Tuesday, August 26, 2008

മാറ്റങ്ങള്‍

എന്റെ മനസ്സിലെ എന്റെ ഗ്രാമവും ഇപ്പോഴത്തെ എന്റെ ഗ്രാമവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്‌. പഴമയുടെ തുടര്‍ച്ചയാണെങ്കിലും ഞാനില്ലാത്ത ഒരിടക്കാലം ആ ഗ്രാമത്തിനുണ്ടായിരുന്നു. അതുകൊണ്ടാകും അവിടത്തെ മാറ്റങ്ങളൊക്കെ എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു. എന്റെ മനസ്സിലുണ്ടായിരുന്ന ആള്‍ക്കാരുടെ രൂപങ്ങളും ഭാവങ്ങളും ഒക്കെ മാറിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരെന്നു ഞാന്‍ കരുതുന്നവര്‍ ജീവിച്ചിരിപ്പില്ല. പ്രതീക്ഷിക്കാത്ത ചില പഴയ മുഖങ്ങളെ കാണുമ്പോള്‍ ഒരല്‍ഭുതം ഇപ്പോഴും അവര്‍ ഈ ഭൂമിയില്‍ ഉണ്ടെന്നുള്ള അറിവ് ആശ്ചര്യപ്പെടുത്തുന്നു. ഭൂപ്രകൃതിക്കുമുണ്ട് വലിയ വലിയ മാറ്റങ്ങള്‍. പഴയ വയലുകള്‍ ഇന്ന് തെങ്ങും തോപ്പുകളോ, വാഴത്തോട്ടമോ, റബ്ബര്‍ തോട്ടങ്ങളോ ഒക്കെയായി പരിണമിച്ചിരിക്കുന്നു. കാട്ടിനകത്തുകൂടിയും കുന്നിനു മുകളിലൂടെയും വയലേലകളിലൂടെയും ഒക്കെ റോഡുകള്‍.
ഒരു പട്ടണ ച്ഛായ വന്നു തുടങ്ങിയിരിക്കുന്നു ഗ്രാമങ്ങള്‍ക്കും. അതൊക്കെ കാണുമ്പോള്‍ അഭിമാനത്തിലേറെ അസൂയ തലപൊക്കുന്നോ എന്നൊരു സംശയം.
തനിക്കും വന്നു തുടങ്ങിയിരിക്കുന്നു മാറ്റങ്ങള്‍!
ഇതു തന്റെ ഗ്രാമമല്ല് എന്നു തോന്നിത്തുടങ്ങുന്നു.
തന്റെ ഗ്രാമം ഭൂതകാലത്തിലെവിടെയോ മറഞ്ഞുപോയിരിക്കുന്നു.

8 comments:

ViswaPrabha | വിശ്വപ്രഭ said...

ബഹുമാനപ്പെട്ട എഴുത്തുകാരീ,

നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, നേരിട്ടറിയണമെന്നുള്ള സ്വാർത്ഥതയുമില്ല.
പക്ഷേ എങ്ങനെയോ അബദ്ധവശാൽ ഇന്ന് നിങ്ങളുടെ ഒരു ബ്ലോഗിൽ വന്നുപെട്ടു.
അതിനുശേഷം ദാ ഇതുവരെ, മിക്കവാറും എല്ലാ പോസ്റ്റുകളും വായിച്ചു. ചിപ്പിക്കുള്ളിലെ മുത്തുമാത്രമേ ഇനിയും കുറച്ചു ബാക്കിയുള്ളൂ.


ആരും കാണാതെ, ആരാലും അധികം അറിയപ്പെടാതെ ഇവിടെ ഈ പടിഞ്ഞാറ്റിയിൽ ഇരുന്നെഴുതുന്ന ആത്മാവേ! വന്ദനം.

വഴക്കു കൂടുന്ന അമ്മമ്മാവനു പൂ പൊട്ടിച്ചുകൊണ്ടുകൊടുക്കുന്ന ആ കുഞ്ഞുമനസ്സ് ഒരൊറ്റ നിമിഷം കൊണ്ട് എന്നെ ഉരുക്കിക്കളഞ്ഞിരിക്കുന്നു. എന്തിനോ, എനിക്കും കുറ്റബോധം തോന്നിപ്പിച്ചിരിക്കുന്നു.

