Friday, August 22, 2008

ചെറുതിലേ ഗ്രാമത്തിൽ നിന്നു പട്ടണത്തിലേയ്ക്ക്‌ പടിക്കാൻ പോയപ്പോൾ വലിയ എന്തോ നേടിയ പ്രതീതി. മറ്റുള്ളവരെക്കാളൊക്കെ വലിയ ആരോ ആയ പ്രതീതി. ഗ്രാമത്തിൽ കോളേജിൽ ചേർന്ന കൂട്ടുകാരെ സഹതാപപൂർവ്വം നോക്കി, പട്ടണത്തിലേയ്ക്ക്‌ പെറുക്കി കെട്ടി യാത്രയായി, കോളേജ്‌ ഹൊസ്റ്റലിൽ താമസവുമായി. അപ്പോഴല്ലേ അറിഞ്ഞത്‌, ഗ്രാമത്തിലുള്ളവരൊക്കെ കിണട്ടിലെതവളകൾ മാത്രമാണെന്ന്.ലോകം എന്തെന്നറിയണമെങ്കിൽ പട്ടണത്തിൽ താമസിക്കണം. ഗ്രാമം ചെറുതായി, ഗ്രാമത്തിലുള്ളവരും ചെറുതായി. ഒപ്പം ഗ്രാമത്തില്‍ നിന്നു വന്ന താനും ചെറുതായി.പട്ടണത്തിലെ പഠിപ്പൊക്കെ കഴിഞ്ഞ് വലിയ പത്രാസില്‍ ഗ്രാമത്തില്‍ എത്തി വീണ്ടും.എന്തൊരു വില! എന്തൊരു ഗ്ലാമര്‍.അടുത്തതായി അതാ വരുന്നു വിദേശ വാസം.വലിയ പത്രാസില്‍ ഗ്രാമത്തിലുള്ളവേക്കാളും പട്ടനത്തിലുള്ളവേക്കാളുമൊക്കെ കേമനായിവിദേശത്തെത്തി.അപ്പോഴോഅവിടെ ഒന്നുമല്ലാതായികേരളത്തില്‍ നിന്നു വന്ന കണ്ട്രി.ഇതല്ല്ലെ ഇപ്പം സഹിക്കാന്‍ പറ്റാത്തത്.ശരിക്കും ഈ മനുഷ്യന്റെ വില നിര്‍ ണ്ണയിക്കുന്ന പൊരുളെന്താണ്, ആരാണ്...?

2 comments:

ViswaPrabha വിശ്വപ്രഭ said...

ഉയർന്നുയർന്നങ്ങനെ നാം പോവുമ്പോൾ.....

വാളയാർ വഴി കിഴക്കോട്ടൊരു കറുത്ത സർപ്പം ഇഴഞ്ഞിഴഞ്ഞുപോവുന്നുണ്ട്. പ്രവാസത്തിന്റെ സ്വർഗ്ഗത്തിലേയ്ക്ക്....

ഇതു വായിക്കണം: കെവിനറിയാൻ വേണ്ടി...

നിരക്ഷരന്‍ said...

“ശരിക്കും ഈ മനുഷ്യന്റെ വില നിര്‍ണ്ണയിക്കുന്ന പൊരുളെന്താണ്, ആരാണ്...?“

‘ആരാണീ മനുഷ്യന്‍?’ എന്നന്വേഷിച്ചാണ് ഞാന്‍ നടക്കുന്നത്. അതിനുത്തരം കിട്ടിയിട്ട് ഇതിന്റെ ഉത്തരം ആലോചിക്കാം. :)