Wednesday, October 1, 2008

മൌനം

എന്താ ആത്മേ എന്തുപറ്റി?
രണ്ടു ദിവസമായി ഒരു മൌനം?
ബ്ലൊഗ് ഒക്കെ എഴുതി മതിയായോ?
ഇനി സന്യസിക്കാന്‍ പോവുകയാണോ?
എന്താണെന്നെനിക്കുമറിയില്ല, ബ്ലോഗിനടുത്തെത്തുമ്പോള്‍ ഒരു തളര്‍ച്ച. ഉറങ്ങാനാണ് തോന്നുന്നത്
ഉറങ്ങുന്നതും നല്ലതുതന്നെ. ഒരു തരം സന്യാസമാണ് ഉറക്കവും.
ലൌകീകതയില്‍ നിന്നൊക്കെ വിരക്തി അല്ലെങ്കില്‍ മോചനം കിട്ടിയവര്‍ക്കല്ലെ സുഖമായി
ഉറങ്ങാന്‍ പറ്റുക.
ഇനി അലസതയാണോ?
എന്തോ ഒന്നു പറ്റി. എന്താണെന്ന് ആതമയ്ക്കുമറിയില്ല
ബ്ലോഗില്‍ നിന്നു കിട്ടിയതാണോ ജീവിതത്തില്‍ നിന്നു കിട്ടിയതാണോ എന്നുമറിയില്ല.
എന്തിന്റേയോ പുറകെ വിശ്രമമില്ലാതെ അലഞ്ഞ ഒരു ക്ഷീണം.
എന്താണു കിട്ടിയതെന്നറിയില്ലാ താനും.യോഗികളുടെ ഒരു ല്ക്ഷണം.
ബ്ലോഗിനടുത്തെത്തും ,എന്തൊക്കെയോ എഴുതണമെന്നുണ്ട് . പക്ഷെ പറ്റുന്നില്ല.
പിന്നേ,
എനിക്ക് മറ്റുള്ളവരുടെ ബ്ലൊഗുകള്‍ വായിക്കുമ്പോല്‍ അവരൊക്കെ എന്നെപ്പറ്റിയാണ് എഴുതുന്നതെന്നൊരു തോന്നല്‍.
ഏയ് അതാവില്ല. ഇത്രയും നാള്‍ ഇവിടെ ഉള്ളവരല്ലെ അവരൊക്കെ
അവര്‍ക്ക് വേറെ എത്ര കാര്യങ്ങള്‍ തമ്മില്‍ തമ്മില്‍ പറയാന്‍ കാണും. നീ എല്ലാം നിന്നെപ്പറ്റിയാ ണെന്നു വിചാരിച്ചാല്‍ അങ്ങിനെ തന്നെ തോന്നും.
എന്നെപ്പറ്റി ആയിരിക്കില്ല അല്ലെ?
അവര്‍ക്കൊക്കെ എന്നോടു വിരോധമായിരിക്കുമോ?
ഏയ് അതിനുവേണ്ടി നീ ഒന്നും ചെയ്തില്ലല്ലൊ?
ഇല്ലെന്നാണ് തോന്നുന്നത്

പിന്നെ ബ്ലോഗല്ലേ... ഒന്നും പറയാന്‍ പറ്റില്ല... എല്ലാം മായാജാലം.
ആണെന്നു കരുതുന്നവര്‍ പെണ്ണുങ്ങളാകാം, പെണ്ണെന്നുകരുതുന്നവര്‍ ഒരുപക്ഷെ ആണുങ്ങളാകാം.
ബ്ലോഗിനെ വേണമെങ്കില്‍ ‘ആത്മാക്കളുടെ ലോകം’ എന്നു പറയാം, സാഹിത്യകാരുടെ ലോകം എന്നു പറയാം, വിമര്‍ശ്ശകരുടെ ലോകം എന്നു പറയാം, നേരമ്പോക്കുകാരുടെ ലോകം എന്നു പറയാം...
ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ പണ്ട് കലുങ്കിലൊക്കെ ഇരുന്ന് കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്ന
ആളുകളെ കാണാം, ചിലയിടങ്ങളില്‍ ഒരാള്‍ ആദ്യം ചെന്ന് മറ്റൊരാളെ അടിച്ചു വീഴുത്തും, പിന്നെ നായകന്‍ ചെന്ന് രക്ഷിക്കും. അങ്ങിനെ ധീരനായകന്മാരെ കാണാം.( സൂക്ഷിക്കുക, ചിലപ്പോള്‍ ചട്ടമ്പിത്തരങ്ങള്‍ കാണിക്കുന്നതും, അടിച്ചിടുന്നതും, രക്ഷിക്കുന്നതും ഒക്കെ ഒരാളാകാനും സാധ്യതയുണ്ട്!). നമുക്ക് ജീവിതത്തില്‍ ആകാന്‍ പറ്റാത്ത റോളുകളൊക്കെ വേണമെങ്കില്‍ ഇവിടെ ജീവിച്ചു തീര്‍ക്കാം. അങ്ങിനെ പുറം ലോകത്തുകാണുന്നതുപോലെയും കുറച്ചധികവും ഈ ആത്മാക്കളുടെ ലോകത്തു കാണാം.

