Monday, October 13, 2008

അവര്‍ വെറും ആത്മാക്കള്‍

ഇവിടെ ഒരു വലിയ നാടകം നടന്നമാതിരി
ഇപ്പോള്‍ രംഗം ശൂന്യം
ആ നാടകത്തില്‍ ആത്മയുടെ റോള്‍ എന്തായിരുന്നു
വെറും വിഡ്ഡിവേഷം
ബാക്കി കഥാപാത്രങ്ങള്‍ക്കൊക്കെ തമ്മില്‍ തമ്മില്‍ അറിയാം, ആത്മ ആരാണെന്നും അറിയാം
ആത്മയ്ക്കോ? ഒറ്റക്കുഞ്ഞിനെപ്പോലും അറിയില്ല. ആണോ പെണ്ണോ എന്നുകൂടി അറിയില്ല
പ്രായം അറിയില്ല, സ്വഭാവം അറിയില്ല,
പെണ്ണാണെന്നു കരുതി അടുത്തവര്‍‍ പെട്ടെന്ന് ആണാകുന്നോ!
അപരിചിതരെന്നു കരുതുന്നവര്‍ അറിയപ്പെടുന്നവരാകുന്നു!
വില്ലനെന്നു കരുതിയവര്‍ നായകന്മാരാകുന്നു!
അങ്ങിനെ ആത്മയെ കുഴക്കിയ ഒരു വലിയ നാടകം.
(ഒരുകണക്കിന് അതുതന്നെയാണ് നല്ലത്. കഥ നേരത്തെ അറിയാമെങ്കില്‍ വായന ബോറാകില്ലെ., സസ്പെന്‍സ് നഷ്ടമാകും നാടകത്തിന്റെയും. ജീവിതത്തില്‍ ഒരിച്ചിരി നേരമ്പോക്ക്. അതേ പാടുള്ളു ട്ടൊ:)
അവരെല്ലാം പോയി. അരങ്ങൊഴിഞ്ഞു.
ആത്മ തനിച്ചായി.
ആത്മയ്ക്കവരോട് ആളാരാനെന്നറിയാതിരുന്നിട്ടും അടുപ്പം തോന്നന്‍ കാരണം?
വെറുതെ, എഴുതുന്നവരോടുള്ള (സാഹിത്യകാരന്മാരോടുള്ള) ഭക്തി.
അല്ലാതെ അവരെയൊന്നും നേരിട്ടു കണ്ടിട്ടൊന്നും ഇല്ലല്ലൊ.
അതല്ലെ ആത്മയെ വിഡ്ഡിവേഷം കെട്ടിച്ചത്. ഉം സാരമില്ലാ,
എല്ലാം വാഗ്ദേവതയുടെ കുസൃതി എന്നു കരുതി സമാധാനിക്കാം അല്ലെ,
അല്ലെങ്കിലും ആത്മയുടെ ജാതകത്തില്‍ ഉണ്ട്, നേരില്‍ കാണാത്ത ആത്മാക്കളുമായി സഹവസിക്കാനെ ഈ ജന്മം യോഗമുള്ളു എന്ന്.
അവര്‍ വെറും ആത്മാക്കള്‍... :)
ആരും ചിരിക്കണ്ട കേട്ടോ, ആത്മ ആത്മഗതം ചെയ്യുകയാണേ..

21 comments:

വരവൂരാൻ said...

ആരാ..ആത്മയെ വിഡ്ഡിവേഷം കെട്ടിച്ചത്

ആത്മ said...

ആ, എനിക്കറിയില്ല.
ആരോ ഒരാള്‍ :)
ഇനി ആത്മ സ്വയം വിഡ്ഡിയായതാണോന്നും അറിയില്ല.
ആരേയും കാണാഞ്ഞ് അതിലും വലിയ വിഡ്ഡിയെപ്പോലെ ഇരിക്കയായിരുന്നു.
കണ്ടതില്‍ സന്തോഷം.:)

ആത്മ said...

പറയാന്‍ വിട്ടുപോയി, ബ്ലോഗില്‍ പോയി ചില കഥകളൊക്കെ വായിച്ചു. നല്ല ഭാവിയുള്ള എഴുത്ത്. ‘എല്ലാ ഭാവുകങ്ങളും’.

കോറോത്ത് said...

