Friday, August 22, 2008

എന്തിനാ നാമൊക്കെ ജനിച്ചത്?

മകന്‍ ചോദിക്കുന്നു, ‘അമ്മേ എന്തിനാ നാമൊക്കെ ജനിച്ചത്?’ദൈവത്തിനോട് ഞാന്‍ പറഞ്ഞായിരുന്നോ ജനിക്കണമെന്ന്ദൈവത്തിന് ആരേയും ഒന്നിനേയും ജനിപ്പിക്കാതിരുന്നുകൂടെ?ഒന്നും വേണ്ടായിരുന്നു, ശൂന്യതമാത്രം മതിയായിരുന്നു.ഞാനെന്തു പറയാനാണ് ഞാന്‍ ജനിച്ചതേ എന്തിനാണെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ്ബാല്യത്തിലേ ജീവിതത്തിനെപ്പറ്റി ഇത്ര ആശങ്കയോടെ നോക്കുന്ന ഇളം തലമുറ!

എന്തിനായിരിക്കാം ജനിച്ചത്?വെറുതെ ഈ ലോകം ഒന്നു വിസിറ്റ് ചെയ്തിട്ട് പോകാനായിരിക്കാം.എന്തായാലും എനിക്കറിയില്ല തന്നെ.

2 comments:

ViswaPrabha വിശ്വപ്രഭ said...

നീണ്ടോരു കയർ പോലെ കാലം ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്.

അതിനിടയിലെവിടെയോ നാം ഒരു നാരുപോലെ...

ഒന്നാലോചിച്ചിട്ടുണ്ടോ ആ കയറിലൊരൊറ്റ നാരിനുപോലും ഒരടിയിൽ കൂടുതൽ നീളമില്ല.
എന്നിട്ടും കയറിന്റെ നീളം കണ്ടറിയാനുമാവുന്നില്ല!

നല്ലൊരു നാരാവൂ...
ഒപ്പം ചേർന്നുപോവൂ.
ഇഴലറുത്ത്, ഇഴയടുത്ത്, ഇരുവരൊത്തു ചേർന്നുപോവൂ.

സ്വന്തം നീളം കാര്യമാക്കണ്ട.
കയറൊരു കാലം മറ്റൊരു കാലത്തിൽ ചെന്നുകൊണ്ടു കൊളുത്തിക്കോട്ടെ.


കയറിനോടു ചേരാതെ പിരിഞ്ഞു മാനം നോക്കി നിൽക്കണ്ട.
നമുക്കുമില്ല ഗുണം, ലോകത്തിനുമില്ല.

നിരക്ഷരന്‍ said...

എത്ര വയസ്സുണ്ട് മകന് ? എത്രയായാലും നന്നായി ചിന്തിക്കുന്നുണ്ട്.