Tuesday, September 16, 2008

ഉറുമ്പുകള്‍ പറഞ്ഞ കഥ

എന്റെ മകന്‍ ഹാന്‍ഡ് ഫോണില്‍ ഒരു മൂവിങ്ങ് പിക്ചര്‍ പിടിച്ചിരിക്കുന്നു. എന്നെ വിളിച്ച് ഉത്സാഹത്തോടെ കാട്ടിത്തന്നു. കുറെ എറുമ്പുകള്‍ ചേര്‍ന്ന് ഒരു കഷണം ഭ്ക്ഷണ സാധനം ചുവരിലൂടെ പൊക്കിക്കൊണ്ട് പോകുന്നതാണ് പടം!

ഞാന്‍ പറഞ്ഞു, ‘കണ്ടോ, അതുകണ്ടു പഠിക്കണം. ഇത്രയും വലിയ ഒരു സാധനം കണ്ട് അയ്യോ അതെന്നെക്കൊണ്ട് പറ്റില്ല എന്നു പറഞ്ഞ് തളരാതെ കൂട്ടുചേര്‍ന്ന് അവര്‍ പരിശ്രമിക്കുന്നതുകണ്ടോ, അതാണ് നമ്മളും അനുകരിക്കേണ്ടത്‘. [ ഉപദേശം കൊടുക്കാന്‍ എളുപ്പമാണല്ലൊ]

അതുപറഞ്ഞപ്പോല്‍ എനിക്ക് മറ്റൊരു സംഭവം ഓര്‍മ്മ വന്നു.

എന്റെ കൂടെ പഠിച്ച ഒരു ബ്രാഹ്മിന്‍ കുട്ടി ഉണ്ടായിരുന്നു. ഞങ്ങളുടെ സ്ക്കൂളിലെ ‘ടോപ് ഫൈവില്‍’ വന്നിരുന്ന, വളരെ മിടുക്കിയായ ഒരു കുട്ടി. ആ കുട്ടി എന്നോടൊപ്പം ഹോസ്റ്റലിലും ഉണ്ടായിരുന്നു.
ഹോസ്റ്റലില്‍ താമസം തുടങ്ങിയ ആദ്യത്തെ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍,[ അവിടത്തെ കട്ടിലുകള്‍ ഗവ: ഹോസ്പിറ്റലിലെ പേവാര്‍ഡിലെപ്പോലെ ഇട്ടിരിക്കയായിരുന്നു.] അടുത്ത കട്ടിലില്‍ നിന്നും ഒരു തേങ്ങല്‍. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി.
വലിയ ധീരയെന്നും, സെന്റിമെന്റ ഒന്നും ഇല്ലാത്ത, വളരെ ഡീസന്റ് എന്നും ഞാന്‍ കരുതിയ പോറ്റിക്കൊച്ച് കിടന്ന് കരയുന്നു. ഞാന്‍ പതിയെ പേരു വിളിച്ചപ്പോല്‍ കരച്ചില്‍ അല്‍പ്പം കൂടി ഉച്ചത്തിലായി. എനിക്കും കരച്ചില്‍ വന്നു. എങ്കിലും എന്റെ ദുഃഖം ഷയര്‍ ചെയ്യാന്‍ ഒരാളെ കിട്ടിയല്ലൊ എന്ന ആശ്വാസവും. അതും ഞാന്‍ മതിക്കുന്ന വലിയ മിടുക്കിയായ പോറ്റിക്കൊച്ചു.അങ്ങ്നെ വെളുക്കും വരെ ഞങ്ങള്‍ അന്യോന്യം അച്ഛനെപറ്റിയൂം അമ്മയെപ്പറ്റിയും അനിയന്മാരെപറ്റിയും പറഞ്ഞ് പറഞ്ഞ് നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോള്‍ എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കിട്ടി.

