Saturday, August 16, 2008

ബ്ലോഗുലോകം

ബ്ലോഗ്‌ എഴുതിയില്ലെങ്കില്‍ ഒരു ശ്വാസം മുട്ടുപോലെ. ജീവിച്ചിരിക്കുന്നതിനു ഒരു തെളിവല്ലേ ഈ ഫ്രീയായി കിട്ടുന്ന ബ്ലോഗുകള്‍? പക്ഷെ എന്തെഴുതാന്‍? കുറാച്ചെങ്കിലും അനുഭവങ്ങളുള്ളത്‌ ബാല്യകാലത്തു മാത്രം. കൗമാരം കഴിഞ്ഞപ്പോള്‍ മുതല്‍ വിമണ്‍സ് കോളേജിലും ഹോസ്റ്റലുകളിലും. അവിടെ എന്തു കഥ? പെണ്ണുങ്ങള്‍ മാത്രമുള്ള ഒരു ലോകം യധാര്‍ത്ഥമല്ലല്ലൊ.

പിന്നീട്‌ വിവാഹശേഷം പത്തിരുപതു വര്‍ഷം നാലുചുവരുകള്‍ക്കകത്ത്‌, നാടുമായും കൂടെ പഠിച്ചവരുമായോ ആരുമായി സംമ്പര്‍ക്കമില്ലാതെ രണ്ടു കുട്ടികളോടൊപ്പം, അവര്‍ വളരുന്നതിനനു സരിച്ച്‌ വീണ്ടും കുട്ടിക്കാലത്തേയ്ക്ക്‌ തിരിച്ചുപോയി മടങ്ങി വരുമ്പോലെ. അതെഴുതാമെന്നു വിചാരി ച്ചാല്‍ ബോറാകും. ഒരു വീട്ടമ്മ രണ്ടു മക്കളെ തന്നം തനിയേ വളര്‍ത്തി എടുത്ത വീരഗാഥ ആര്‍ക്കു കേള്‍ക്കണം!

പിന്നെ ആകെയുള്ളത്‌ ഒരു കൊച്ചു ഗ്രാമവും അവിടത്തെ കുറച്ചു മനുഷ്യരും, ഒപ്പം എന്റെ ബാല്യകാലവും. ഒരു പക്ഷെ, ഞാന്‍ ശരിക്കും മനുഷ്യരെപ്പോലെ ജീവിച്ചത്‌ ആ പത്തു പതിനഞ്ച്ചി വര്‍ഷങ്ങള്‍ മാത്രമായിരുന്നിരിക്കണം‌.

ഇന്നിപ്പോള്‍ ബ്ലോഗ്‌ ഉണ്ട്‌. ആത്മാക്കള്‍ മാത്രമുള്ള ലോകം. കുറെ മനുഷ്യര്‍ പല പേരിലും വന്ന് ആശയവിനിമയം, അനുഭവകഥകള്‍ ഒക്കെ പറയുന്നിടം. ഇത്‌ യധാര്‍ത്ഥ ലോകമാണോ? അറിയില്ല.

എഴുതി തെളിയാന്‍ വന്നവരും, വെറുതെ എഴുതാന്‍ വന്നവരും, ഒക്കെ കുറച്ചുകഴിയുമ്പോള്‍ കമന്റിന്റെ കണക്കു വിവരം എടുക്കുന്നതില്‍ അറിയാതെ കുടുങ്ങിപ്പോകുന്നു. കമന്റുകളെ ആശ്രയിച്ചാണോ ഒരാളിന്റെ എഴുത്തിന്റെ തോല്‍വിയും വിജയവും? അറിയില്ലാ‍

പക്ഷെ, ഒരു കമന്റും കിട്ടിയില്ലെങ്കില്‍ എന്തോ, തോല്‍ക്കപ്പെട്ട പോലെ. തന്റെ എഴുത്തിന്റെ അപാക തയോ, ഇടപെടലിന്റെ അപാകതയോ? അറിയാതെ, ഒറ്റപ്പെട്ട അരനുഭവം.

