Tuesday, October 7, 2008

അവള്‍ ബ്ലൊഗെഴുതുകയാണ്

അവള്‍, (അനിത) തന്റെ ബ്ലൊഗ് വീരഗാഥകളും അയവിറക്കി കിടക്കുന്നു.
‘അമ്മാ, വെള്ളം ’. മകന്‍ വിളിച്ചത് അവള്‍ കേട്ടില്ല.
അവള്‍ ബ്ലൊഗ് ലോകത്തായിരുന്നു.
മകന്‍ അടുത്ത് വരുന്നു.
‘അമ്മാ, എനിക്കെന്തോ അമ്മയെ ഇഷ്ടമല്ല’.
അവള്‍ പെട്ടെന്ന് യധാര്‍ത്ഥ ലോകത്തെത്തുന്നു.
‘എന്താ, എന്താ എന്നെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം?’ അവള്‍ വെപ്രാളപ്പെട്ട് ചോദിക്കുന്നു.
‘കാരണം അമ്മ എപ്പോഴും ബ്ലൊഗ് ലോകത്തല്ലെ? അമ്മയ്ക്ക് അവിടെ നിറച്ചും മക്കളുണ്ടല്ലൊ?’
അവള്‍,- ‘അവിടെ എനിക്ക് മക്കളൊന്നും ഇല്ല’(സഹോദരീ സഹോദരന്മാരുണ്ട്)
അവള്‍ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു,
‘ഇല്ല എനിക്ക് മക്കളായി നിങ്ങളെ ഉള്ളു. ശരിക്കും നിങ്ങളും അച്ഛനും ഒക്കെ ബിസിയായി നടക്കുന്നതുകൊണ്ട് ഞാനും എന്നെ ബിസിയാക്കാന്‍ ചെയ്യുന്ന മാര്‍ഗ്ഗമാണ്. അല്ലാതെ എനിക്ക് ബ്ലൊഗ് ഭ്രാന്തൊന്നുമില്ല. പരീക്ഷയൊക്കെ കഴിയുമ്പോള്‍ നമുക്ക് എവിടെയെങ്കിലുമൊക്കെ പോകാം’
മകന് ചെറിയ വിശ്വാസം വരുന്നു.

അവള്‍ മകനു വെള്ളം കൊണ്ട് കൊടുക്കുന്നു.

അപ്പോള്‍ അടുത്തയാള്‍, “അമ്മ, യു ആര്‍ ടൂ സ്മെ-.” ഒരു സത്യം സ്ഥിതീകരിക്കുന്നപോലെ. (സ്റ്റേറ്റ്മന്റ്)
നിത ഞെട്ടിയില്ല. കാരണം. അത് അവളാണ്. സത്യവാദി.
അവള്‍ അതേ ടോണില്‍, ‘അത് നീ അങ്ങ് ദൂരെ നില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങ് അടുത്ത് വാ’
അവള്‍ എന്തിനങ്ങ്നെ പറഞ്ഞതെന്നവള്‍ക്കും അറിയില്ല. (ശരിക്കും കുളിക്കാനൊക്കെ ഭയങ്കര മടിയുമാണ് താനും. ) എല്ലാം ഒരു മിനിട്ടിനകം നടന്നു കഴിഞ്ഞു.
മകള്‍ അനിതയുടെ മറുപടി കേട്ട് ഒരു നിമിഷം സ്തബ്ദയായി നില്‍ക്കുന്നു. ചിരിക്കണോ എന്ന് സംശയിച്ച്. ഇതെല്ലാം കണ്ട് മകന്‍ നിയന്ത്രിക്കാനാവാതെ ചിരിക്കുന്നു.
ആ ചിരി മകളിലേക്കും പടരുന്നു. അതുപിന്നെ അനിതയേയും ആക്രമിക്കുന്നു.
അപ്പോഴാണ് അവള്‍ താന്‍ ഇത്രയും വലിയ ഒരു ഫലിതമാണ് പറഞ്ഞതെന്നു മനസ്സിലാക്കുന്നത്.
‘സാരമില്ല. ചിരിച്ചോളൂ. ചിരി ആരോഗ്യത്തിനു നല്ലതാണ്’.
തനിക്ക് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്ന തിരിച്ചറിവ് അവളെ അഭിമാനപൂരിതയാക്കുന്നു.