ഇതിനിടയില്‍ ഒരുപാട് നല്ല പേരു കേട്ട എഴുത്തുകാരും ഉണ്ട്. ആത്മാര്‍ത്ഥമായി എഴുതി തെളിയുന്നവരുണ്ട്...

ചിലപ്പോള്‍ വളരെ നല്ല ആളുകളെ നാം അവര്‍ എഴുതുന്നതു മാത്രം കണ്ട് തെറ്റിധരിച്ചു എന്നും വരാം
അതുകൊണ്ട് വളരെ സൂക്ഷിച്ച്... ആത്മേ, എറിഞ്ഞ കല്ലും ബ്ലോഗില്‍ എഴുതിയ വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല കേട്ടോ.
തുടരും...

12 comments:

തരികിട said...

നിരാശ കളഞ്ഞു മൌനം വെടിഞ്ഞു പുറത്തു വരൂ

ആത്മ said...

നല്ല കവിതകളും കഥകളും ഒക്കെ ബ്ലോഗില്‍ കണ്ടു.
തുടര്‍ന്നും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
കമന്റിനു വളരെ നന്ദി.

വല്യമ്മായി said...

മുന്‍‌ധാരണകളൊഴിവാക്കി മസ്സില്‍ തോന്നുന്നത് കുറിക്കുക.ഇടവേളകളെ ഭയക്കേണ്ട,മൂത്ത് പഴുത്തതിനേ രുചിയുണ്ടാകൂ :)

ആത്മ said...

വന്നതില്‍ വളരെ സന്തോഷം!
ഞാന്‍ എഴുത്തിന്റെ പോക്ക് ശരിയല്ല എന്നു തോന്നുമ്പോഴും ഒന്നു പറഞ്ഞു തരുമല്ലൊ അല്ലെ?

ഇളയ ആളുകളെ വലിയമ്മായി എന്നെങ്ങിനെ വിളിക്കാന്‍? പേരറിയാമായിരുന്നെങ്കില്‍ അങ്ങിനെ സംബോധന ചെയ്യാമായിരുന്നു.
സാരമില്ല.
വന്നതിനു വളരെ വളരെ സന്തോഷം. ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്ക് ഇതുവഴി വരൂ ട്ടൊ

കണ്‍പീലിചിലന്തികള്‍ said...

മൌനിയായി കൂടുതല്‍ കരുത്താര്‍ജിച്ചു തിരിച്ചു വരൂ

ആത്മ said...

ദാ തിരിച്ചു വന്നു. കുറച്ചുകൂടി എഴുതിച്ചേര്‍ത്തു:-)

കമന്റിനു വളരെ വളരെ നന്ദി.

വേണു venu said...

ജീവിത പ്രതിഫലനങ്ങള്‍ തന്നെ .
അക്ഷരങ്ങളിലൂടെ മാത്രം മനസ്സിലാവുന്ന വ്യക്തികളും സമൂഹവും നമുക്ക് ചില ധാരണകള്‍ നല്‍കുന്നു.ഈവിടെ ഞാനിതെഴുതിയതും എന്തോ ധാരണകള്‍ ഉള്ളതിനാലാവാം. അല്ലേ.:)

ആത്മ said...

വേണു സാര്‍,

ധാരണകളോ! എന്തു ധാരണകള്‍???
എന്റെ ദൈവമേ! എന്നെപ്പറ്റി നല്ല ധാരണകളാവുമല്ലൊ അല്ലെ, :-)

വേണു venu said...

ഹാഹാ....തെറ്റിദ്ധാരണകള്‍ ഇല്ലേ ഇല്ല.
തുടരുക. വായിക്കപ്പെടേണ്ടത് വായിക്കപ്പെടുന്നു എന്ന് സ്വയം അറിയുക. ഇനിയും ഇനിയും എഴുതുക. :)

ആത്മ said...

വളരെ നന്ദി! :-)

വീ.കെ.ബാല said...

എഴുത്ത് ആത്മ സംതൃപ്തിക്കാണ്...,രണ്ടാം ഭാഗമേ അനുവാചകനുള്ളു, അവർ ഉൾക്കൊള്ളുകയോ ഉൾക്കൊള്ളാതിരിക്കുകയോ ചെയ്യട്ടെ....എഴുതുക, നല്ലത് മാത്രം, എല്ലാ ഭാവുകങ്ങളും

ആത്മ said...

ആശീര്‍വ്വാദത്തിനു വളരെ വളരെ നന്ദി