Friday, August 22, 2008

നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം

‘എനിക്കു പഠിക്കണ്ട. പഠിച്ചു മതിയായി ഗ്രാമത്തിലെങ്ങാനും പോയി കൃ‌ഷി ചെയ്ത് ജീവിക്കണം. ’

‘നല്ല കാര്യം.’

‘ആരു കൃഷി ചെതു തരും?’

‘ആളുകളെക്കൊണ്ട് ചെയ്യിക്കും.’

ഇപ്പോള്‍‍ കൃഷി ചെയ്യാന്‍ ആളെക്കിട്ടാതെ, എല്ലാവരും നെല്‍പ്പാടങ്ങള്‍ വിറ്റ്, പട്ടണങ്ങളില്‍ കുടിയേറാന്‍ തുടങ്ങുമ്പോ‍ഴാണ് ഇവിടെ ഒരു വിദേശി/പ്രവാസിയുടെ മകന്‍ കൃഷി ചെയ്യുന്നതും ചെയ്യിക്കുന്നതും കണ്ടിട്ടില്ലാത്ത പുതിയ തലമുറയുടെ ഒരു ചിന്ത.

‘കൊള്ളാം. ചിന്തകൊള്ളാം. എനിക്കും ആഗ്രഹമുള്ള കാര്യമായിരുന്നു. ഏതിനും പഠിത്തം പൂര്‍ത്തിയാക്കൂ, എന്നിട്ട് നമുക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ’

അമേരിക്കയിലും മറ്റുമൊക്കെ എത്രയോ പേര്‍ അങ്ങിനെ ഗവ:ജോലി ഒന്നും വേണ്ട എന്നു വിചാരിച്ച് കൃഷി ചെയ്ത് ജീവിക്കുന്നു

2 comments:

ViswaPrabha വിശ്വപ്രഭ said...

പഠിപ്പും ഉദ്യോഗവും ബിലാത്തിയിലെ ജീവിതവും എല്ലാം ഒടുവിലിങ്ങനെ സ്വന്തം നാട്ടിൽ ഒരു തുണ്ടു ഭൂമിയും ഒരു കുടിലുമായി ജീവിയ്ക്കാനല്ലേ നാമെല്ലാവരും ആശിയ്ക്കുന്നത്?
സാന്റിയാഗോ നാടുചുറ്റാൻ പോയ കഥവായിച്ചിട്ടില്ലേ?

നിരക്ഷരന്‍ said...

ലോകം മുഴുവന്‍ കറങ്ങിയാലും നാട്ടിലെ ആ കുടിലില്‍ എത്താനാണല്ലോ നമുക്കൊക്കെ ആഗ്രഹം. എന്തായാലും നാട്ടിലെത്തുന്നതിന് മുന്നേ ലോകം കുറേയൊക്കെ കാണുന്നത് നല്ലതാണ്. എന്നാലേ നാടിന്റെ വില അറിയാന്‍ പറ്റൂ.. ഈ പറഞ്ഞത് എന്റെ കാര്യത്തിലും സത്യം.