ഇതിനകം അനിത കഴിച്ചുകൊണ്ടിരിക്കുന്ന പോപ് കോണ്‍ മകള്‍ അടിച്ചുമാറ്റുന്നു
അതിനു അവള്‍ക്ക് ന്യായീകരണമുണ്ട്, ‘അമ്മ ഇനി ഇതൊന്നും കഴിക്കരുത്. ഇപ്പോള്‍ തന്നെ ആവ്ശ്യത്തില്‍ക്കൂടുതല്‍ തടിയുണ്ട്.’
അനിത- ‘അയ്യോ അപ്പോള്‍ ഒന്നും കഴിക്കാതെ ജീവിക്കാന്‍ പറ്റുമോ മനുഷ്യര്‍ക്ക്?
മകള്‍ അനിതയുടെ തടി ഒന്ന്കൂടി നിരീക്ഷണവിധേയമാക്കുന്നു. (കോഴികള്‍ക്കൊക്കെ ഇറച്ചിയുണ്ടോ എന്ന നോക്കുന്നപോലെ.) എന്നിട്ട് പറയുന്നു, ‘അമ്മയ്ക്ക് ഒരു വര്‍ഷം കഴിക്കാതിരിക്കാനുള്ള ഫാറ്റ് ശരീരത്തില്‍ ഉണ്ട്. ഒരു വര്‍ഷം ഒന്നും കഴിച്ചില്ലെങ്കിലും സാരമില്ല.’

മകള്‍‍ പോപ്ക്കോണ്‍ ദൂരെ മാറ്റിവച്ച് നടന്നു മറയുന്നു

ഈ പിള്ളേരുടെ വാക്കുകേട്ട് ജീവിച്ചാല്‍ വെള്ളമിറങ്ങാതെ ചത്തുപോകുമെന്നു തിരിച്ചറിവുണ്ടായ അനിത മെല്ലെ ചെന്ന്‍ ‍ പോപ്പ്കോണ്‍ പാക്കറ്റ് വീണ്ടും കൈക്കലാക്കുന്നു, പൂര്‍വ്വാ‍ധികം ആസക്തിയോടെ തന്റെ കര്‍മ്മം തുടരുന്നു. ‘അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍’ എന്ന് അവളെ ആരോ ഉള്ളിലിരുന്ന് ഭീക്ഷണിപ്പെടുത്തുന്നു.

അവള്‍ ശരിവയ്ക്കുന്നു.

ഇനി എപ്പോഴാണ് പ്രഷറും ഡയബറ്റീസും ഒക്കെ ഉണ്ടെന്ന് ഡോക്ടര്‍ കണ്ടുപിടിക്കുന്നത്.
അതുവരെ മാത്രമെ തനിക്കിങ്ങനെ ഭക്ഷിക്കാനാവൂ എന്ന സത്യം അവള്‍ വേദനയോടെ അംഗീകരിക്കുന്നു.അവള്‍ തന്റെ നിഷ്ക്കാമ കര്‍മ്മം ഊനം കൂടാതെ തുടരുന്നു, കൂട്ടത്തില്‍ അടുത്ത ബ്ലൊഗില്‍ എന്തെഴുതണം എന്ന് ഗാഢ ഗാഢം ചിന്തിക്കുന്നു.
ശുഭം

34 comments:

ഗീതാഗീതികള്‍ said...

ശരിയാണ്, ബ്ലോഗ് ഒരു അഡിക്ഷന്‍ ആയി മാറാതിരുന്നാല്‍ മതിയായിരുന്നു. എന്നേയും മക്കള്‍ ബ്ലോഗമ്മ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആത്മ said...

ഇതുവഴി വന്നതിനും കമന്റ് എഴുതിയതിനും വളരെ
വളരെ നന്ദി!:)

വികടശിരോമണി said...

പേടിപ്പിക്കല്ലേ ചേച്ചിമാരേ...അല്ലെങ്കിലേ ബ്ലോഗിങ്ങ് തുടങ്ങിയ മുതൽക്ക് വീട്ടിലെന്നെ മിസ് ചെയ്യുന്നു എന്ന പല്ലവിയാ...ബ്ലോഗുലഹരിയിൽ തെന്നിവീഴാതിരുന്നാൽ മതിയായിരുന്നു...

കോറോത്ത് said...