അയ്യോ ... ആത്മചേച്ചീ ... ഇതെന്തൊക്കെയാ ഈ പറയണേ ? കഴിഞ്ഞ കുറച്ചു ദിവസമായി നാട്ടിലാരുന്നു! ഇപ്പോഴാ പോസ്റ്റുകളൊക്കെ കണ്ടത്! സങ്കടം മാറീല്ലേ ഇതു വരെ :( ...
നല്ല കിടിലം സന്തോഷ പോസ്റ്റുകളിട്ടെ പെട്ടന്ന് :)

nizhal|നിഴല്‍ said...

ആത്മ,
ഒരേ സമയം പല വേദികളില് പല വെഷങ്ങള് അണിയുന്നവരല്ലെ നമ്മളില് പലരും. കൂട്ടത്തില് ഒരു വിഡ്ഢിവേഷവും ഇരിക്കട്ടെ, മറ്റുള്ളവര്ക്കും വേണ്ടെ ഒരു രസം. :)
ആത്മയുടെ ആത്മഗതം കൊള്ളാം.

ആത്മ said...

മി. കോറോത്തെ,

എന്തിനാ ഇപ്പം ഓടിപ്പിടച്ച് നാട്ടിപ്പൊയത്?
പോവമ്പം ചേച്ചിയോട് പറഞ്ഞിട്ടു പോണ്ടേ.
ഇപ്പഴാണ് വെളിച്ച വീശിയത്!
അവിടെ നാട്ടില്‍ എല്ലര്‍ക്കും സുഖം തന്നെയോ?

പിന്നേ, കോറോത്തിനെപ്പോലെ ഒരനിയനുള്ള ചേച്ചിമാരൊക്കെ വളരെ ഭാഗ്യവതികളായിരിക്കും ട്ടൊ. എത്ര ആത്മാര്‍ത്ഥത!

ഇനി പോയി നല്ല പോസ്റ്റ് വല്ലതും കിട്ടുമോന്നു നോക്കട്ടെ,പോസ്റ്റാന്‍. കിട്ടുമ്പോള്‍ വരാം ട്ടൊ

കോറോത്ത് said...

'പിന്നേ, കോറോത്തിനെപ്പോലെ ഒരനിയനുള്ള ചേച്ചിമാരൊക്കെ വളരെ ഭാഗ്യവതികളായിരിക്കും ട്ടൊ. എത്ര ആത്മാര്‍ത്ഥത!'

ശോ... എനിക്ക് വയ്യ !
'കപട ലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം' എന്ന് കവി പറഞ്ഞിട്ടില്ലേ :):)

ആത്മ said...

നിഴലേ,
ആത്മാര്‍ത്ഥമായിപ്പറഞ്ഞാല്‍ എനിക്ക് പല വേഷങ്ങള്‍ കെട്ടണമെന്നൊന്നും ഒരാഗ്രവുമില്ല. പക്ഷെ, സംഭവിച്ചുപോകുന്നതാണ്. കാരണം രണ്ടുമൂന്ന് ഗൂഗിള്‍ അക്കൌണ്ട് ഉണ്ട്. ഏതില്‍ ആണ് ലോഗിന്‍ ചെയ്തതെന്ന് ചിലപ്പോള്‍ മറന്നുപോകും അതുകൊണ്ടാണ്.

ഇപ്പോള്‍ തന്നെ കമന്റ് എഴുതാന്‍ വന്നിരുന്നതിനിടയ്ക്ക്
മകള്‍ വന്ന് കമ്പ്യൂട്ടര്‍ കയ്യടക്കി. അതാണ് ഇത്ര താമസിച്ചത്. അവളുടെ മുന്നില്‍ കെഞ്ചേണ്ടി വന്നു,”മോളേ, അമ്മക്ക് കമന്റുകളൊക്കെ കിട്ടിത്തുടങ്ങുന്നേ ഉള്ളൂ. ഒരു കമന്റിനു മറുപടി എഴുതി, അടുത്തതിന് എഴുതാതെ വന്നാല്‍ ശരിയാണോ? എന്നൊക്കെ,

കമന്റിനു നന്ദി ട്ടൊ.
ബ്ലൊഗില്‍ പോയി വായിക്കാന്‍ പറ്റിയില്ല. ഞാന്‍ ബ്ലോഗ് കാണാതിരിക്കാനാണോ?

ആത്മ said...

കോറോത്ത് കവിയാണോ?

nizhal|നിഴല്‍ said...

"ബ്ലൊഗില്‍ പോയി വായിക്കാന്‍ പറ്റിയില്ല. ഞാന്‍ ബ്ലോഗ് കാണാതിരിക്കാനാണോ?"

ഒരു പോസ്റ്റിനുള്ള വക ഇതുവരെ കിട്ടിയില്ല.
ഉടന് പ്രതീക്ഷിക്കാം :)

smitha adharsh said...
This comment has been removed by the author.
smitha adharsh said...

സാരമില്ല..ഈ അബദ്ധം എനിക്കും കുറെ പറ്റിയതാ..കൂട്ടായല്ലോ..
ഇനി അങ്ങനെ സമാധാനിക്കാം.

ആത്മ said...

അതെ അതെ സമാധാനിക്കാം :)

നിരക്ഷരന്‍ said...

പെണ്ണാണെന്നും ആണാണെന്നും കരുതി അടുക്കാന്‍ പോകാതിരുന്നാല്‍ മതി. ഒരു മനുഷ്യനാണെന്ന് കരുതിക്കോളൂ.

മുന്‍‌വിധികളില്ലാതെ വായിക്കുക,അടുക്കുക, അടുത്തറിയാന്‍ ശ്രമിക്കുക.

നല്ലതു വരട്ടെ.

കോറോത്ത് said...

അയ്യോ ..അല്ലേ അല്ല !!!!
കവിയായാല്‍ ജീവിക്കാന്‍ വല്യ പാടാ :) !

ആത്മ said...

മി. കോറോത്തിന് വെളിയില്‍ നല്ല മാന്യമായ ജോലി കാണുമെന്നറിയാം.
ബ്ലൊഗില്‍ എന്തു വേഷമാണെന്നാണ് ചോദിച്ചത്, കവിയാണോ,
കഥാകൃത്താണോ, വിമര്‍ശകനാണോ, സന്യാസിയാണോ, എന്നൊക്കെ.
പറയൂ, പറയൂ, ഒരുപക്ഷെ, ഞാന്‍ താ‍ങ്ങളുടെ ഒരു ഫാന്‍ ആകാനും സാധ്യതയുണ്ട്!

അല്ലേ, ഈ കവിതയും ജീവിതവും തമ്മില്‍ എന്തു ബന്ധം? അപ്പോള്‍ കവിതയെഴുതുന്നവരൊന്നും ജീവനില്ലാത്തവരാണോ?!

കോറോത്ത് said...

ഞാനൊരു പാവം ബ്ലോഗ് വായനക്കാരന്‍ :)...

"ഞാന്‍ താ‍ങ്ങളുടെ ഒരു ഫാന്‍ ആകാനും സാധ്യതയുണ്ട്!"

ആഹാ! ആന കൊടുത്താലും ഫാന്‍ ആവരുത് എന്നോ മറ്റോ ഒരു ചൊല്ലില്ലേ :):)

കവിതയെഴുതുന്നവര്‍ ജീവനില്ലാത്തവരാനെന്നു ഞാന്‍ പറഞ്ഞില്ലാ :(...ബൂലോഗത്ത്‌, കവികളെ ഓടിച്ചിട്ട് പിടിച്ചു കവിതയെയും കവികളെയും കീറി മുറിക്കുന്ന കാര്യമൊന്നും ആത്മ ചേച്ചി അറിഞ്ഞില്ല അല്ലെ :) !!!

ആത്മ said...

മി കോറോത്ത്നോട് വാഗ്വാദം നടത്തി ഞാന്‍ തോല്‍ വി സമ്മതിച്ചിരിക്കുന്നു ട്ടൊ.

എനിക്ക് ബൂലോകത്തെപ്പറ്റി വലുതായൊന്നും തന്നെ
അറിയില്ല. അറിയാമായിരുന്നെങ്കില്‍ മി. കോറോത്തിനോട് പൊട്ടന്‍ കളി കളിക്കുമായിരുന്നോ? ഞാനും ഇവിടെ പുതിയതാണ്. ഓരോന്ന് പഠിച്ചു വരുന്നതേ ഉള്ളു.
നിന്നുപറ്റാന്‍ നിവര്‍ത്തിയില്ലെങ്കില്‍ തിരിഞ്ഞോടാം
എന്നു കരുതി.

