന്നെ എപ്പോഴെങ്കിലും വായിയ്ക്കണേ

വല്യമ്മായി said...

ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് രണ്ടാം പേപ്പറിനായി പഠിച്ചിട്ടുണ്ട് ഇന്ദുലേഖ,പക്ഷെ മലയാളത്തിലാണ് തമാശകളൊക്കെ നന്നായി ആസ്വദിക്കാന്‍ പറ്റിയത് :)

ഇവിടേയും മകള്‍ തന്നെയാണ് ഇംഗ്ലീഷ് ബുക്ക്സിനുള്ള സോഴ്സ്.

തീയല്‍ നന്നായി,ഈ ഉള്ളിസമ്പാറും സാദാ സാമ്പാറുംതമ്മില്‍ ഉണ്ടാക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടോ? അടുത്ത വീട്ടിലെ അമ്മുട്ട്യമ്മയുടെ ഉള്ളിസാമ്പാറിന്റെ രുചി വര്‍ണ്ണിച്ച് കൊതി തീര്‍ന്നിട്ടില ഒരാള്‍ക്കിവിടെ :)

ആത്മ said...

ഭൂമിപുത്രി,
ട്രാൻസ്ലേഷൻ ആണ് കിട്ടിയത്. നാട്ടിൽ പോകുമ്പോൾ ഒറിജിനൽ വാങ്ങി വായിക്കാം. :)

ആത്മ said...

വലിയമ്മായി,
ഞാനും മോളും കൂടി ലൈബ്രറിയിൽ പോയപ്പോൾ എനിക്ക് ഇന്ത്യൻ ബുക്ക് വേണമെന്നു പറഞ്ഞ് തപ്പിയപ്പോൾ അവളുടെ കണ്ണിൽ പെട്ടതാണ്.

ഉള്ളി തീയൽ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം!.
ഉള്ളി സാമ്പാർ വച്ചു നോക്കീട്ടില്ല. പിന്നീടൊരിക്കൽ എഴുതാം.
:)