:)
ഞാന്‍ കൂട്ടുകാരോട്, എന്തേലും ഉദാഹരണം ഒക്കെ പറയേണ്ടി വരുമ്പോ 'ഒരാള്‍ ബ്ലോഗില്‍ എഴുതീരുന്നു ഇങ്ങിനെ' എന്നൊക്കെ പറയും. ഒടുക്കം അത് കേട്ടു കേട്ടു മടുത്ത് അവരെന്നോട് 'വൈകീട്ട് മഴ പെയ്യുവോ ? ബ്ലോഗില്‍ വല്ലോരും പറഞ്ഞോ?' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങീ :)

ആത്മ said...

വികടശിരോമണീ,
പേര് അങ്ങിനെ ഇട്ടിരിക്കുന്നത് വിളിക്കാന്‍ തന്നെയാണല്ലൊ അല്ലെ, :)

ചേച്ചിമാരു പേടിപ്പിച്ചാലും പേടിക്കാതെ നല്ല
വഴിക്കു ഗമിക്കൂ. ദൈവം രക്ഷിക്കട്ടെ,

ആത്മ said...

മി. കൊറോത്ത് എന്തിനാണ് അങ്ങിനെ പറഞ്ഞതെന്നും,ആളുകള്‍ തിരിച്ച് അങ്ങിനെ ചോദിച്ചതെന്തിനാണെന്നും ഒന്നും എനിക്ക് മനസ്സിലായില്ല :(
ശരിക്കും പറയുകയാണ്.

മയൂര said...

അവളിനിയും ബ്ലോഗെഴുതട്ടെ :)

ആത്മ said...

എഴുതാന്‍ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!

വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ വളരെ നന്ദി!

കോറോത്ത് said...

ഇത്തിരി കഷ്ടം ഉണ്ട് കേട്ടാ :(..

ആത്മ said...

കോറോത്ത് ഇങ്ങിനെ മറഞ്ഞിരുന്ന് സംസാരിക്കുന്നതും
ഇത്തിരി കഷ്ടമാണേ!:(

ഞാന്‍ കരുതും കോറോത്ത് ഒരാളെന്ന്, ഒരു പക്ഷെ,
കോറോത്ത് ഞാന്‍ വിചാരിക്കുന്ന ആളാകാതിരിക്കാം.
ഇങ്ങിനെ മനുഷ്യരെ കുരങ്ങുകളിപ്പിക്കുന്നതും കഷ്ടമല്ലേ???

മാന്മിഴി.... said...

Good theme......

കോറോത്ത് said...

100 % ഉറപ്പിക്കാം താങ്കള്‍ വിചാരിക്കുന്ന ആള്‍ ഞാനല്ല :)... പിന്നെ കോറോത്ത് എന്ന് പറയണത് എന്‍റെ പേരിന്‍റെ വാല്‍ക്കഷ്ണം... അതെന്‍റെ ഫാമിലി നെയിം ആണ് :)

കോറോത്ത് said...

:(

ആത്മ said...

ഉം, എന്താ ഇത്ര വിഷാദം?

ആത്മ said...

ശരിക്കും വിഷാദിക്കുകയാണെങ്കില്‍ sorry.
തമാശയ്ക്ക് വിഷാദിക്കുകയാണെങ്കില്‍ ഇഷ്ടമ്പോലെ
വിഷാദിച്ചോളൂ ട്ടൊ

കോറോത്ത് said...

അയ്യോ!!! ഞാന്‍ ചുമ്മാ വിഷാദിച്ചതാണെ :)
പിന്നെ ശരിക്കും എന്‍റെ ഐഡന്റിറ്റി വേണമെങ്കില്‍ ഞാന്‍ ഒരു മെയില്‍ അയക്കാം :)... ഇവിടെ ഇടണോ വേണ്ടയോ എന്ന് വിചാരിച്ചിട്ടാണ്! എന്‍റെ ലൊക്കേഷന്‍ പ്രൊഫൈല്‍- ല്‍ ഉണ്ട് :):)

ആത്മ said...

സാരമില്ല്. എന്നോടു ദേഷ്യം ഒന്നും ഇല്ലല്ലൊ
അതുമതി

കോറോത്ത് said...

:)

നിലാവ് said...

ആത്മ, പോസ്റ്റ് കിടിലം..