കമന്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ എഴുത്തില്‍ പരാജയമടയുന്നൊ???
അതോ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച്, ഒതുങ്ങിക്കൂടുന്നവരാണോ പരാജയപ്പെടുന്നത് ???

4 comments:

തറവാടി said...

ബ്ലോഗെന്നത് സാഹിത്യത്തിനുമാത്രമുള്ളതല്ല.
അത്മപ്രകാശനമാണ് ,പാട്ടൊ, പടമോ കഥയോ , കവിതയോ സാങ്കേതികമോ എന്തുമാവാം ശബ്ദമാവാം , വീഡിയീയുമാവാം.

തോന്നുന്നതെഴുതുക.

കമന്‍-റ്റ് എഴുത്തിനെ ബാധിക്കാതിരിക്കുന്നിടത്താണ് വിജയം.

കമന്‍‌റ്റൊന്നുമില്ലാതെ ഇത്രക്ക് പോസ്റ്റൊക്കെ ഇട്ടതിനൊരു :)

ആത്മ said...

പ്രോത്സാഹനത്തിനു നന്ദി!
ശരിക്കും കമന്റ് കുറയുന്നതില്‍ അല്‍പ്പം പരിതപിച്ചിരിക്കുമ്പോഴായിരുന്നു ഈ കമന്റ് കണ്ടത്.
അപ്പോള്‍ ഒരാള്‍ വിചാരിച്ചാല്‍ മറ്റൊരാളുടെ ജീവിതത്തില്‍ വെളിച്ചം വിതറാനും കഴിയുമെന്ന് ഈ ബ്ലോഗെഴുത്തുകൊണ്ട് മനസ്സിലായി.
നന്ദി. ഇനി കമന്റ് കുറവാണെങ്കിലും എനിക്ക് നല്ലതെന്നു തോന്നുന്നവ എഴുതാം.നന്ദി!

ViswaPrabha വിശ്വപ്രഭ said...

ഞാൻ ഈ വഴി ഇതുപോലെ എന്നോ ഒരുനാൾ നടാന്നുപോയിരുന്നു എന്ന് എഴുതിവെയ്ക്കലാണ് പ്രധാനം.
പിന്നൊരു നാൾ ആരെങ്കിലും വന്ന് പദമുദ്രകളോക്കെ കണ്ടോളും, വായിച്ചറിഞ്ഞോളും.

എത്ര ആത്മാക്കളാണ് വന്നും കണ്ടും വരഞ്ഞെഴുതിയും വാനോളം പൊങ്ങിയും മറഞ്ഞൊഴിഞ്ഞത്? അവർ വകഞ്ഞെടുത്തു തുഴഞ്ഞൊരുക്കിയ വഴികളിലൂടെയല്ലേ ഇന്നു നാം ഒഴുകുന്നത്? എന്നിട്ടോ, അവർക്കെന്തു കിട്ടി?

വന്നു വായിച്ചു മാഞ്ഞുപോകുന്നവർക്കുള്ളിലൊരു മിന്നൊരുക്കാനായാൽ ആരുടേയും എഴുത്തു ധന്യം തന്നെ.
കമന്റല്ല കാമ്യം.
:)

നിരക്ഷരന്‍ said...

“കമന്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ എഴുത്തില്‍ പരാജയമടയുന്നൊ???
അതോ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച്, ഒതുങ്ങിക്കൂടുന്നവരാണോ പരാജയപ്പെടുന്നത് ??? “

ചോദ്യം പ്രസക്തം. ഉത്തരം അറിയില്ല. അങ്ങിനെ ഉത്തരമില്ലാത്ത എത്ര എത്ര ചോദ്യങ്ങള്‍ ? അക്കൂട്ടത്തില്‍ ഇതും ഇരിക്കട്ടെ :)