അടുത്ത കോളേജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇപ്രാവശ്യം പ്രശ്നം മറ്റൊരു രീതിയില്‍. പലയിട ത്തുന്നും വരുന്ന കുട്ടികള്‍. വിദേശത്ത് അച്ഛനമ്മമാരുള്ളോര്‍, പഠിത്തത്തിനു അത്ര വിലയൊന്നും ഇല്ലാത്ത ഒരു ലോകം. പണവും പ്രതാവവും, ഇംഗ്ലീഷും ഒക്കെ കാണിക്കാന്‍ ഉടുത്തൊരുങ്ങി, കൂട്ടത്തില്‍ തരപ്പെട്ടാ‍ാല്‍ ഇച്ചിരി പഠിക്കുകയും ചെയ്യാം എന്നു പറഞ്ഞു വരുന്നവര്‍, സിറ്റിയില്‍ ജനിച്ചു വളര്‍ന്നവര്‍, അങ്ങിനെ പല ഗ്രൂപ്പുകാര്‍. അവിടെ എനിക്കും ആകെ കണ്‍ഫ്യൂഷനായി. ആരെ ഫോളോ ചെയ്യണം എന്നറിയാതെ വഴിമുട്ടി നില്‍ക്കുമ്പോള്‍ ഒരു ദിവസം പോറ്റിക്കൊച്ച് വന്നു പറഞ്ഞു
‘മായേ, ഇന്ന് ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കുറേ ചോനനുറുമ്പുകള്‍ വരിവച്ചു പോകുന്നതു കണ്ടു.
കുറെ നേരം അറിയാതെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ തോന്നി. - ഇവര്‍ ഒരു നിമിഷം പോലും പാഴിക്കളയാതെ ഇങ്ങിനെ ജോലി ചെയ്യുന്നതെന്തിനാണ്, വേണമെങ്കില്‍ ‘അയ്യോ എനിക്ക് ഇച്ചിരിക്കൂടി വലിയ ശരീരം തന്നില്ലല്ലോ, ചിറകു തന്നില്ലല്ലൊ, അഴകു തന്നില്ലല്ലൊ’, എന്നൊക്കെ പറഞ്ഞ് പരിതപിച്ചിരിക്കാമായിരുന്നു. അവര്‍ അതൊന്നും ചെയ്യാതെ, മറ്റു ജീവികളെ ഗൌനിക്കകൂടി
ചെയ്യാതെ തങ്ങളുടെ കര്‍മ്മം ചെയ്യുന്നതുകണ്ടോ. അപ്പോ എനിക്കു തോന്നി, നാമും നമ്മുടെ ലക്ഷ്യം
കണ്ടുപിടിച്ച് അതിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ കണ്ടു നമ്മുടെ പാത മറക്കലല്ല’. പോറ്റിക്കൊച്ച് എന്നെ സമാധാനിപ്പിച്ചതാണോ
അതോ സ്വയം സമാധാനിച്ചതാണൊ എന്നെനിക്കിപ്പോഴും അറിയില്ല.

പോറ്റിക്കൊച്ച് അങ്ങിനെ തന്നെ ചെയ്യുകയും ചെയ്തു. എനിക്ക് അതുപോലെ ചെയ്യാന്‍ പറ്റിയില്ല.
ഞാന്‍ മറ്റുള്ളവരെപ്പോലെ ആകാത്തതില്‍ പരിതപിച്ച്, അങ്ങിനെ മൂന്നു വര്‍ഷം തള്ളി നീക്കി, ഒരു വിധം പാസ്സായപ്പോള്‍ പോറ്റിക്കൊച്ച്, നല്ല രീതിയില്‍ തന്നെ അവിടെയും വിജയം കൊയ്തു.

7 comments:

തറവാടി said...

രാവിലെ എണീറ്റാല്‍ പല്ലു തേക്കണം, കുളിക്കണം ,പടീക്കണം ജോലിക്ക് പോകണം , പണമുണ്ടാക്കണം
ബാങ്കില്‍ പണമെടുക്കാന്‍ പോയാല്‍ ക്യൂവില്‍ നില്‍ക്കുന്നവനെ മൈന്‍ഡ് ചെയ്യാതെ ഇടയിലൂടെ നിഴഞ്ഞ് കയറി സ്വന്തം കാര്യം നടത്തണം സിനിമക്ക് പോകണം ഓട്ടോ കാരനുമായി തല്ലുകൂടണം അങ്ങിനെ എന്തെല്ലാം കാര്യങ്ങളാണൊരു മനുഷ്യന് ചെയ്യാനുള്ളത് ദിവസവും,

ഉറുമ്പിനതിന്നുമില്ലല്ലോ വെറുതെ അരിമണിയും മുതുകില്‍ കയറ്റി നടന്നാല്‍ പോരെ!