"നിന്നോട് സംസാരിക്കുമ്പോ സൂക്ഷിക്കണം, നിയെങ്ങനും 'പോസ്റ്റി'ക്കളഞ്ഞലോ!" എന്നാണ് ഭര്‍ത്താവ് എന്നോട് പറയുന്നതു!

ആത്മ said...

കോറോത്ത് എന്നത് ഫാമിലി നെയിം ആണെന്നറിഞ്ഞില്ല. ക്ഷമിക്കുമല്ലൊ.
ഞാന്‍ കരുതി എന്നെ പറ്റിക്കാനിട്ട പേരാണെന്ന്.
ഞാന്‍ പ്രൊഫൈലിലൊക്കെ പോയി നോക്കി.
ഒരു പിടിയും കിട്ടുന്നില്ല ആളാരാണെന്ന്.
സാരമില്ല:(
വെളിപ്പെടുത്താന്‍ വിഷമമാണെങ്കില്‍ പറയണ്ട.
എനിക്കും ഈ പെട്ടെന്നുള്ള ഷോക്ക് ഒക്കെ
താങ്ങാനാവില്ല. പ്രായമായി വരികയല്ലെ,

ആത്മ said...

മാന്മിഴി,
നന്ദി

ആത്മ said...

നിലാവേ,
നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്ലോഗ് ഒരു ബാധ്യതയാവരുത്. അത്രെന്നെ

കൊറോട്ടിന്റെ കമന്റ് വായിച്ച് ചിരിച്ചോണ്ടിരിക്കാരുന്നു. എന്നാലും എന്റെ ആത്മേ അത് മനസ്സിലായില്ല എന്നു പറയണ്ടായിരുന്നു

ആത്മ said...

ശരി കണ്ടു. ഏതിനും ഞാന്‍ വിചാരിച്ച ആളല്ല!:)
പക്ഷെ, ബ്ലോഗില്‍ ഒന്നും എഴുതിയിട്ടില്ലല്ലൊ?
എന്നിട്ടും ആള്‍ക്കാര്‍ക്കൊക്കെ അറിയുകയും ചെയ്യാം. കൂട്ടുകാരായിരിക്കും അല്ലെ,

വാല്‍മീകി said...

അവള്‍ ബ്ലോഗില്‍ ജീവിക്കുന്നു എന്നാക്കൂ..

ആത്മ said...

പ്രിയാ,
ശരിക്കും മനസ്സിലാവാത്തോണ്ട് തന്നെയാണു
അങ്ങിനെ എഴുതിയത്. ‘ഒരാള്‍ ബ്ലോഗില്‍
എഴുതീരുന്നു..’ എന്നു പറഞ്ഞത് എന്നെ ഉദ്ദേശിച്ചായിരുന്നോ?!
സത്യമായിട്ടും എനിക്കറിയില്ല. അതുകൊണ്ടാണ്.
അവരവരെപ്പറ്റി അവരവര്‍ക്ക് അറിയില്ലല്ലൊ,
മറ്റുള്ളവര്‍ പറഞ്ഞുതന്നാലല്ലെ അവര്‍ എങ്ങിനെയാണ് നമ്മളെ കാണുന്നതറിയാന്‍ പറ്റു.
ഇന്‍ഡയറക്റ്റായി പറഞ്ഞതായിരിക്കുമോ?!
ഏയ് എന്നെയാവില്ല..

ആത്മ said...

വാല്‍മീകി മഹര്‍ഷെ,

രാമായണോക്കെ എഴുതിക്കഴിഞ്ഞ് എപ്പം ഇങ്ങെത്തീ???:)

ഞാനിങ്ങനെ വിഡ്ഡിവേഷം കെട്ടി ഈ കൊട്ടവെയിലത്ത് നില്‍ക്കമ്പം (അല്ല അവിടെ നട്ട പ്പാതിരാവായിരിക്കും അല്ല്യോ?) ഇതു തന്നെ പറേണം.

October 9, 2008 2:38 PM

ആത്മ said...

