Friday, August 22, 2008

അനുഭവം ഗുരു

ഓരോ അനുഭങ്ങളെ പറ്റിയും എഴുതാന്‍ പറ്റണമെങ്കില്‍ നാം ആ അനുഭവങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു.ഒരു ദുഃഖം വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ദുഃഖത്തെപ്പറ്റി എഴുതാനാവില്ലല്ലൊ.ദുഃഖത്തെ നേരിട്ട്, അല്ലെങ്കില്‍ മറന്ന് കഴിയുമ്പോള്‍,സമചിത്തത കൈവന്നു കഴിയുമ്പോള്‍, പിന്നെ, അതിനെപ്പറ്റി എഴുതാം.അതുപോലെ തന്നെ സന്തോഷവും, മറ്റേതൊരു വികാരമായായാലും.ആദ്യം അതിനെ മറികടക്കണം; അതിജീവിക്കണംപിന്നീട് മറി നിന്ന് യധേഷ്ടം വിശകലനം ചെയ്യാം

2 comments:

നിരക്ഷരന്‍ said...

ഈയടുത്ത് മരണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു അനുഭവം എനിക്കുണ്ടായി. കാര്യമായിട്ടൊന്നുമില്ല, ഒരു ഹെലിക്കോപ്റ്റര്‍ അപകടവും അതിനെത്തുടന്നുണ്ടായ ജീവന്‍ മരണ പോരാട്ടവും. കേട്ടവര്‍ കേട്ടവര്‍ ചോദിച്ചു ‘അതിനെപ്പറ്റി എഴുതുന്നില്ലേ ?’ എന്ന്.

ഞാന്‍ അനുഭവത്ത് ഇനിയും അതിജീവിച്ചിട്ടില്ല. അടുത്തകൊല്ലം എഴുതാന്‍ പറ്റുമായിരിക്കും.

bijoy said...

remembering a quote by Einstein -
"Problems cannot be solved by the same level of thinking that created them."... :)