അതിലുപരി, നിങ്ങളുടെ ഈ എഴുത്തുകളിലൊക്കെ തൊട്ടറിയാനാവുന്ന ഒരു നിഷ്കളങ്കത്വം, ആത്മപുഷ്ടി എനിക്കു മനസ്സിലാവുന്നു.

പ്രണാമം!

(നല്ലതും തീയതുമായി ആയിരക്കണക്കിനു ബ്ലോഗുകളുണ്ട് ഇപ്പോൾ. പക്ഷേ വായിച്ചാലും കമന്റിടാറില്ല ഒരിടത്തും ഈയിടെ. പക്ഷേ, ഇവിടെ ഇതില്ലാതെ വയ്യ)

ViswaPrabha | വിശ്വപ്രഭ said...

ഇതും ഒന്നു വായിച്ചുനോക്കണേ!

എനിക്കു മുൻപേ നടന്നുപോകുന്ന എന്റെ നിഴലിനെക്കാണുന്ന പ്രതീതിയാണിപ്പോൾ!

ആത്മ said...

“ഉടല്‍ പാതിയും ഉയിരും പടി ചാരിയിറങ്ങുമ്പോള്‍
പിന്‍ വിളി വിളിക്കാനാവാതെ എനിയ്ക്കുള്ളിലെ
വര്‍ത്തമാനം തേങ്ങുന്നു”.

കുഞ്ഞു മകളെ പിരിയുമ്പോള്‍ അമ്മയ്ക്കുള്ളതുപോലെ തന്നെ ഒരച്ഛനും ഇത്രമാത്രം വിഷാദം ഉണ്ടാകുമെന്ന അറിവ് ഇതുവരെ അറിഞ്ഞിരുന്നില്ല. ഇത്ര സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ മകളും, സ്നേഹിക്കാന്‍ ഒരു മകളെ കിട്ടിയ അച്ഛനും സുകൃതം ചെയ്തവര്‍ തന്നെ. മകളുടെ കുഞ്ഞിലേ ഉള്ള ഫോട്ടോയില്‍ മകളെയും ചേര്‍ത്തുപിടിച്ച് വിഷാദവാനായിരിക്കുന്ന ഒരച്ഛനെ കണ്ടിരുന്നു.

വരവൂരാൻ said...

എല്ലാം വായിച്ചും ഒരേ കടൽ, ഒരേ ചിന്തകൾ, കാണുന്നവരാണു നാം നാട്ടുപുറത്തിന്റെ നന്മകൾ കണ്ടു എല്ലാ എഴുത്തിലും. ആശംസകൾ

Sapna Anu B.George said...

മൂലയില്‍ പതുങ്ങുന്ന ശരീരവും,
സധൈര്യം മുന്നോട്ടു ചാടൂന്ന മനസ്സും ഉള്ള,വീട്ടമ്മേ...ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.

My......C..R..A..C..K........Words said...

maattamillaathathu onnineyulloo maattathinennu kettittille ...
onnu kannaadiyil nokkoo ethra maattam ... palappozhum naam maattathil abhimaanam kondittundu ... kollaam

വയനാടന്‍ said...

സമാന ചിന്തകൾ പങ്കു വയ്ക്കുന്നു.

ഓണാശംസകൾ

ആത്മ said...

വികടശിരോമണി said...
സ്വാഭാവികം എന്നു പുറത്തിരിക്കുന്ന എനിക്കു വേണമെങ്കിൽ പറയാം.പക്ഷേ,താങ്കൾക്കതു തോന്നുകയില്ല.ഇത്തരം ചില നഷ്ടബോധങ്ങൾ കൂടിയല്ലേ നമ്മെ സ്വബോധമുള്ളവരാക്കി നിലനിർത്തുന്നത്?

02 December 2008 02:06
ആത്മ said...
അതെ അതെ. എന്നാലും ചിലര്‍ക്കൊക്കെ സ്വബോധം കെടുത്തുന്ന തരത്തില്‍ ആഴമുണ്ടാക്കുന്നു ചില നഷ്ടങ്ങള്‍..സന്ദര്‍ഭമാകാം സാഹചര്യമാകാം..

02 December 2008 12:12