Tuesday, November 11, 2008

ബുക്ക് വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കായി..

ആര്‍. കെ. നാരയണന്റെ ‘ഗൈഡ് ’ എന്ന നോവല്‍‍ തുടങ്ങുന്നത്, തടവുശിക്ഷ കഴിഞ്ഞ് വെളിയില്‍ വരുന്ന രാജുവിലൂടെയാണ്. വെളിയില്‍ വരുന്ന രാജു ഏറ്റവും അടുത്തുള്ള ബാര്‍ബര്‍ ഷാപ്പില്‍ കയറുന്നു. അവിടത്ത കൂര്‍മ്മബുദ്ധിയുള്ള ബാർബർ കുസൃതിച്ചോദ്യങ്ങളിലൂടെ രാജുവിന്റെ കഥ അറിയാന്‍ ശ്രമിക്കുന്നു..

അടുത്തതായി ഗ്രാമത്തില്‍, ഒഴിഞ്ഞ ഒരു കോണില്‍, ഒറ്റക്കിരിക്കുന്ന രാജുവിന്റെ അരികിൽ തന്റെ കുടുംബകഥകളുമായി വേലൻ വരുന്നു. വേലന് തന്റെ കഥ കേൾക്കാൻ ഒരു കേൾവിക്കാരൻ മാത്രം മതിയായിരുന്നു. എന്നാൽ രാജു അറിയാതെ പറയുന്ന മറുപടികളും ചോദ്യങ്ങളും ഒക്കെ വേലുവിന് രാജു ഒരു ജ്ഞാനിയാണെന്ന് തോന്നിപ്പിക്കുന്നു. അയാൾ സ്വയം രാജു ഒരു യോഗിവര്യനാണെന്ന് കരുതി, പിറ്റേന്ന് വേലന്‍ ‘ഒരു പ്രേമബന്ധത്തിലകപ്പെട്ട്, നല്ലൊരു വിവാഹബന്ധം വേണ്ടെന്ന പിടിവാശിയുമായി ദുഃഖിക്കുന്ന’ തന്റെ മകളെ നന്നാക്കാൻ രാജുവിന്റെ മുന്നിൽ കൊണ്ടുവരുന്നു. രാജു അറിയാതെങ്കിലും പറയുന്നതൊക്കെ വേലുവിന് ഉപകാരപ്രദമാകുന്നു. വേലന്റെ മകളും പോസിറ്റീവ് ആയി ചിന്തിക്കാന്‍ തുടങ്ങി, ആ പ്രസ്നം സോൾവ് ചെയ്യുന്നതോടെ, രാജുവിനെ വേലൻ ഗുരുവായി ഉറപ്പക്കുന്നു.

വേലനെ അനുഗമിച്ച് അജ്ഞരായ ഗ്രാമവാസികൾ പതിയെ പതിയെ രാജുവിന്റെ മോറൽ കഥകളിലും സംസാരത്തിലും ആകൃഷ്ടരാകുന്നു. രാജു അറിയാതെ തന്നെ അവർക്ക് പല പ്രകാരത്തിലും മാർഗ്ഗദർശിയാകുന്നു. രാജുവിൽ കുടികൊള്ളുന്ന നന്മ അറിയാതെ ഗ്രാമവാസികളുടെ ഉന്നമനത്തിനായി അയാളെക്കൊണ്ട് പലതും ചെയ്യിക്കുന്നു..അവിടെ കുട്ടികള്‍ക്കായി ഒരു സ്കൂ ള്‍ തുടങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നു, ...

ആർ. കെ. ഓരോ അദ്ധ്യായത്തിലും രാജുവിന്റെ ഭൂതകാലവും വർത്തമാനകാലവും മാറി മാറി എഴുതുന്നു.