മി. പൊറോത്ത് & പ്രിയ,

ഇപ്പോള്‍ ബള്‍‍ബ് കത്തീ!
മി. പൊറോത്ത് ബ്ലോഗിനെപറ്റി ഒരു പൊതുതത്വം പറയുകയായിരുന്നു അല്ലെ?,‘ബ്ലോഗ് ലോകം എന്നൊരു ലോകം പുറത്തുള്ളപലര്‍ക്കും
അജ്ഞാതമാണെന്ന സത്യം?
എനിക്കെല്ലാം സാവധാനത്തിലേ തലയില്‍ കയറൂ അതുകൊണ്ടാണ്. മനപൂര്‍വ്വമല്ല.
പോറോത്ത്, എന്റെ എഴുത്തിനെ വിമര്‍ശിച്ചോണ്ടല്ലെ
വന്നത്, അതുകൊണ്ട്, സ്വാഭാവികമായും ഞാന്‍ കരുതി അദ്ദേഹം എന്നെയോ എന്റെ എഴുത്തിനെയോ മാത്രം ഉദ്ദേശിച്ചാണ് എഴുതിയതെന്ന്. അങ്ങിനെ ചിന്തിച്ചതുകൊണ്ടാണ് മനസ്സിലാകാഞ്ഞത്.
തെറ്റിധാരണ ക്ഷമിക്കുമല്ലൊ,

കോറോത്ത് said...

എന്‍റെ ദൈവമേ :)... സമാധാനം ആയി :):)
രാജു ഇരിങ്ങല്‍ പുള്ളീടെ ഒരു കവിത explain ചെയ്തു കൊടുത്ത പോലെ എന്‍റെ കമന്‍റ് explain ചെയ്തു കൊടുക്കേണ്ടി വരുമോ എന്ന ടെന്‍ഷന്‍ ല്‍ ആയിരുന്നു ഞാന്‍! എന്‍റെ മാനം കളയാതെ കാത്തതിന് ഒരു സ്പെഷ്യല്‍ thanks :)

"...എന്നിട്ടും ആള്‍ക്കാര്‍ക്കൊക്കെ അറിയുകയും ചെയ്യാം"
- ആരെ ? എന്നെയോ ? എന്നെ അറിയുന്ന ആരും ബ്ലോഗില്‍ ഇല്ലാ :(..

ആത്മ said...

മി. കേറോത്ത്,
"...എന്നിട്ടും ആള്‍ക്കാര്‍ക്കൊക്കെ അറിയുകയും ചെയ്യാം" എന്നെഴുതിയത്, കോറോത്ത് ബ്ലോഗില്‍
ഒന്നും എഴുതാതെ തന്നെ കുറേ കമന്റ് കിട്ടിയിരിക്കുന്നു! അപ്പോള്‍ എഴുതിയിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി എന്ന് തോന്നിയതാണ്.

ഏതിനും ഒട്ടും വിഷമിക്കണ്ട ട്ടൊ.
സന്തോഷമായിട്ടിരിക്കൂ :)

smitha adharsh said...

അതെ..പ്രിയ പറഞ്ഞതുപോലെ ബ്ലോഗ് ഒരു ബാധ്യത ആവരുത്..
ഇവിടേം നിലാവ് പറഞ്ഞതുപോലെ ഒരു അവസ്ഥ ആണ്..ഭര്‍ത്താവ് ഈപ്പോഴും പറയുന്നു,"ഇനി,നീ ഇതെങ്ങാനും ബ്ലോഗില്‍ എഴുതുമോ" എന്ന്..

ആത്മ said...

അല്ലെങ്കിലും നിങ്ങളൊക്കെ ഒന്നല്ലെ?
ശരിക്കുള്ള പേരും പറയില്ല.
ഉം..ഞാനൊന്നും പറയുന്നില്ല
ഞാനെനതായാലും വന്നുകയറിയതല്ലെ
ഇതു നിങ്ങളുടെ ലോകം

കുറച്ചുകൂടി ധൈര്യം സംഭരിക്കട്ടെ,
വീണ്ടും വരാം...

ആത്മ said...

ബാധ്യതയോ?
എന്തു ബാധ്യതയെപ്പറ്റിയാണ് പറയുന്നത്?
അതും എനിക്ക് മനസ്സിലായില്ല.:(

പെട്ടെന്ന് എല്ലാം എനിക്ക് അന്യമായതുപോലെ

ആത്മ said...

സാരമില്ല ട്ടൊ.
ആത്മചേച്ചി ചിലപ്പോഴൊക്കെ ഇങ്ങിനെയാണ്.:)
ഇപ്പോൾ പറയുന്നതൊന്നും കാര്യമായെടുക്കണ്ട ട്ടൊ.
രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാവും.