Tuesday, October 7, 2008

ആത്മാവും പിന്നെ ഞാനും

ഇന്നലെ ഉണ്ടായിരുന്ന ഞാനല്ല ഇന്നത്തെ ഞാന്‍
ഞാന്‍ എന്നും മാറിക്കൊണ്ടേ ഇരിക്കുന്നു
കുഞ്ഞിലേ എനിക്ക് പല്ലില്ലായിരുന്നു
പിന്നെ പല്ലു മുളച്ചു
പിന്നീട് വീണ്ടും കൊഴിഞ്ഞു
വീണ്ടും വന്നു
മുടിയും അപ്രകാരം തന്നെ
തൊലിയും മാറിക്കൊണ്ടിരിക്കുന്നു
ശരീരത്തിലെ കോശങ്ങളൊക്കെ അനുനിമിഷം മാറിക്കൊണ്ടീർക്കുന്നു
പിന്നെസ്ഥിരതയുള്ള എന്താണ്‌?
എന്താണ് എന്നെ ഞാനായി തോന്നിപ്പിക്കുന്നത്‌?
എന്റെ ആത്മാവ്‌.
അത്‌ ഞാൻ ഓർമ്മവച്ചനാൾ മുതൽ-
എന്റെ കൂടെയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.
അതാണ് എന്നെ എനിക്ക് കാണിച്ചു തരുന്നത്
അത്‌ എന്റെതാണെന്നു ഞാൻ കാണുന്നു
എന്റെ ശരീരത്തിനുള്ളതാണെന്നു കരുതുന്നു

മാറാത്ത ചിലതൊക്കെയുണ്ട്‌
ഒരു ചെറിയ മറുക്‌
കയ്യിലെ രേഖകൾ.
[ഒരുപക്ഷെ അതുകൊണ്ടാകുമോ അതു നമ്മുടെ ഭാവി പ്രവചിക്കുവാനുള്ള എന്തോ ഒന്ന് അടങ്ങിയിരിക്കുന്നതെന്നു പറയുന്നത്‌?]

എന്തായാലം ഇന്നലത്തെ ഞാനല്ല ഇന്നത്തെ ഞാൻ.
കഴിഞ്ഞ വർഷത്തെയും അല്ല
പത്തുവർഷം മുൻപുള്ള ഞാനുമല്ല ഇന്നത്തെ ഞാൻ
കുഞ്ഞിലെ ഉള്ള ഞാനുമല്ല ഇന്നത്തെ ഞാൻ
ഞാൻ ഇന്നു കാണുന്ന എന്റെ ശരീരം
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു കവചം മാത്രം
[ആത്മാവു മാത്രമാണ്‌ സ്ഥിരമായിട്ടുള്ളത്‌ എന്നു പറയുന്നത്‌ ഇതുകൊണ്ടാകുമോ?
ശരീരം നശിച്ചുകഴിഞ്ഞാലും അത്‌ ഇവിടെ ഉണ്ടാകും.]


എന്റെ അച്ഛനും അമ്മയും കൂട്ടുകാരും ഒക്കെ മാറിക്കൊണ്ടിരിക്കുന്നു.
ചെറുതിലെ ഞാന്‍ കണ്ട അച്ഛനും അമ്മയുമല്ല ഇപ്പോഴത്തേത്
അവരില്‍ പണ്ടത്തെ സുരക്ഷിതത്വമില്ല.
പകരം അവര്‍ അരക്ഷിതരാണ്.
അവരില്‍ പണ്ടത്തെ പ്രകൃതവും രൂപം കൂടി മാറിയിരിക്കുന്നു.
എന്നിട്ടും എന്റെ ആത്മാവ് അവരുടെ ആത്മാവിനെ തിരിച്ചറിയുന്നു.
അംഗീകരിക്കുന്നു.
അവരുടെ ഇപ്പോഴത്തെ ശരീരം എനിക്ക് അപരിചിതമാണ് എന്ന് ഞാന്‍ അറിയുന്നു
എങ്കിലും അവര്‍ എന്റെ അച്ഛനും അമ്മയുമാണ്.
അതെ അവരില്‍ കുടികൊള്ളുന്ന ആത്മാവ്
അതാണ് എന്റെ ആത്മാവ് തിരിച്ചറിയുന്നത്.

[ വായിക്കാന്‍ ആരെങ്കിലും വന്നോ? വല്ലതും മനസ്സിലായോ? എനിക്കും മനസ്സിലായില്ല!.എന്റെ ആത്മാവിന്റെ ഭാക്ഷയാണിത്]

8 comments:

വല്യമ്മായി said...
This comment has been removed by the author.
ആത്മ said...

എന്തുപറ്റി ഈ കമന്റിനു?
ഇവിടെ ഒരു കമന്റ് ഉണ്ടായിരുന്നു. നന്ദി
പറയാന്‍ വന്നപ്പോള്‍ കമന്റ് അപ്രത്യക്ഷമായി!
ഞാന്‍ മായ്ച്ചൊന്നുമില്ലാതാനും.

വല്യമ്മായി said...

ആ വരികളിലും അതേ അര്‍ത്ഥമായത് കൊണ്ടാണ് ആ ലിങ്ക് ഇട്ടത്.പിന്നീട് ആത്മയുടെത് വായിച്ച് മുമ്പേ കമന്റ് ഇട്ടതാണല്ലോ എന്ന് ഓര്‍മ്മ വന്നപ്പോഴാണ് കമന്റ് മായിച്ചത്.ഇതേ വരികള്‍ എന്റെ മെയിന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോഴുള്ള കമന്റുകള്‍ ഇവിടെ https://www.blogger.com/comment.g?blogID=30862929&postID=3660556690875916179 വായിക്കാം.

പോസ്റ്റ് നന്നായി,ആത്മാവിനും അതിലെ ചിന്തകള്‍ക്കും ഒരിക്കലും മരണമില്ല.സമാന വിഷയത്തില്‍ മറ്റൊരു പോസ്റ്റ് കൂടി http://rehnaliyu.blogspot.com/2008/05/blog-post_03.html

ആത്മ said...

നന്ദി. ഉറുമ്പിന്റെ കവിത റൂമികവിതയുടെ വിവര്‍ത്തനമാണോ? വളരെ വളരെ നന്നായിട്ടുണ്ട്. ഞാന്‍ പോയി വായിച്ചു. ഇനിയും വായിച്ചാലേ നന്നായി മനസ്സിലാകൂ.

ആത്മാവിനെപ്പറ്റി ഞാന്‍ ഇത്രയും വരികളെടുത്തെഴുതിയത് ആ
രണ്ടെ രണ്ടു വരികളില്‍ ഉണ്ട് അല്ലെ?:)


വീണ്ടും കണ്ടതില്‍ വളരെ വളരെ സന്തോഷം!

മാന്മിഴി.... said...

എന്താണ് എന്നെ ഞാനായി തോന്നിപ്പിക്കുന്നത്‌?
എന്റെ ആത്മാവ്‌.
...........ith maathram enikkishtamaayi..thanks.

ആത്മ said...

പോസ്റ്റ് ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം!

ഞാന്‍ മാന്മിഴിയുടേ ബ്ലോഗ് കുറച്ചൊക്കെ വായിച്ചു.
ഏതാണ്ട് എന്റെ ചിന്തകള്‍ പോലെ..
ഞാനൊരു ചോദ്യം ചോദിച്ചോട്ടെ? തമാശയായിട്ടെടുക്കുമല്ലൊ?
എടുക്കുമെന്ന് ഉറപ്പ് തരാമെങ്കില്‍ ചോദിക്കാം.
-----?
പേടിക്കണ്ട ട്ടൊ. എനിക്കും ഉണ്ട് , ഇവിടെ വരുന്ന ഒട്ടുമുക്കാലാളുകള്‍ക്കും ഉണ്ടെന്നാണ് തോന്നുന്നത്.

വാല്‍മീകി said...

എനിക്ക് ഒന്നും മനസിലായില്ല.

ആത്മ said...

ഓക്കെ, :)
എനിക്ക് മനസ്സിലായത് ഞാന്‍ വിശദീകരിക്കാം.
നമ്മുടെ ഉള്ളില്‍ വസിക്കുന്ന ആത്മാവില്ലെ? ആത്മാവ്?
അത് നമ്മളൊക്കെ മരിച്ചു കഴിഞ്ഞാലും ഇവിടൊക്കെത്തന്നെ ഉണ്ടാകുമെന്ന്! അത് നമ്മുടെ ശരീരത്തിനു മാത്രം സ്വന്തമല്ലെന്ന്!
ഇപ്പം മനസ്സിലായോ???
ഇനീം മനസ്സിലായില്ലെങ്കില്‍ പോയി കുറേ ദുഃഖിച്ചിട്ട് വരൂ, അപ്പ്ലോള്‍ എല്ലാം തനിയേ മനസ്സിലായിക്കോളും...:(