ഭൂതകാലത്തിൽ, ചെറുതിലേ തന്നെ അച്ഛന്റെ കട ഏറ്റെടുത്തു നടത്തേണ്ടി വരുന്ന രാജു പഴയ പുസ്തകങ്ങളും ന്യൂസ്പേപ്പറും ഒക്കെ വായിച്ച് തനിക്ക് പൂർത്തിയാക്കാൻ സാധിക്കാതിരുന്ന പഠനത്തിന്റെ കുറവ് നികത്തുന്നു. രാജു സ്വയം അറിയാതെതന്നെ പല തുറയിലുള്ള അറിവുകൾ സായത്തമാക്കുന്നു. അത് രാജുവിനെ മറ്റുള്ളവരുടെ ഇടയിൽ മാറ്റുണ്ടാക്കുന്നു.

ഗ്രാമം കാണാൻ ദൂരത്തു നിന്നും ട്യൂറിസ്റ്റുകൾ വരുമ്പോൽ അവർക്ക് മാർഗ്ഗദർശിയാകാൻ ആ ഗ്രാമത്തിൽ രാജുവിനെക്കാൾ അർഹനായി ആരുംതന്നെ ഉണ്ടായിരുന്നില്ല. രാജു സാഹചര്യത്താല്‍ ഗൈഡ് ആയി മാറുകയാണ് . രാജുവിന് മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളാനും, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവരെ നയിക്കാനും സന്തോഷിപ്പിക്കാനും പ്രത്യേക കഴിവ് പലർക്കും രാജുവിനോട് മതിപ്പുണ്ടാക്കുന്നു. രാജുവിന്റെ ഈ സിദ്ധി പതിയെ പ്രസിദ്ധമാകുന്നു. രാജു എന്ന ഗൈഡിനെ അന്വേക്ഷിച്ച് പല ട്യൂറിസ്റ്റുകളും വന്നു തുടങ്ങുന്നു.. രാജു ഒരു നല്ല ഗൈഡായി പരിണമിക്കുന്നു.

ഇങ്ങിനെയാണ് ആര്‍. കെ. നാരായണന്റെ ‘ഗൈഡ്’ എന്ന കഥയുടെ തുടക്കം..

10 comments:

സു | Su said...

ബൂലോകത്തിലൊരാളാവുമ്പോൾ, എല്ലാവർക്കും വേണ്ടീട്ട് എഴുതുന്നതല്ലേ ഒരു സുഖം?

ആത്മ said...

എല്ലാവര്‍ക്കും വേണ്ടി എഴുതുന്നതൊക്കെ തന്നെ സുഖം! പക്ഷെ, അതിനും ഒരു യോഗം വേണ്ടേ!
ആത്മ എഴുതുന്നതിന്റെയൊക്കെ നെഗറ്റീവ് സൈഡ് കാണാനാണ് മിക്കപേര്‍ക്കും താല്പര്യമെന്നൊരു തോന്നല്‍ തളര്‍ത്തുന്നു.

പിന്നെ, സൂവിനെ പറ്റി എഴുതാന്‍ കാരണം, സൂ ആത്മയെപറ്റിയും ഗൈഡിനെപറ്റീയുമൊക്കെ എന്തൊക്കെയോ എഴുതിയില്ലേ. പാവം സൂ, പനിയും
പിടിച്ചു കിടക്കുകയാവും, ഒന്ന് പോയി സമാധാനിപ്പിക്കാം എന്നു കരുതി. പക്ഷെ, അവിടെ വന്നപ്പോള്‍ കമന്റിടാനൊരു മടി(ഒരു പറ്റു പറ്റിയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ലേ) അതുകൊണ്ട് എന്റെ ബ്ലോഗില്‍ തന്നെ എഴുതാം എന്നു കരുതി.

പിന്നെ ഉള്ള സത്യം പറഞ്ഞാ ഈ പോസ്റ്റ് ഞാന്‍ എനിക്കുവേണ്ടി എഴുതിയതാണ്. ആ ബുക്കിന്റെ ഒരു സമ്മറി എഴുതണമെന്നു കരുതി എഴുതി തുടങ്ങി
പക്ഷെ ഇവിടെ വരെ എത്തിയപ്പോള്‍ ഒരു മടി.
ഇനി സാവകാശം പൂര്‍ത്തിയാക്കണം.