പക്ഷെ, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഈ ബ്ലൊഗ്
തുടങ്ങിയത് തന്നെ യധാര്‍ത്ഥ ബ്ലൊഗ് ലോകത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു.
വെറുതെ എനിക്ക് അത്മഗതം ചെയ്യാനായി
മാത്രം തുടങ്ങിയ ഒരു ബ്ലൊഗാണ്. അതില്‍
ദാ ധാരാളം ആള്‍ക്കാ‍ര്‍ വന്നു പോയി.
എന്നാല്‍ ഞാന്‍ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച്
വായനക്കാര്‍ക്ക് വേണ്ടി എഴുതുന്ന മറ്റൊരു ബ്ലോഗ്
വായിക്കാന്‍ ആരുമില്ലാതാനും!
അതാണ് ഞാനും അന്തം വിട്ടിരിക്കുന്നത്.
അതിനിടയിലാണ് മി. കോറോത്തും വന്നു ചാടിയത്. ഇനി ഏതിനും നമ്മുക്കൊരുമിച്ച്
ഇതിന്റെ അന്ത്യം കാണ്ടിട്ടു തന്നെ കാര്യം അല്ലെ,

എന്താ ബ്ലൊഗില്‍ ഒന്നും എഴുതി തുടങ്ങാത്തത്?
അപ്പോള്‍ എനിക്കും മി. കോറോത്ത് ചെയ്യുന്നത്
ഫോളോ ചെയ്ത് ഒരു കരപറ്റാമായിരുന്നു.:)

മി. കോറോത്തിന്റെ നാട്ടില്‍ ഇപ്പോള്‍ രാത്രിയോ പകലോ? :)

കോറോത്ത് said...

അങ്ങനെ പറയരുത് :)...

എനിക്ക് തോന്നുന്നത് 'ശ്രീമഹാഭാഗവതം' ആള്‍ക്കാര്‍ വായിക്കുന്നുണ്ടാവാം, പക്ഷെ അവിടെ കമന്റ് ഇടുന്നത് ഇവിടെ ഇടുന്ന പോലെ അല്ലല്ലോ !

"അപ്പോള്‍ എനിക്കും മി. കോറോത്ത് ചെയ്യുന്നത്
ഫോളോ ചെയ്ത് ഒരു കരപറ്റാമായിരുന്നു.:)" - ആത്മചേച്ചി ഇപ്പോഴേ ഒരു കരയിലല്ലേ ഇരിക്കണത്‌, മാറി മാറി എഴുതാന്‍ സ്വന്തമായി ഒന്നല്ല, രണ്ടല്ല മൂന്നു ബ്ലോഗ് !!! എന്നിട്ട് തറ മാത്രം കെട്ടിയിട്ട പാവം എന്നെ ഫോളോ ചെയ്യാന്ന് :( ...

ഇപ്പൊ പകല്‍..ചോദ്യം ചോദിച്ചപ്പോ രാത്രി ! :):)

ആത്മ said...

എനിക്ക് മൂന്നു ബ്ലോഗുണ്ടെന്നൊക്കെ എങ്ങിനെ അറിയാം?!
അപ്പോള്‍ ഇങ്ങിനെയൊക്കെ മതി അല്ലെ?
ഞാന്‍ വിചാരിച്ചു ഞാന്‍ നോര്‍മല്‍ അല്ലെന്ന്.
ഇപ്പോഴാണ് ഒരു ആത്മവിശ്വാസം ഒക്കെ വന്നത്:)

ഞാന്‍ ഒരു പോസ്റ്റ് എഴുതി വച്ചിട്ടുണ്ട്.(അതും ബ്ലോഗെഴുത്തിനെപറ്റിതന്നെ) അതിന്റെ നിലവാരം എങ്ങിനെ എന്നറിയില്ല. സമയം കിട്ടുമ്പോള്‍
എഡിറ്റ് ചെയ്ത് ഇടാം. തെറ്റുണ്ടെങ്കില്‍ പറയുമല്ലൊ?

ചിരിച്ചുകൊണ്ടു വന്ന മി. കോറോത്ത് എന്തിനാ എപ്പോഴും ഇങ്ങിനെ കരയുന്നത്?:(...(ഇതല്ലെ കരയുന്ന അടയാളം?) ആത്മചേച്ചീടെ വിഷാദരോഗം പകര്‍ന്നതാണോ?

എങ്കിപ്പിന്നെ പിന്നെ കാണാം:)

ആത്മ said...

നിരക്ഷരന്‍ ജി,
ഇങ്ങിനെയൊക്കെ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദി. എനിക്ക് എന്തെങ്കിലും തെറ്റ് പറ്റുമെങ്കിലും
പറഞ്ഞുതരാന്‍ മടിക്കരുതേ. സ്വന്തം ചേച്ചിയാണെന്നു കരുതിയാല്‍ മതി.