Wednesday, September 17, 2008

എന്റെ ബ്ലൊഗെഴുത്ത്

മകന്‍- എന്താ അമ്മേ ഇത്ര സീരിയസ്സ് ആയി ആലോചിക്കുന്നത്? പതിവില്ലാത്ത ഒരു സീരിയസ്സ്നസ്സ്!
അവനെന്തോ പന്തികേടു തോന്നിയതുകൊണ്ട് ചോദിച്ചതാണ്.
ഞാന്‍- ഓ ഒന്നുമില്ല. എന്റെ ബ്ലോഗിനെ ക്കുറിച്ചോര്‍ത്താണ്
അവന് ആശ്വാസമായി. വട്ടുകേസാണ് എന്നപോലെ.
ഞാന്‍ - ഇന്നെനിക്ക് ഒരു കമന്റും കിട്ടിയില്ല. അതാണ് ഇത്ര സീരിയസ്സ്നസ്സ്.
അവന്‍ പുഞ്ചിരിച്ചുകൊണ്ട് നടന്നു മറഞ്ഞു...

11 comments:

smitha adharsh said...

ദാ...ഇപ്പൊ,കമന്‍റ് കിട്ടിയല്ലോ...അല്ലെ?

ആത്മ said...

കിട്ടി കിട്ടി.
ഞാന്‍ മകനോട് ഉറക്കെ വിളിച്ചു പറഞ്ഞു,
ദാ അമ്മയ്ക്ക് ഒരു കമന്റ് കിട്ടിയിരിക്കുന്നു! എന്ന്
അവന്‍ ചിരിച്ചുകൊണ്ട്, ‘അയ്യോ ഈ അമ്മയുടെ ഒരു കാര്യം’ എന്നു പറഞ്ഞ് ഒരോട്ടം.

ശിവ said...

ഇതാ ഒരു കമന്റും കൂടി..

ViswaPrabha വിശ്വപ്രഭ said...

എന്നും ഇവിടെ വരാം, വായിക്കാം, കമന്റെഴുതാം.
പക്ഷേ ഒരു നിബന്ധന:
തലക്കെട്ടിലെ വരികൾ തെറ്റു തിരുത്തിയെഴുതണം:
1. താളുകൾ എന്നാക്കണം

2. അവസാനിക്കുന്ന എന്നല്ല, അവസാനിക്കാത്ത എന്നാക്കണം

സമ്മതം?

:)

ആത്മ said...

നന്ദി, മി.ശിവ.

ആത്മ said...

വിശ്വം ജി,
അങ്ങിനെ വിളിക്കാമോ?
എനിക്ക് മറുപടി എഴുതാന്‍ വാക്കുകള്‍ കിട്ടാതെ
വലയുകയാണ്. സാവകാശം എഴുതാം.
ഞാന്‍ മകളുടെ ഫോട്ടൊ കണ്ടു.
വിശ്വംജീയുടെ ബ്ലൊഗ് വായിച്ചു. പണ്ടും ഇടയ്ക്കിടക്കൊക്കെ വന്നിട്ടുണ്ട്. അന്ന് വിശ്വംജീ കുഞ്ഞു മോളെയും വച്ചുകൊണ്ടെടുത്ത ഒരു ഫോട്ടൊ
കണ്ട ഓര്‍മ്മ. മനസ്സു നിറഞ്ഞിരിക്കുമ്പോള്‍ എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

ആത്മ said...

വിശ്വജിയുടെ കമന്റുകള്‍ ആദ്യം എന്നെ കരയിച്ചു,
പിന്നെ ചിരിപ്പിച്ചു, പിന്നെ ചിന്തിപ്പിച്ചു, പിന്നെ
വാനോളം ഉയര്‍ത്തി(സ്റ്റേറ്റ് അവാര്‍ഡ് പോലും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒരു ഓസ്ക്കാര്‍ അവാര്‍ഡോ മറ്റോ കിട്ടിയ പ്രതീതി!).

വിശ്വം ജീയെപ്പോലുള്ളവര്‍ അറിവിന്റെ ഒരു മഹാസമുദ്രമായാണ് എനിക്ക് തോന്നിയത്. വിശ്യംജീയെപ്പോലുള്ളവരൊക്കെ വല്ല നോവലോ കവിതകളോ ഒക്കെ എഴുതാത്തത് ഒരു വലിയ നഷ്ടമായി എനിക്കു തോന്നുന്നു.

നിങ്ങളുടെയൊക്കെ മുന്നില്‍ ഞാന്‍ പിച്ചവച്ചു തുടങ്ങുന്ന ഒരു ശിശുവും.(പ്രായംകൊണ്ടല്ല.) തട്ടിത്തടഞ്ഞു വീഴുമ്പോല്‍ പിടിച്ചെണീപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും തോന്നുന്ന ഈ വിശാല മനസ്കതയ്ക്കു മുന്‍പില്‍ എന്റെ പ്രണാമം.

എനിക്ക് വലിയ അനുഭവസമ്പത്തില്ല, വായനാ സമ്പത്തില്ല, എങ്കിലും എഴുതുന്നു. കാരണം എനിക്കിതല്ലാതെ വേറൊരു ലോകം ഇല്ലെന്നു തോന്നുന്നതുകൊണ്ട്.

ഇനിയും വിശ്വം ജീയുടെ അനുഗ്രഹവും ആശീര്‍വ്വാദവും ഉണ്ടാകുമെന്നാശിച്ചു കൊള്ളട്ടെ,

ശ്രീലാല്‍ said...

എഴുതൂ, എഴുതൂ, എഴുതൂ..

വിശപ്രഭ പറഞ്ഞ അക്ഷരത്തെറ്റ് എന്നിട്ടും അവിടെത്തന്നെയുണ്ടല്ലോ.

നിരക്ഷരന്‍ said...

എന്റെ കമന്റന്നൂര്‍ക്കാവിലമ്മേ കാത്തോളണേ... :)

ആത്മ said...

മി. ശ്രീലാല്‍,

ഇപ്പോള്‍ അക്ഷരതെറ്റ് തിരുത്തി. ഞാന്‍ ബ്ലോഗിലെ ഫോട്ടോകളൊക്കെ കണ്ടു.
വളരെ നല്ല ഫോട്ടൊകളും വിവരണങ്ങളും.

ആത്മ said...

മി. മനോജ്,

അവാര്‍ഡു കിട്ടിയതിനു അഭിനന്ദനങ്ങള്‍!
ഞങ്ങളുടെ നാട്ടിലും ഫോട്ടോയും വാര്‍ത്തയും ഒക്കെ എത്തിയായിരുന്നു.
കമന്റിനു വളരെ വളരെ നന്ദി.