Friday, August 22, 2008

അരാകാണം?

എന്റെ മകന്‍ ചോദിക്കുന്നു,

അമ്മേ അമ്മയ്ക്ക് ഞാന്‍ വലുതാകുമ്പോള്‍ ആരാകണമെന്നാണാഗ്രഹം?

ചേട്ടന്റെയും ചേച്ചിയുടെയും ഒക്കെ മക്കള്‍ ഡോക്ടര്‍മാരും എന്‍ ജിനീയറാന്മാരും ആകാന്‍ പഠിക്കുമ്പോള്‍, പടിത്തം ഒരു കടമ്പയായി തോന്നിയ അവ്ന്റെ ചോദ്യം കേട്ട് ഞാന്‍ ഒന്നു പുഞ്ചിരിച്ചു.

എന്നിട്ട് പറഞ്ഞു, എനിക്ക് എന്റെ മകന്‍ ഒരു ആത്മവിശ്വാസമുള്ള്, ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണുന്ന ഒരു നോര്‍മലായ മനുഷ്യനായിക്കാണാനാണ് ആഗ്രഹം.

അവര്‍ രണ്ടുപേരും കൂടി എന്തോ വിഡ്ഡിത്തം കേട്ട മട്ടില്‍ ചിരിയോടു ചിരി.

ചിരി ഒന്നു കുറഞ്ഞു കിട്ടാ‍നായി ഞാന്‍ കൂട്ടിച്ചേറ്ത്തു,
അമ്മയ്ക്കില്ലാത്തതു ഈ ആത്മവിശ്വാസമാണ്.
നമുക്ക് നമ്മില്‍ വിശ്വാസമുണ്ടായിക്കഴിഞ്ഞാല്‍ നമുക്ക് നാം ആഗ്രഹിക്കുന്ന ഏതു നിലയിലും എത്താനാകും

5 comments:

ViswaPrabha വിശ്വപ്രഭ said...

ഡോക്റ്ററാവണ്ട.
എഞ്ചിനീയറുമാവണ്ട.
വക്കീലും വാദ്ധ്യാരുമാവണ്ട.
മനുഷ്യനാകാൻ പഠിക്കണം.
പക്ഷേ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്.
എങ്കിലും ശ്രമിക്കണം.



യാത്ര മുറുകുമ്പോൾ ഹൃദയപേശികൾക്കു ഘനം വെയ്ക്കും. ഇരുമ്പുപോലെ കറുത്തും കനത്തും കുറുകിയും അവ വീങ്ങിയിരിക്കും.
എങ്കിലും ശ്രമിക്കണം.


ഒരു മൂലയ്ക്കൊരിടത്ത് ഒരിത്തിരി മൃദുത്വം കാത്തുവെയ്ക്കണം.
അമ്മിഞ്ഞപ്പാലുപോലെ ഇത്തിരി മധുരം.
അത്തപ്പൂ പോലെ കൊച്ചൊരു സുഗന്ധം.
അമ്പിളിപ്പൊട്ടുപോലെ തുണ്ടൊരു വെളിച്ചം.
അല്ലിയാക്കിയൊരു പുഞ്ചിരി കാത്തുവെയ്ക്കണം.
പക്ഷേ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്.
എങ്കിലും ശ്രമിക്കണം.


കയ്പ്പേറെ കുടിക്കേണ്ടി വരാം,
വഴിയൊക്കെ ബീഭത്സഗന്ധമാകാം,
കാറ്റ് കൈത്തിരികളൊക്കെക്കെടുത്തിക്കളഞ്ഞെന്നുവരാം,
തണുപ്പത്ത് ചുണ്ടുകൾ കോച്ചിവിറങ്ങലിച്ചുപോയെന്നു വരാം,
എങ്കിലും ശ്രമിക്കണം.

മനുഷ്യനാവണം.
മനുഷ്യനാവാൻ പഠിയ്ക്കണം

റാങ്കൊന്നും വേണ്ട.
ക്ലാസ്സും ബിരുദവും പോലും വേണ്ട.
വെറുതെയൊന്നു പാസ്സാവണം.
വെറുമൊരു മനുഷ്യനാവണം.
പക്ഷേ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്.
എങ്കിലും ശ്രമിക്കണം.

കനത്തുപോയാലും മാംസത്തിനുള്ളിൽ
ഒരുതുള്ളി ജീവൻ ബാക്കിവെയ്ക്കണം.
കരിന്തിരി കത്താതെ കെട്ടുപോവുംനേരത്തേയ്ക്ക് ഒരു നിമിഷം മിന്നിത്തെളിയാൻ ഒരു പുഞ്ചിരി ബാക്കി വെയ്ക്കണം.
പക്ഷേ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്.
എങ്കിലും ശ്രമിക്കണം.


ശ്രമിയ്ക്കണം!
ഒരു മനുഷ്യനാവണം!

വിജയിയ്ക്ക!

തറവാടി said...

നല്ല പോസ്റ്റ്.

ചേര്‍ത്ത് വായിക്കാം

നിരക്ഷരന്‍ said...
This comment has been removed by the author.
നിരക്ഷരന്‍ said...

പോസ്റ്റിലും ആദ്യത്തെ കമന്റിലും പറഞ്ഞിരിക്കുന്നത് മഹത്തായ കാര്യങ്ങളാണ്.

തറവാടി said...

Above link is not working,

it is

http://enchinthakal.blogspot.com/2008/03/blog-post_17.html