തറവാടി said...

sorry for spell mist

ആത്മ said...

ആദ്യത്തെ രണ്ടും ഉറുമ്പും ചെയ്യുമെന്നു തോന്നുന്നു.
സൂക്ഷിച്ചു നോക്കിയാല്‍,ഇടയ്ക്കിടയ്ക്ക് ആ കൊച്ചു കൈയ്യുകള്‍ കൊണ്ട് കണ്ണും മുഖവുമൊക്കെ തുടയ്ക്കുന്നതു കണ്ടിട്ടുണ്ട്. ബാക്കിയൊക്കെ ശരിതന്നെ. മനുഷ്യര്‍ എന്തിന്റെ പിറകേയാണ് ഇങ്ങീനെ വിശ്രമമില്ലാതെ അലയുന്നതെന്ന് അല്‍ഭുതപ്പെടുത്തുന്നു. നാലുക്കൊപ്പം ജീവിച്ചില്ലെങ്കില്‍
പരാജയപ്പെടുമെന്നു കരുതി മുന്‍പേ പോകുന്നവരുടെ
പാത അതിലും കേമമായി പിന്‍തുടരുന്നു... ശരിയാണോ?

സു | Su said...

പാവം ഉറുമ്പുകൾ. ജീവിക്കാൻ എന്തൊക്കെച്ചെയ്യണം അല്ലേ? എന്തായാലും മറ്റുള്ളവർ കാട്ടുന്ന കോപ്രായങ്ങൾ കണ്ട് പാത മറക്കാതെ ലക്ഷ്യത്തിലേക്ക് പോകാം.

ആത്മ said...

സൂവിന്റെ ഒരാരാധികയായിരുന്നു പണ്ട് ഞാന്‍.
ആദ്യകാലങ്ങളിലെ എഴുത്തൊക്കെ വായിക്കുമായിരുന്നു.
ഇടയ്ക്കിടക്ക് ബ്ലൊഗ് വായന മുറിഞ്ഞുപോകും. അതുകൊണ്ട് എല്ലാമൊന്നും അറിയില്ല. ചിലപ്പോഴൊക്കെ കുശുമ്പുകയറിയും ബ്ലോഗു വായന
മതിയാക്കി പിന്‍ തിരിഞ്ഞിട്ടുണ്ട്. പിന്നെ നാലഞ്ചു മാസം കഴിയുമ്പോള്‍ വീണ്ടും വരും. ഇവിടത്തെ വിശേഷങ്ങള്‍ എല്ലാമൊന്നും മനസ്സിലാവില്ലാതാനും.
പണ്ടൊരിക്കല്‍ (ഒന്നോ രണ്ടോ വര്‍ഷമായിക്കാണും)സൂവിന്റെ ബ്ലൊഗില്‍ ഒരു അനോണിമസ് കമന്റും എഴുതിയിട്ടുണ്ട്.അപ്പോള്‍ സൂ സീരിയസ് ആയി
പറ്ഞ്ഞു, ബ്ലോഗുണ്ടെങ്കില്‍ പിന്നെ എന്താ ബ്ലോഗ് അഡ്രസ് വയക്കാത്തത് എന്ന്? അതോടെ കാറ്റു പോയി. വീണ്ടും പിന്തിരിഞ്ഞോടി. അങ്ങിനെയൊക്കെയാണു ജീവിതം...ഒടുവില്‍ ഇവിടെ എത്തി. ഇനി വരുന്നതുപോലെ വരട്ടെ എന്നു കരുതി.

നിരക്ഷരന്‍ said...

ഈ ഗുണപാഠകഥയ്ക്ക് നന്ദി.
പോറ്റിക്കൊച്ചിന് ‘ഹാറ്റ്സ് ഓഫ്’

bijoy said...

remembering read about great Dattatreya (who sung Avadhootha Gita), told to King Yadu about 24 Gurus in Nature he learned from... including bee, spider, beetle etc. :)