സൂവിന്റെ അഭിപ്രായത്തെ മാനിച്ച് പോസ്റ്റിന്റെ ഹെഡ്ഡിംഗ് മാറ്റിയിട്ടുണ്ട്.

പിന്നെ, ഈ ഭൂലോകത്തുള്ള എല്ലാവരേം അറിയാമെങ്കില്‍ അവരോട് ദയവായി പറയൂ, ആത്മയുടേ നെഗറ്റീവ് സൈഡ് മാത്രം കാണാതിരിക്കാന്‍.
ആത്മ എഴുതുന്നത് ആര്‍ക്കും വിഷമം
ഉണ്ടാക്കാനല്ല.

സു | Su said...

ആർക്കു താല്പര്യം? ആത്മയ്ക്ക് ഇഷ്ടമുള്ളതെഴുതാനാണ് ആത്മയുടെ ബ്ലോഗ്. ബൂലോകത്തുള്ള മിക്കവരേം ഞാൻ അറിയുന്നത് അവരിടുന്ന കമന്റിലൂടേയും പോസ്റ്റിലൂടേയും ആണ്. അത്രേം മതി. നമ്മളെഴുതുന്നത് എന്താണെന്ന് നമുക്കറിയാമല്ലോ അല്ലേ? എന്റെ പോസ്റ്റിനെക്കുറിച്ച് പറയണമെങ്കിൽ അവിടെ പറയുക. എഴുതുമ്പോൾ എല്ലാവർക്കും വേണ്ടി എഴുതുക.

ആത്മ said...

നന്ദി ‘സൂ’ ജീ :)
പറഞ്ഞതൊക്കെ പരമാര്‍ത്ഥങ്ങള്‍.

ആത്മയ്ക്ക് ഇന്ന് നല്ല സുഖമില്ല. പനി വീണ്ടും വരുന്നതാണോ, അറിയില്ല. പോയി കിടക്കട്ടെ,
സ സ്നേഹം
ആത്മ

smitha adharsh said...

എന്റെ കമ്പ്യൂട്ടര്‍ കേടായിരുന്നു..എല്ലാ പോസ്റ്റും ഒന്നിച്ചു വായിച്ചു കേട്ടോ..
പനി മാറിയോ?എല്ലാം ശരിക്കും ഭേദായിട്ടു മതി എല്ലാം.അല്ലെങ്കില്‍ വൈറല്‍ ഫിവര്‍ ഒഴിയാ ബാധ ആയി കൂടെ കൂടും.(അനുഭവം ഗുരു-ഇപ്പോഴല്ല..ഒരു രണ്ടു കൊല്ലം മുന്‍പായിരുന്നു)
പിന്നെ.ഈ "ഗൈഡ്"വായിച്ചിട്ടില്ല കേട്ടോ..അടുത്ത തവണ വെക്കേഷന് നാട്ടില്‍ പോകുമ്പൊള്‍ തപ്പാം.

ആത്മ said...

പനി മാറി.ക്ഷീണം ഉണ്ട്.
കണ്ടതില്‍ വളരെ വളരെ സന്തോഷം:)

വല്യമ്മായി said...

പൊതുജനം പല വിധം.അപ്പോള്‍ നമ്മള്‍ നല്ലത് വിചാരിച്ച് എഴുതുന്നതും പലതരത്തിലാകും ആളുകള്‍ വായിക്കുന്നതും കമന്റുന്നതും,അതില്‍ തള്ളേണ്ടത് തള്ളുക.:)

പുസ്തക പരിചയത്തിനു നന്ദി.

ആത്മ said...

നന്ദി! :)

സസ്നേഹം
ആത്മ

അനൂപ്‌ കോതനല്ലൂര്‍ said...

വായിച്ചൂട്ടോ നന്നായിട്ടൂണ്ട്

ആത്മ said...

വായിച്ചതില്‍ സന്തോഷം
:)